ചിക്കമഗലൂർ യാത്ര ....




2024 ലെ ആദ്യ യാത്ര ചിക്കമഗലൂരുവിലെക്കായിരുന്നു. പൊന്മുടി,ദേവികുളം,വയനാടും കുടകും കാർവാറും ലോണവാലയും പോലെ മുല്ല യനഗിരി കുന്നുകളുടെ നാടും ഏറെക്കുറെ സമാനമാണ് എന്നറിയാമായിരുന്നെ ങ്കിലും വിശാലമായ കാപ്പിതോട്ടങ്ങൾ,Coffee Museum,മത സാഹോദ്യര്യത്തിന്റെ പ്രതീകമായി സ്ഥിതി ചെയ്തിരുന്ന ഹസ്രത്ത് ദാദാഹയാത്ത്-ന്റെ ഇന്നത്തെ അവസ്ഥ (കാപ്പി ചെടികൾ ഇന്ത്യയിലെത്തിച്ചത് ബാബമീർ കലന്ദറിന്റെ ദർഗ്ഗ)മുതലായവ നേരിൽ കാണുക എന്നതായിരുന്നു ലക്ഷ്യം.

 

കാപ്പിതോട്ടങ്ങളും പൊതുവെ തണുത്ത അന്തരീക്ഷവും കുറഞ്ഞ ജന ബാഹുല്യവും പുല്ലുകൾ നിറഞ്ഞ കുന്നുകളും തടാകവും ചെറുതല്ലാത്ത വെള്ളച്ചാട്ടങ്ങളും ചിക്കമഗ ലൂരുവിന്റെ ആകർഷകങ്ങളാണ്.മൂന്നാറിനെയൊ വയനാടിനെയോ ഓർമ്മിപ്പിക്കുന്ന വൻകിട നിർമാണങ്ങളുടെ അസാനിധ്യം പൈൻ മരങ്ങളെയും അവയുടെ തണലിൽ വളരുന്ന കാപ്പി തോട്ടങ്ങളെയും മനോഹരമാക്കുന്നു.കെട്ടിടങ്ങളുടെ പ്രളയക്കുറവി നെ മുൻനിർത്തി ചിക്കമഗലൂര്കാർ വികസന വിരോധികളാണ് എന്ന് നവകേരളവാദ ക്കാർ പറയുന്നുണ്ടാകും.

 

2000 മീറ്റർ വരെ ഉയരത്തിലുള്ള വയനാടിന്റെ തുടർച്ചയായ കുടകും ചിക്കമഗലൂരും ശരാശരി 1000 മീറ്ററിൽ സ്ഥിതി ചെയ്യുന്നു.ജനസാന്ദ്രത ഏറെ കുറവുള്ള(180/km) ഇവിടം കാലാവസ്ഥയിൽ വയനാടിനെയും മൂന്നാറിനെയും പൊന്മുടിയെയും ഓർമ്മി പ്പിക്കും.

പശ്ചിമഘട്ടത്തിലെ മുല്ലയനഗിരി കൊടുമുടിയുടെ താഴ്‌വരയി ലാണ് ചിക്കമഗളൂർ . ഉഷ്ണമേഖല മഴക്കാടുകൾ,കാപ്പിത്തോ ട്ടങ്ങൾ എന്നിവയാൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരി കളെ ആകർഷിക്കുന്ന Land of Coffeeയുടെ വടക്ക് ഭാഗത്ത് ബാബ ബുഡൻഗിരി മലനിരകൾ .അവിടെയാണ് വ്യത്യസ്ഥ മായ വിനോദ സഞ്ചാര ഇടങ്ങളുള്ളത്.Jhari,Manikyadhara വെള്ളചാട്ടങ്ങൾ,Hirekolale തടാകം തുടങ്ങിയവ നമ്മെ സമ്പ ന്തിച്ച് പരിചിതമാണെന്ന് തോന്നും.നഗരത്തിലെ കോഫി മ്യൂസിയം നല്ല അനുഭവമാണ്.

 

 

രാജ്യത്തെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള കാപ്പിക്കുരു ഉത്പാദിപ്പിക്കുന്ന ചിക്ക മഗളൂരു കർണാടകയുടെ കാപ്പി തലസ്ഥാനമായാണ് അറിയപ്പെടുന്നത്.ലോകത്തിലെ ആറാമ ത്തെ വലിയ കാപ്പി ഉത്പാദകരാണ് ഇന്ത്യ.കർണാടക,കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ പരമ്പരാഗത പ്രദേശങ്ങളിൽ 90% ഉൽപാദിപ്പിക്കുന്നു.ഒഡിയ,നാഗാലാന്റ്എന്നിവടങ്ങളിലും കാപ്പി കൃഷിയുണ്ട്.ഉൽപ്പാദനത്തിന്റെ 70% രാജ്യം കയറ്റുമതി ചെയ്യുന്നു.6 ലക്ഷം കുടുംബങ്ങൾ കാപ്പിയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.

 

രാജ്യത്ത് ആദ്യമായി കാപ്പി കൃഷി തുടങ്ങിയ ചിക്കമഗലൂരിന്റെ ചരിത്രം17 ആം നൂറ്റാ ണ്ടിൽ ജീവിച്ചിരുന്ന സൂഫി ബാബ ബുദാൻഗിരിയെ ഓർത്തെ തുടങ്ങാൻ കഴിയൂ. മക്കയിൽ നിന്ന് മടങ്ങുമ്പോൾ,7 കാപ്പി കുരുവുകൾ തന്റെ താടിക്കുള്ളിൽ ഒളി പ്പിച്ചു കൊണ്ടുവന്ന് നട്ടുവളർത്തിയതിലൂടെയാണ് രാജ്യത്ത് കാപ്പി കൃഷി തുടങ്ങുന്നതെന്ന് Coffee Board of Indiaയുടെ മ്യൂസിയത്തിൽ നിന്നും വായിക്കാം.

 

 

Coffee Arabica വിഭാഗത്തിൽപെട്ട കാപ്പി ചെടികൾ മറ്റു രാജ്യങ്ങൾക്ക് കൊടുക്കാതെ സ്വന്തമായി വളർത്തുന്നതിൽ അറബികൾ അഭിമാനിച്ചു.ഒട്ടോമൻ ഭരണകാലത്ത് കാപ്പി യഥേഷ്ടം സ്ത്രീകൾക്ക് എത്തിക്കുവാൻ പുരുഷന്മാർ പരാജ യപ്പെട്ടാൽ അതിന്റെ പേരിൽ സ്ത്രീകൾക്കു പുരുഷന്മാരെ ഉപേക്ഷിക്കുവാൻ അവകാശമുണ്ടാ യിരുന്നു എന്ന് പറയു മ്പോൾ പേർഷ്യക്കാർക്ക് കാപ്പിയിലുള്ള താൽപര്യം മനസ്സിലാക്കാം.

 

ലോകത്തെ തന്നെ ആദ്യത്തെ Coffee Shop1475 ൽ Kiffa Han എന്ന പേരിൽ തുർക്കി യിൽ തുടങ്ങി.കാപ്പി ചെടികളെ ആദ്യമായി BC 850 എത്യോപ്യയിൽ Kaldi എന്ന ആട്ടിട യൻ തിരിച്ചറിഞ്ഞു.തന്റെ ആടുകൾക്ക് ചില പ്രത്യേക ഇലകൾ തിന്നശേഷം ഉറക്കം നഷ്ടപ്പെടുകയും നല്ല ഊർജ്ജം ലഭിച്ച തായി മനസ്സിലാക്കുകയും ചെയ്ത വിവരം ഗ്രാമത്തിലെ സന്യാസിയെ ധരിപ്പിക്കുന്നു .അദ്ദേഹം ചെടികൾ വളർത്താനും കാപ്പി ക്കുരു പൊടിയായി ഉപയോഗിക്കാനും ശ്രമിച്ചു.

 

Coffee Board ന്റെ Coffee Museum കാപ്പിയുടെ ലോകത്തെ പറ്റി നല്ല ധാരണ നൽകും . തണലിൽ വളരുന്ന ഇന്ത്യൻ കാപ്പി ചെടികൾ,മൺസൂൺ കാറ്റിനെ ഉപയോഗിച്ചുള്ള അതിന്റെ തയ്യാറാക്കൽ,പരിസ്ഥിതിയുമായി ഇണങ്ങി വളരുന്ന കാപ്പി യുടെ ആരോഗ്യ കരമായ പങ്ക്‌ തുടങ്ങിയ വിവരണങ്ങൾ ശ്രദ്ധേയമാണ്.വളരെ ആകർഷകമായ കെട്ടി ടവും 30 രൂപ മാത്രം പ്രവേശന ഫീസ് മാത്രമുള്ളു എങ്കിലും സംവിധാനത്തെ എത്രയൊ മെച്ചപ്പെടുത്താൻ അവസരമുണ്ട്.

 

കാപ്പിതോട്ടങ്ങളുടെ ജില്ലയായ ചിക്കമഗളൂർ രാജ്യത്തിന്റെ ശ്രദ്ധ നേടിയത് ഇന്ദിരാ ഗാന്ധി പാർലമെന്റിലെക്ക് മത്സരിച്ചപ്പോഴാണ്.ഇന്ദിരാഗാന്ധിയുടെ പാർലമെന്റിലേ ക്കുള്ള തിരിച്ചു വരവ് 1978-ൽ ചിക്കമഗലൂരുവിൽ നിന്ന് സാധ്യമായി.

 

മരങ്ങളില്ലാത്ത മുല്ലയനഗിരി പുൽമേട്ടിലാണ് ബാബ ബുഡൻ ഗിരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.നഗരത്തിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്താം.സംസ്ഥാന ത്തെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സാഹോദര്യത്തി ന്റെ  പ്രതീകങ്ങളിൽ ഒന്നായിരുന്നു ക്ഷേത്രം.ഹിന്ദു ദൈവമായ ദത്താത്രേയനാണ് ഹസ്രത്ത് ദാദാ ഹയാത്ത് എന്നാണ് ധാരണ ബാബമീർ കലന്ദറിന്റെ പേരിലാണ് ക്ഷേത്രം അറിയപ്പെട്ടത് .

 

1925 മീറ്റർ ഉയരമുള്ള ചിക്കമംഗളൂരു കുന്നുകൾ തുംഗ,ഭദ്ര നദികളുടെ ഉറവിടമാണ്. കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുല്ലയനഗിരി ഉൾപ്പെടുന്ന ജില്ലയുടെ വിസ്തൃതി 7201 ച km ആണെങ്കിലും ജനസംഖ്യ 12 ലക്ഷമെ വരൂ .

 

കാപ്പി തോട്ടത്തിന്റെയും മത സാഹോദര്യത്തിന്റെയും തണുത്തതും നിശബ്ദവുമായ മലനിരകളുടെ നാട്ടിലെ ഗുരു,Godfather of Indian Coffee,ഹസ്രത്ത് ദാദാഹയാത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന നാടാണ് ഇവിടം.

 

മംഗലാപുരത്തു നിന്നും 4.30 മണിക്കൂർ ബസ് യാത്ര ചെയ്താൽ ചിക്കമഗലൂരുവിലെത്താം.കൊച്ചുവേളി - ഹൂബ്ലി പ്രതിവാര തീവണ്ടിയിൽ ബെരൂർ റെയിൽ സ്റ്റേഷനിൽ ഇറങ്ങി  Land of Coffee യിൽ ചെന്നുചേരാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment