കാര്‍ബണ്‍ ബഹിര്‍ഗമാനം കുറക്കുവാനല്ല, ഇല്ലാതാക്കുവാൻ ഇപ്പോൾ കഴിയണം




“നമ്മള്‍ അംഗീകരിച്ചാലും ഇല്ല എങ്കിലും നമുക്ക് ചുറ്റും വലിയ മാറ്റങ്ങൾ കാണാം, നാളെയും അതു തുടരും.മറ്റൊരു മാര്‍ഗ്ഗം തെരഞ്ഞെടുക്കുവാന്‍ നമ്മള്‍ തയ്യാറാകുകയാണ്‌ എന്ന് സ്വീഡിഷ്കാരി ഗ്രേറ്റ തുംബര്‍ഗ്ഗ് പുതിയ തല മുറയോടായി ഭൂദിനത്തില്‍ (പ്രതീക്ഷ കൈവിടാതെ) അഭിപ്രായപെട്ടിരുന്നു. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി വ്യവസായങ്ങൾ അടഞ്ഞു കിടക്കുന്നതിനാല്‍ ആകാശവും ഭൂമിയും തെളിഞ്ഞിട്ടുണ്ട്. പുതിയ രോഗത്തിന്‍റെ കുറഞ്ഞ ഇരകള്‍ മാത്രമാണ് പുതിയ തലമുറയെങ്കിലും പരിസ്ഥിതി ദുരന്തത്തിൻ്റെ വലിയ തിരിച്ചടി നേരിടുന്നവർ യുവജനങ്ങളായിരിക്കും.


വായുവിലും വെള്ളത്തിലും മറ്റും കാണുന്ന മാറ്റങ്ങൾ നില നിർത്തുവാൻ മാലിന്യം ഏറെയുള്ള വ്യവസായങ്ങളെ കൈ വെടിയണമെന്ന് ഐക്യ രാഷ്ട്രസഭാ അധ്യക്ഷന്‍ ആശ്യപെട്ടു. ആസ്ട്രേലിയയില്‍ പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 4700 കോടി ആസ്ട്രേലിയന്‍ സബ്സിഡി പിന്‍വലിക്കണമെന്ന് ആ രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിരുന്നു.


New South Wales സര്‍വ്വകലാശാല പ്രൊഫസ്സര്‍ (Political Philosophy) Jeremy Moss സര്‍ക്കാരിനോടായി ആവശ്യപെട്ടത്‌, ഫോസ്സില്‍ സബ്സിഡി ഒഴിവാക്കി പ്രസ്തുത പണം ആരോഗ്യ രംഗത്തും സുസ്ഥിര വികസന രംഗത്തും ചെലവഴിച്ചാല്‍ 6 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ലഭിക്കും എന്നാണ്. ആസ്റ്റ്രേലിയന്‍ സര്‍ക്കാര്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന പുതിയ ഊര്‍ജ്ജ പദ്ധതികള്‍ കൂടുതല്‍ മീതെയിന്‍ വാതകം അന്തരീക്ഷത്തില്‍ എത്തുവാന്‍ അവസരം ഉണ്ടാക്കും. ഈ മാസം7 ആം തീയതി പുതിയ ഗ്യാസ് പദ്ധതികള്‍ക്കെതിരെ ഗ്രീന്‍സ് പക്ഷ ജന പ്രതിനിധികളുടെ ശ്രമങ്ങൾ ആസ്ട്രേലിയന്‍ സെനറ്റില്‍ ഭരണ പക്ഷം പരാജയപെടുത്തിയിരുന്നു. കൊറോണ ഭീതിയുടെ അന്തരീക്ഷത്തിലും ഞങ്ങള്‍ മാറുവാന്‍ തയ്യാറല്ല എന്ന് ഭരണ കര്‍ത്താക്കള്‍ കൊറോണ കാലത്തും അറിയിക്കുകയായിരുന്നു. ഇവിടെ കാര്‍ബണ്‍ മൂലകങ്ങളെക്കാള്‍ അപകടകരമായ മീതെയിന്‍ വാതകം അന്തരീക്ഷ ഊഴമാവ് വര്‍ദ്ധിക്കുവാന്‍ ഇടയുണ്ടാക്കുന്നതാണ് എന്ന യാഥാർത്ഥ്യത്തെ ഭരണകർത്താക്കൾ മറക്കുകയാണ്.


കാര്‍ബണ്‍ ബഹിര്‍ഗമാനം കുറക്കുവാനല്ല, ഇല്ലാതാക്കുവാന്‍ തന്നെ വിജയിച്ചാല്‍ മാത്രമേ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധന 1.5 ഡിഗ്രിയില്‍ താഴെ നിര്‍ത്തുവാന്‍ കഴിയൂ എന്ന് ഗ്രേറ്റ തുംബര്‍ഗ്ഗ് പുതിയ തലമുറയെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്ന വൈറസ്സ്, മനുഷ്യര്‍ക്ക് നല്‍കിയ പാഠം ഉള്‍ക്കൊള്ളുവാന്‍ ആദ്യംശ്രമിക്കേണ്ടവർ, നമ്മുടെ നേതാക്കള്‍ തന്നെയാണ്. അവരെ അതിലേക്ക് എത്തിക്കുവാന്‍ കഴിയുന്ന പ്രക്ഷോഭങ്ങള്‍ക്കു മാത്രമേ ജൈവ കുലത്തിന്‍റെ നില നില്‍പ്പ്‌ സാധ്യമാക്കുകയുള്ളൂ. ഇപ്പോള്‍ അതിനു  കഴിഞ്ഞില്ല എങ്കില്‍ ഇനി ഒരിക്കലും അതിനു കഴിയില്ല എന്നതാണ് ഇന്നത്തെ ലോകാവസ്ഥ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment