കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത: ജാഗ്രത പാലിക്കുക




മെയ് ഒമ്പത് (വ്യാഴം) മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 09 മെയ് വൈകുന്നേരം 5.30 മുതല്‍ 10 മെയ് (വെള്ളി) രാത്രി 11.30 വരെ കേരള, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നുള്ള കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.


1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തിലുള്ള ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക, മത്സ്യ ബന്ധന വള്ളങ്ങള്‍ ഹാര്‍ബറില്‍ കെട്ടി സൂക്ഷിക്കുക, തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment