ചെന്നൈ നഗരത്തിന് ഇനി കത്തിരിക്കാലം; അഗ്നി നക്ഷത്ര സീസൺ തുടങ്ങി  




ചെന്നൈ നഗരത്തിൽ കത്തിരിക്കാലം തുടങ്ങി. അന്തരീക്ഷ താപനില ഉയരുന്ന അഗ്നി നക്ഷത്ര സീസൺ ആരംഭിച്ചതായി മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കത്തിരി വെയിൽ 29 വരെ തുടരും. അന്തരീക്ഷ താപനില 4 മുതൽ 5 ഡിഗ്രി വരെ ഉയരുമെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. കടലോര ജില്ലകളിൽ ചൂട് കാറ്റിനും സാധ്യത. 


തിരുവാരൂർ, തിരുനെൽവേലി, തേനി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം മിതമായ മഴ ലഭിച്ചു. പടിഞ്ഞാറൻ ജില്ലകളിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. നഗരത്തിൽ വരണ്ട കാലാവസ്ഥ തുടരും. കൂടിയ താപനില 38 ഡിഗ്രി, കുറഞ്ഞ താപനില 34 ഡിഗ്രി. 


ഉയർന്ന ചൂടിൽ ഏറെ നേരം പുറത്തു ചെലവഴിക്കുന്നത് നിർജലീകരണമുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദിവസേന കുറഞ്ഞതു രണ്ടര മുതൽ മൂന്നു ലീറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. ക്ഷീണം തൊണ്ടയും നാക്കും വരണ്ട അവസ്ഥ എന്നിവ നിർജലീകരണത്തിന്റെ ലക്ഷണങ്ങളാകാം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ആളുകൾ പുറത്തിറങ്ങാനുള്ള സാധ്യത വിരളമാണെങ്കിലും വീടിന്റെ മുറ്റത്തോ കൃഷിയിടങ്ങളിലോ നിൽക്കുന്നവരും നിർജലീകരണം ഉണ്ടാകാതെ നോക്കണം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment