ഇല്ലാതാകുന്ന നെൽവയലുകളും പ്രതിസന്ധി നേരിടുന്ന കേരളവും




രാജ്യത്ത് നെൽവയൽ നീർത്തട സംരക്ഷണ നിയമം ആദ്യമാ യി നടപ്പിലാക്കിയ(2008)കേരളത്തിൽ 20 വർഷമായി അവയു ടെ വിസ്തൃതി വേഗത്തിൽ കുറയുകയാണ്.1957ൽ മലയാളിക ൾക്കാവശ്യമുള്ള അരിയുടെ പകുതി കേരളം ഉൽപ്പാദിപ്പിച്ചു. 1970 വരെ ഭേദപ്പെട്ട വളർച്ചയും കാട്ടി.എന്നാൽ പിന്നീട് സംഭവി ച്ചത് എന്ത് എന്ന് നാട്ടുകാർക്കറിയാം.7ലക്ഷം ഹെക്ടർ നെൽ വയലുകളും 98% കണ്ടൽ കാടുകളും നശിച്ചു.അതു വഴി വലിയ അളവിൽ തൊഴിൽ രാഹിത്യം പ്രകടമായിരുന്നു.എല്ലാം വികസനത്തിന്റെ പേരിലാക്കി അവതരിപ്പിക്കാനാണ് സർക്കാർ ആഗ്രഹം. അതിന്റെ ഭാഗമായി നെൽപ്പാടങ്ങൾ ഇല്ലാത്ത നാടായി കേരളം മാറുന്നതിൽ ഭരണകർത്താക്കളുടെ നിശബ്ദത തുടരുകയാണ്.

 


കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് നെല്ലുൽപ്പാദ നവും നെൽക്കൃഷിയുടെ വിസ്തൃതിയും ഇടിഞ്ഞു.1.27 ലക്ഷം ഹെക്ടർ നഷ്‌ടപ്പെടുകയും അരി ഉൽപ്പാദനം1.42 ലക്ഷം ടണ്ണായി ചുരുങ്ങുകയും ചെയ്‌തതായി Directorcte of Economic and Statistics ന്റെ കൃഷിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.സർക്കാർ കണക്കുകൾ വ്യത്യസ്ഥമാണ്

 

ഉൽപ്പാദനച്ചെലവിലെ വൻ വർധനയും സംസ്ഥാനത്തിന്റെ നെല്ലുസംഭരണത്തിലെ പോരായ്മകളും കണക്കിലെടുത്ത് കർഷകർ കൃഷി കൈവിടുന്നതിനാൽ കേരളത്തിലെ നെൽവ യലുകൾ അതിവേഗം അപ്രത്യക്ഷമാകുന്നു.

 


2001-02 നും 2021-22 നും ഇടയിൽ,നെൽകൃഷിയുടെ വിസ്തൃ തിയിൽ 39% അരി ഉൽപാദനത്തിൽ 20% കുറവ് രേഖപ്പെടു ത്തി.2001-02ൽ 3.24 ഹെക്ടറായിരുന്നു നെൽകൃഷിയെങ്കിൽ 2021-22ൽ1.956 ഹെക്ടറായി കുറഞ്ഞു.2001-02ൽ 7.04 ലക്ഷം ടൺ അരി ഉൽപ്പാദനം 2021-22ൽ 5.6 ലക്ഷം ടണ്ണായി കുറഞ്ഞു.

 


2020-21ൽ സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തിയെങ്കിലും 2021-22ൽ 9306.31 ഹെക്ടർ കൃഷി നശിച്ചു.

 

1955-56 കാലത്ത് കേരളത്തിൽ 7.60 ലക്ഷം ഹെക്ടർ നെൽവ യലുകളുണ്ടായിരുന്നു.75-76ൽ ഇത് 8.76 ലക്ഷം ഹെക്ടറായി ഉയർന്നെങ്കിലും പിന്നീട് കൃഷി കുറഞ്ഞു.2000-ൽ 2.5 ലക്ഷം ഹെക്ടറിൽ നെൽക്കൃഷി ചെയ്തിരുന്നെങ്കിൽ 2016-ൽ 1.92 ലക്ഷം ഹെക്ടറായി ഇടിഞ്ഞു.

 

2008ലെ നെൽവയൽ സംരക്ഷണ നിയമത്തിൽ ഉമ്മൻ ചാണ്ടി സർക്കാരും പിന്നീടു വന്ന പിണറായി സർക്കാരും വരുത്തിയ ഭേദഗതികൾ നെൽവയലുകളെ പ്രതികൂലമായി ബാധിക്കു കയാണ്. 
നെൽവയലുകളുടെ സാമൂഹിക സേവനത്തിൽ നെല്ല് ഉൽപാദ നത്തിന് ഉള്ള പങ്ക് 10% താഴെയാണ്.കാർബൺ ആഗിരണം , ജലസംഭരണം,അന്തരീക്ഷ ഊഷ്മാവ് കുറക്കലും ജൈവ വൈവിധ്യവും ഒക്കെ നെൽപാടങ്ങളുടെ വലിയ തോതിലുള്ള സാമൂഹിക സേവനത്തിന്റെ ഭാഗമാണ്.അതിനെ മറന്നുള്ള നിലപാടുകൾ ഭക്ഷ്യ പ്രതിസന്ധിയും പ്രകൃതി ദുരന്തവും വർധിപ്പിക്കും.

 


മനുഷ്യരുടെ സാങ്കേതിക തികവിൽ നിർമ്മിക്കാൻ കഴിയാത്ത പാടവും നീർച്ചാലുകളും വനവും ഒക്കെ പെട്ടെന്നു ലഭിക്കുന്ന ലാഭത്തിനെ മുൻ നിർത്തി തകർക്കുവാൻ സർക്കാർ തന്നെ സഹായം ചെയ്യുന്നു. ഇതിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണ്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment