കാശ്മീർ : സോണമാർഗ് - നാറനാഗ് ട്രക്കിംഗ് : 2

Kashmir Great Lake Trekking : രണ്ടാം ദിനം ; പട്ടാളക്കാരുടെ പരിശോധനക്കു ശേഷവും ചെങ്കുത്തായ കയറ്റം തുടർന്നു.മുകളിലെത്തിയ ശേഷം,പൈൻ കാടുകളിലൂടെയുള്ള നടത്തം സാഹസികമല്ല എന്നു പറയാം.പൈൻ കാടുകൾ അതിമനോഹരമാണ്. നമ്മുടെ കാടുകളിൽ നിന്ന് വ്യത്യസ്ഥമായി തൂത്തു വൃത്തിയാക്കിയ തറ പോലെയാണ് അടിതട്ട്.അവിടെയുമിവിടെയുമായി കൊഴിഞ്ഞു കിടക്കുന്ന ഇലകളെ എണ്ണി എടു ക്കാൻ കഴിയും.ദേവദാരുവും കാശ്മീർ ചിന്നാറും മറ്റു എറെ പ്രായം തോന്നിപ്പിക്കുന്ന വയാണ്.മനുഷ്യ സാനിധ്യമില്ലാത്ത ഇടം.ചെറിയ പക്ഷികളും,അതിൽ ഹിമാലയൻ കാക്കയും.മല കയറ്റക്കാരും ചുമടെടുക്കുന്ന കഴുതകളും മാത്രമാണ് മല നിരകളിൽ. മലയാളികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത വിജന ഭൂമിയിലൂടെയാണ് നടത്തം.

ഇലകൾ കൊഴിഞ്ഞു നിൽക്കുന്നവ,ചരിഞ്ഞു പോയവയും നിലം പൊത്തിയതുമായ മുത്തച്ഛി മരങ്ങൾ.ചിലതൊക്കെ പണിതീരാത്ത ശില്പങ്ങളെ പോലെ.ആദ്യ ദിവസ ത്തെ 9 മണിക്കൂർ നടത്ത അവസാനിക്കുന്നത് ചെറിയ അരുവിയുടെ ഓരത്ത്, അവിടെ നിന്നാൽ"നിക്കാനി മല"കാണാം.വെള്ളം ഒഴുകുന്ന ഭാഗത്ത് പൊട്ടിച്ചെടുത്ത പാറ കണക്കെ കല്ലുകൾ നിരന്നു കിടക്കുന്നു.അതിനെ മുട്ടി മഞ്ഞുരുകിയ വെള്ളം. വെള്ളം ഉയർന്നാൽ നടത്ത അസാധ്യമാണ്.അവയുടെ മുകളിലൂടെയാണ് അരുവി കടന്നു പോകേണ്ടത്.നടത്തത്തിൻ്റെ ഒന്നാം ദിവസം 12 km നടന്നു കഴിഞ്ഞു എന്ന് ഗൈഡ്,വേഗത്തിൽ നടക്കാനുള്ള ഗ്രൂപ്പിൻ്റെ കഴിവിന് അഭിനന്ദനങ്ങളും കിട്ടി.താഴ്വാര ത്തിൻ്റെ പിടിഞ്ഞാറു ഭാഗത്ത് അടുത്ത ദിവസം കയറേണ്ട നിക്കാനി പാസ് കാണാം. ആദ്യ ദിവസത്തെ നടത്തം തന്നെ പലരെയും ക്ഷീണിതരാക്കി.തടാകങ്ങൾ കാണാൻ കഴിയാത്തതും പൈൻ കാടുകൾ ഒഴിച്ചുള്ള ഭാഗത്ത് പൂക്കൾ ഇല്ലാത്ത പച്ചപ്പും ഒന്നാം ദിവസത്തെ അത്രകണ്ട് ആകർഷകമാക്കിയില്ല.
രണ്ടാം ദിവസം ചെറിയ വ്യായായമത്തിനും ഭക്ഷണത്തിനും ശേഷം നിക്ക്നയിൽ നിന്ന് വിഷ്ണുസറിലെയ്ക്കാണ് നടക്കേണ്ടത്.13 Km ആണ് ദൂരം.
രണ്ടാം ദിവസത്തെ നടത്തത്തിലെ പൊതുസ്വഭാവത്തിൽ മാറ്റമില്ല .ഒരാഴ്ച നീളുന്ന യാത്ര പഥത്തിലെ ഒരു മലയിടുക്ക് കടന്നു കഴിഞ്ഞു എന്നതാണ് ആശ്വാസം.മരങ്ങൾ ഇല്ലാത്ത Alpane പ്രതലത്തിലൂടെയാണ് പോക്ക്.കയറ്റത്ത് ഇളകി നിൽക്കുന്ന മണ്ണും ചെറു പാറകഷണവും ഒപ്പം പുല്ലുകൾ നിറഞ്ഞ സമതലവും.മഞ്ഞുരുകി ഒഴുകുന്ന അരുവികൾ നിറയെ പാറകളാണ്.അവയ്ക്കു മുകളിലൂടെയുള്ള നടത്തം ഒട്ടും സുഖ കരമല്ല.
മൂന്നാം ദിവസത്തെ യാത്ര തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ വിഷൻസർ തടാക ക്കരയിലെത്തി.തടാകത്തിൻ്റെ വശത്തെ(മുകളിലുള്ള)പാതയിലൂടെയാണ് പോകേ ണ്ടത്.വിഷൻസർ തടാകം കുറഞ്ഞത് 1ച.Km ചുറ്റളവിൽ വ്യാപിച്ചിരിക്കുന്നു.തടാക ത്തിലെയ്ക്ക് മഞ്ഞുരുകി വെള്ളം വന്നു വീഴുന്നതു കാണാം.പച്ചയും നീലയും നിറത്തി ലാണ് നിശ്ചല ജലാശയം.
Kashmir Greak Lakes 0ligotropic വിഭാഗത്തിൽ പെടുന്നതിനാൽ തടാകങ്ങൾക്ക് നീല നിറമാണ്.കുറഞ്ഞ പോഷക ഘടങ്ങൾ ഉള്ള തടാകങ്ങളെയാണ് 0ligotropic എന്നു വിളിക്കുക.നമ്മുടെ നാട്ടിലെ വിഭവ സമൃദ്ധമായ തടാകങ്ങൾ Eutrophic ൽ പെടും.

Rock flour പ്രതിഭാസം വെള്ളത്തെ നീലനിറത്തിലാക്കും.(പൊടിഞ്ഞ പാറകൾ തടാക ത്തിനടിയിൽ നിന്ന് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പ്രവർത്തനം).സൂര്യപ്രകാശ ത്തിൻ്റെ പ്രതിഫലനം നീല നിറം തരും.യഥേഷ്ടമായി വെള്ളം ഒഴുകി പോകാൻ കഴി യാത്തതിനാൽ(Endorheic)ഉപ്പു രസവും ധാതുക്കളും കൂടുതലുണ്ടാകും.ഈ കാരണ ങ്ങളാൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങൾ പൊതുവെ നീല നിറത്തിലാണ് കാണുക.ലഡാക്കിലെ Pangong , ചിത്കുൽ -ലെ സീതാദേവി തടാകങ്ങൾ മഞ്ഞു മല കളുടെ താഴെ നീല നിറത്തിൽ കിടക്കുന്ന കാഴ്ച്ച അതീവ ഹൃദ്യമാണ്.നീല തടാകത്തി ൻ്റെ അടിതട്ടിൽ മഞ്ഞു മലകളുടെ പ്രതിബിംബം കാണാൻ കഴിയും.അത് നീലാകാശ ത്തിലെ തൂവെള്ള മേഘങ്ങൾ പോലെ തോന്നും.
വിഷ്ണസർ കഴിഞ്ഞാൽ തൊട്ടു മുകളിൽ തന്നെയാണ് കൃഷ്ണസർ,വലിപ്പം കൊണ്ട് വിഷ്ണസറിലും ചെറുത്.(ഹിമാലയത്തിലെ മലകൾ ഹിന്ദു ദൈവങ്ങളുടെ പേരു കൊണ്ട് നിറക്കാൻ കാരണം പ്രതിരോധ സേനയുടെ പ്രത്യേക താൽപ്പര്യമാണ്). മുകളിലെ തടാകം ഒരു ചോർപ്പപോലെ പ്രവർത്തിക്കുന്നു.തണുത്തുറഞ്ഞ വെള്ള ത്തിൽ Trout മത്സ്യങ്ങൾ ഉള്ളതിനാൽ ജല താറാവുകൾ പോലെയുള്ള പക്ഷികൾ നീന്തി നടക്കുന്നുണ്ട്.അതിശൈത്യത്തെ പ്രതിരോധിക്കാൻ കഴിവുണ്ട് എന്ന് വ്യക്തമാ ക്കുന്നതാണ് അവരുടെ കറങ്ങി നടക്കൽ.
ഭാഗം : 2
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment