കാശ്മീർ : സോണമാർഗ് - നാറനാഗ് ട്രക്കിംഗ് : 3




Kashmir Great Lake Trekking; Part 3: രണ്ടാം ദിവസത്തെ നടത്തം അവസാനിക്കു മ്പോൾ രണ്ടു സുഹൃത്തുക്കൾ മടങ്ങണമെന്നാഗ്രഹം പ്രകടപ്പിച്ചു.തണുത്തതും പ്രാണ വായു കുറഞ്ഞതുമായ അന്തരീക്ഷം അസ്വസ്ഥതകൾ വർധിപ്പിക്കുന്നുണ്ട്. വിവരങ്ങൾ ഗൈഡുമായി പങ്കുവെച്ചു.പല പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്തു. മടങ്ങണമെ ങ്കിൽ ഗാഡ്സർ പാസ് കടക്കും മുമ്പ് തിരിച്ചിറങ്ങാൻ ശ്രമിക്കണം. അതിന് രണ്ടു പേർക്കുമായി 30000 രൂപ വേണ്ടി വരും.കഴിഞ്ഞ ആഴ്ചയിൽ തണുപ്പ ടിച്ച് ഒരാൾ മരിച്ചു പോയിരുന്നു.ഒരു ലക്ഷം രൂപയാണ് മൃതശരീരം സോണമാർഗ്ഗി ലെത്തിക്കാൻ പോണിക്കാർ വാങ്ങിയത്.

രണ്ടു പേർ പിൻവാങ്ങുന്നത് യാത്രയുടെ സുഖം കെടുത്തുമെന്നറിയാം.മാത്രവുമല്ല മടക്കി വിടുന്നതിനായി ഇറങ്ങുന്ന പോണിക്കാർ വന്നിട്ടെയാത്ര തുടരാൻ കഴിയൂ. അതിനായി അവശേഷിക്കുന്നവരുടെ തൊട്ടടുത്ത ദിവസത്ത നടത്ത ഒഴിവാക്കണം. കൊടും തണുപ്പത്തെ ചർച്ച മണിക്കൂറുകൾ നീണ്ടു.പരസ്പരം കൈമാറിയ ധൈര്യ ത്തെ മുൻനിർത്തി മടക്കയാത്ര വേണ്ടെന്നു വെച്ചു.6 പേരും കൂടുതൽ മുൻകരുതൽ എടുത്ത് ഏറ്റവും പ്രശ്നങ്ങൾ നിറഞ്ഞ അടുത്ത ദിവസത്തെ യാത്രക്കാവശ്യമായ ധൈര്യം സംഭരിച്ച് ഉറങ്ങാൻ കിടന്നു.പിന്നീട് ഒരിക്കലും മടക്കത്തെ പറ്റി ആലോചി ച്ചില്ല എന്നതാണ് വാസ്തവം.Mountain Sickness നെ ലഘൂകരിക്കാൻ സഹായിക്കുന്ന Diamox Tab(Acetazolamide)കഴിക്കുന്നതിൽ നിന്നും DM ന് പഠിക്കുന്ന തെലുങ്കാന ക്കാരൻ ട്രക്കർ വിലക്കിയത് ഈ രംഗവുമായി ബന്ധമുള്ള എന്നെ അത്ഭുതപ്പെ ടുത്തി.

ഡാർജിലിംഗ്,ഉത്തരകാണ്ഡ് മേഖലകളിലെ മലകയറ്റങ്ങളിൽ പൊതുവെ ഷെർപ്പക ളാകും ഒപ്പം ഉണ്ടാവുക.അവരുടെ ചെറിയ ശരീരവും മിതമായ വണ്ണവും മലകയറ്റ ത്തിന് സഹായകരമാണ്.കാശ്മീരിലാകട്ടെ നാട്ടുകാരായ ചെറുപ്പക്കാരുടെ ഭേദപ്പെട്ട വരുമാന മാർഗ്ഗമാണ് മലകയറ്റ പണി.ഇവിടെ ഭാരം എല്ലാം കോവർ കഴുത ചുമക്കു ന്നു.മല കയറ്റത്തിൽ ഗൈഡുകളുടെ സഹായം വളരെ പ്രധാനമാണ്.അതിനും പരിമി തികളുണ്ട്.വലിയ തോതിൽ മഴയും മഞ്ഞും വീണാൽ കണക്കുകൂട്ടലുകൾ തെറ്റും. ടെൻ്റുകൾ തകരും ,നടക്കാൻ കഴിയാതെ പെട്ടു പോകും.അത്തരം അവസരത്തിൽ അവർക്കും കാഴ്ചക്കാരാകാനെ കഴിയൂ.യാത്രയിൽ ഇത്തരം അപകടകരമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ല.എന്നാൽ ഒറ്റപ്പെട്ടു പോയ അനുഭവങ്ങൾ ഉണ്ട്.

 *അപകടങ്ങൾ  സ്വാഭാവികം,ചിലപ്പോൾ അവയെ നമ്മൾ ക്ഷണിച്ചു വരുത്തും:

 

യാത്രയിൽ പ്രതിസന്ധികൾ ധാരാളമാണ്.അത് എവിടെവരെ എത്തും എന്ന് പറയാൻ കഴിയില്ല.നമ്മുടെ ഭാഗത്ത് നിന്നുള്ള അമിത വിശ്വാസമൊ വിശ്വാസക്കുറവൊ അപക മുണ്ടാക്കാം.അത്തരം ഒരസംഭവം ഉണ്ടാകുന്നത് 2018 ലെ(ഡാർജിലിംഗ്)Sandakaphu ട്രക്കിംഗിലാണ്,സിംഗാലിയ ദേശീയ പാർക്കിലൂടെയാണ് യാത്ര.കാൻജൻ ജുംഗ (മുതൽ മൗണ്ടൻ എവറസ്റ്റ് മുതലായ)മലനിരകളുടെ അഭിമുഖമായി,നേപ്പാൾ-ഇന്ത്യ ബോർഡറിലൂടെ നടത്തം ,YHAI സംഘടിപ്പിച്ചതായിരുന്നു.10 പേരോളം മലയാളികൾ. അല്ലാത്ത 20 ഓളം ആളുകളും,ഇരു രാജ്യങ്ങളുടെയും അതൃത്തിയിലൂടെയാണ് പോക്ക് .യാത്രക്ക് റിസ്ക്ക് പോരാ എന്ന് ഒരു തോന്നൽ മൂന്നാം ദിവസം ഉണ്ടായി.  ഇടതു വശത്തായി റോഡോൻഡ്രം(ഹിമാലയൻ ചെമ്പരത്തി)കൂടുതലായി പൂത്തു നിൽക്കുന്ന കാടുകൾ താഴത്തു കണ്ടു.അതുവഴി നടന്നാലും 3 മണിക്ക് Black Lake ഗ്രാമത്തിലെത്താം എന്ന് സ്വയം തീരുമാനിച്ചു.കുത്തനെയുള്ള വഴിയൂടെ നടന്നു തുടങ്ങി,കൂട്ടിനായി മറ്റൊരു സുഹൃത്തും എത്തി.അത്ഭുതകരമാണ് വഴി.കാൽപ്പാടു കൾ ഒന്നുമില്ലാത്ത ഒറ്റയടിപാതയിലൂടെ ഇരുവരും ഇരുന്നും നടന്നും ഇറങ്ങുകയാണ്. സിനിമാ സംവിധാകൻ കൂടിയായ സുഹൃത്ത് ചിത്രങ്ങൾ പകർത്തുന്നു,മരങ്ങൾ മിക്കവയും ലൈക്കനുകളാൽ(Lichens)പൊതിഞ്ഞിരിക്കുന്നു,അവയിൽ പൂക്കളും ഉണ്ട്,മരത്തിൽ കൈ അമർത്തിയാൽ വാഴപ്പോളകളിൽ എന്ന പോലെ താണു പോകും.
അങ്ങനെ ഞങ്ങൾ രണ്ടു മണിക്കൂറിലധികം നടന്നു. മറ്റുള്ളവരെക്കാൾ മുമ്പെ ക്യാമ്പിൽ എത്താമെന്ന ധാരണയിലാണ് ഇറക്കം,ഒപ്പം അതി മനോഹരമായ കാഴ്ച കളും.ഏറ്റവും താഴെ ഭാഗത്തെത്തിയപ്പോൾ ഗ്രാമീണരായ 3 പേർ മുളകമ്പുകൾ ഒടി ക്കുന്നു.നേപ്പാളികളാണ് എന്ന് വ്യക്തമായി.അവരോട് എത്തേണ്ട സ്ഥലത്തിൻ്റെ പേര് എങ്ങനെയൊ പറഞ്ഞു.എത്താൻ കഴിയില്ല എന്നവർ ആംഗ്യത്തിലൂടെ അറിയിച്ചു, സമയം എത്ര ആയി എന്നും ചോദിച്ചു ? 2 മണി കഴിഞ്ഞിരിക്കുന്നു,തിരിച്ചു നടക്കേ ണ്ടിവരും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല,മറ്റൊരു മാർഗ്ഗവുമില്ല.


മടക്ക കയറ്റത്തിന് ഇരുവരും തയ്യാറെടുത്തു.ഒരാളുടെ കൈവശം മാത്രമാണ് കുടി വെള്ളം.കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് പരസ്പരം പറഞ്ഞു.3 മണി കഴിഞ്ഞാൽ സൂര്യൻ മടങ്ങും,ഇരിട്ട് പടരും.ചെമ്പരത്തി പൂക്കൾ ഏറെയുള്ള കാട്ടിൽ കരടിയും പുലിയും ഉണ്ട് എന്ന് ഞങ്ങൾക്കറിയാം.രണ്ടു പേരും ആവിഷയം പരസ്പരം മറച്ചു വെച്ചു.തിരികെ കയറ്റം തുടങ്ങി.4 മണി ആകുമ്പോഴെക്കും വഴി പിരിഞ്ഞ സ്ഥല ത്ത് മടങ്ങി എത്തി.സുഹൃത്ത് ഉച്ചഭക്ഷണം കഴിച്ചു.മൂടൽ മഞ്ഞ് ശക്തമായി മാറി. പേകേണ്ട പാതയിലൂടെ നടത്തം തുടങ്ങി.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇൻഡോ- ടിബറ്റൻ പട്ടാളക്കാർ ഞങ്ങളെ കണ്ടു.അവർ ട്രക്കിംഗ് ഗ്രൂപ്പിൽ നിന്ന് മാറിനടന്ന ഞങ്ങളെ പറ്റി അറിഞ്ഞിരിക്കുന്നു.ഞങ്ങൾക്ക് ചായ ഉണ്ടാക്കി തന്നു.വീണ്ടും നടന്നു,7 മണിയായപ്പോൾ,ഇരുട്ടിൽ തപ്പിയും തടഞ്ഞും Kala phokri ക്യാമ്പിലെത്തി.എല്ലാവരും ഉൽക്കണ്ഠയലായിരുന്നു.ഞങ്ങളെ തിരക്കി രണ്ട് ഗൈഡുകൾ എവിടെ ഒക്കെയൊ നടന്ന് മടങ്ങി വന്നതെയുള്ളു.അങ്ങനെ സാഹസികതയുടെ മൂർച്ച കൂട്ടാൻ ശ്രമിച്ച ഞങ്ങൾ കഷ്ടിച്ച് ജീവൻ നഷ്ടപ്പെടാതെ മടങ്ങി എത്തി.ട്രക്കിംഗിൽ ഇത്തരം സംഭവ ങ്ങൾ ഒരു പക്ഷെ വൻ ദുരന്തങ്ങളിലെയ്ക്ക് കാര്യങ്ങളെ എത്തിക്കാറുണ്ട്.

 

 

GLTയുടെ മൂന്നാം ദിനത്തിലെ ആദ്യ 5 മണിക്കൂർ നീണ്ട കയറ്റവും പിന്നീട് പുൽത്ത കിടിയിലൂടെയുള്ള ഇറക്കവും.നടത്തം മറ്റൊരു മനോഹര തടാകത്തിൻ്റെ കരയിലെയ് ക്കാണ്.വിഷൻസറിനെക്കാൾ വലിപ്പവും മനോഹരവുമാണ് തടാകവും തീരങ്ങളും. ലാവൺഡർ പുഷ്പങ്ങളെ ദൂരത്തു നിന്നു കാണാം.അവയുടെ കടുത്ത പിങ്കു നിറവും അതിൽ പറ്റിയിരിക്കുന്ന വലിപ്പമുള്ള തേനീച്ചകളും കമ്മൽ ചെടിയെ ഓർമ്മിപ്പിക്കുന്ന മഞ്ഞ പൂക്കളും,ഇടക്കിടയ്ക്ക് ചെറിയ ചുമപ്പൻ പുഷ്പങ്ങൾ,കടും നിറമുള്ള കട്ടി യുള്ള ഇലകൾ നിറഞ്ഞ കുറ്റിച്ചെടികൾ,പാറയിൽ പറ്റിയിരിക്കുന്ന ഫ്ലൂറസൻ്റ്നിറമുള്ള പൂപ്പലുകൾ എല്ലാം ചേരുന്ന പ്രകൃതിദത്ത പൂന്തോപ്പിലൂടെയാണ് യാത്ര.ക്യാനഡക്കാ രായ രണ്ടുപേർ നാട്ടുകാരനൊപ്പം വേഗത്തിൽ കയറുന്നത് കാണാമായിരുന്നു. തായ്വാൻകാരായ 5 സ്ത്രീകളും പുരുഷനും ചേർന്നുള്ള സംഘം കോവർകഴുതക്കു പുറത്താണ് സഞ്ചരിച്ചത്.വിശാല മലമടക്കുകളിൽ 4 മലയാളികളും പോണിക്കാർ ഉൾപ്പെടുന്ന 8 കാശ്മീരികളും തെലുങ്കാനയിൽ നിന്നുള്ള യാത്രികനും മാത്രം.

പുല്ലു വിരിച്ച പ്രതലത്തിലൂടെയുള്ള ഇറക്കം എത്തിച്ചേരുന്നത് ആസാം റൈഫിൾസി ൻ്റെ ക്യാമ്പിൽ,5 പട്ടാളക്കാർ,ഒരിക്കൽ കൂടി ഞങ്ങളുടെ രേഖകൾ പരിശോധിച്ചു. ക്യാമ്പിലെ നല്ല ചൂടുള്ള വെള്ളം ചോദിച്ചു വാങ്ങി കുടിച്ചു.ക്യാമ്പിൽ കാണ്ടാമൃഗത്തി ൻ്റെ പടവും കൊമ്പും തൂക്കിയിട്ടുണ്ട്,ക്യാമ്പ് കടന്ന് 10 മിനിറ്റ് നടന്നപ്പൊൾ അന്നത്തെ വിശ്രമ സ്ഥലത്തെത്തി.പോണിക്കാർ നേരത്തെ വന്ന് ടെൻ്റുകൾ ഉയർത്തിയിരുന്നു. അടുത്ത ദിവസമാണ് കാശ്മീർ GLT ൻ്റെഏറ്റവും ഉയരമുള്ള ഗാഡ്സർ പാസ് കടക്കേ ണ്ടത്.4200 മീറ്റർ ഉയരമുള്ള മലയിടുക്കിലൂടെ കയറി 1800 അടി ഇറങ്ങി ഗാഡ്സറിലെ ത്തണം എന്നതാണ് അടുത്ത ടാർജറ്റ് , ദൂരം 14 Km

ഭാഗം : 1   

ഭാഗം : 2

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment