കാർബൺ കൈമാറ്റം ഇന്ത്യയിലും തുടങ്ങുന്നു !




കാർബൺ ബഹിർഗമനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാക്കു ന്നതിനായി കാർബൺ കച്ചവടത്തിലെക്ക് ഇന്ത്യയും എത്തുക യാണ്.ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്ന നാല് മേഖല കൾക്ക് ഇന്ത്യ"കാർബൺ പുറന്തള്ളൽ കുറയ്ക്കൽ ലക്ഷ്യ ങ്ങൾ"നിശ്ചയിക്കുമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കി. തങ്ങളുടെ വ്യവസായത്തെ രാജ്യത്തിന്റെ ഹരിതഗൃഹ ബഹിർ ഗമനം കുറയ്ക്കുന്നതിനായി ബന്ധപ്പെടുത്തുന്നു.

 


വലിയ കാർബൺ ബഹിർഗമനം നടത്തുന്ന പെട്രോകെമിക്ക ൽസ്,ഇരുമ്പ്,സ്റ്റീൽ,സിമന്റ്,പൾപ്പ്,പേപ്പർ തുടങ്ങിയ കമ്പനിക ൾക്ക് മൂന്ന് വർഷത്തേക്ക് കാർബൺ ബഹിർഗമനം തീവ്രത മാനദണ്ഡങ്ങളും കുറയ്ക്കാനുള്ള ലക്ഷ്യങ്ങളും നിശ്ചയിക്കും.

 


നാല് മേഖലകളിലെ കമ്പനികൾ 2025 ഏപ്രിൽ മുതൽ രാജ്യത്തെ Carbon Trading Market ആദ്യമായി വ്യാപാരം നടത്തു ന്നവരാകാൻ സാധ്യതയുണ്ട്.ഇത് അവരുടെ ലക്ഷ്യങ്ങൾ കൈ വരിക്കുന്നതിന് Carbon Credit വാങ്ങാനും വിൽക്കാനും പ്രാപ്തരാക്കും.

 


കുറച്ച് കാർബൺ ബഹിർഗമനള്ള സ്ഥാപനങ്ങൾക്ക് ബാക്കി വരുന്ന Carbon Volume മറ്റ് സ്ഥാപനങ്ങൾക്ക് വിൽക്കാൻ കഴിയും.അവർ അതിന് പണം വസൂലാക്കാം.

 


കാർബൺ വ്യാപാരം 2025-26 ൽ ആരംഭിക്കും.രാജ്യത്തിന്റെ പുറത്താക്കൽ തീവ്രതയുമായി മൊത്ത ആഭ്യന്തര ഉൽപ്പാദന ത്തിന്റെ(GDP)ഓരോ യൂണിറ്റ് വർദ്ധനയ്ക്കും പുറന്തള്ളുന്ന ഹരിതഗൃഹ വാതക ആകെ അളവ്-ഐക്യ രാഷ്ട്രസഭയ്ക്ക് സമർപ്പിച്ച കുറയ്ക്കൽ ലക്ഷ്യങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.

 


ഹരിതഗൃഹ ബഹിർഗമന അനുപാതം 2030-ഓടെ മൊത്ത അഭ്യന്തര ഉൽപ്പാദനത്തിന്റെ 45%വും 2070-ഓടെ പൂജ്യമായും കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.ഇതിനായി Carbon Trading ഉപയോഗപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ പാർലമെന്റ് അംഗീക രിച്ച നിയമനിർമ്മാണത്തിന് കീഴിൽ നിർദ്ദിഷ്ട കാർബൺ വിപണിയിൽ Carbon Credit Trade ചെയ്യപ്പെടും.

 


നിർദ്ദിഷ്ട ഇന്ത്യൻ കാർബൺ വിപണി വികസിത രാജ്യങ്ങളിൽ സൃഷ്ടിക്കപ്പെട്ടതിൽ നിന്ന് വ്യത്യസ്തമാണ്.പരിധി നിശ്ചയിക്കു കയും തുടർന്ന് വ്യവസായങ്ങൾക്ക് പെർമിറ്റുകൾ അല്ലെങ്കിൽ  Credit അനുവദിക്കുകയും ചെയ്യുന്നു ഇവിടെ.

 


പരിസ്ഥിതി,ഊർജം,പുനരുപയോഗ ഊർജം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന ഒരു സമിതിയാണ് ഓരോ മേഖല യുടെയും കാർബൺ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നത്.

 


വ്യവസായങ്ങൾക്കുള്ള നിയമങ്ങളും ലക്ഷ്യങ്ങളും ഡിസംബറി നുമുമ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.13 മേഖലകളിലെ സ്ഥാപനങ്ങൾക്കായി Target Energy Saving Trading സർട്ടിഫി ക്കറ്റുകൾക്ക് വിപണി ലഭ്യമാണ്.

 


സർക്കാരും വ്യവസായവും തമ്മിൽ മധ്യസ്ഥത വഹിക്കാൻ ഗ്രീൻ എനർജി കമ്പനികൾ ഒക്ടോബറിൽ ഒരു ഗ്രൂപ്പ് രൂപീകരിക്കും .ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രീൻ, ഹീറോ ഫ്യൂച്ചർ എനർജീസ്,അയാന റിന്യൂവബിൾ പവർ, ആഗോള പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ KKRന്റെ വൈറസെന്റ് ഇൻഫ്ര എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 


ഇന്ത്യയുടെ കാർബൻ ബഹിർഗമനം ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട് മൂന്നാം സ്ഥാനത്താണ്.എന്നാൽ ശരാശരി ഇന്ത്യ ക്കാർ പുറത്തുവിടുന്ന കാർബൺ ബഹിർഗമനം ലോക ശരാ ശരിയായ 4.7 ടണ്ണിന്റെ പകുതിയിലും കുറവാണ് എങ്കിലും കാർബൺ ബഹിർഗമനം കുറക്കുന്നതിൽ ഇന്ത്യൻ വ്യവസായ ലോകത്തിന് ഉത്തരവാദിത്തം ഉണ്ട് എന്ന് Carbon Crediting (Trading)വ്യക്തമാക്കുന്നുണ്ട്.

 


Carbon Trading വഴി ഹരിത വാതക ബഹിർഗമനം കുറക്കാമെ ന്നത് സാർവദേശീയ വ്യാമോഹമായി തുടരുകയാണ് .
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment