കാശ്മീർ : സോണമാർഗ് - നാറനാഗ് ട്രക്കിംഗ് : അവസാന ഭാഗം

ഓരോ ദിവസത്തെയും ട്രക്കിംഗിൻ്റെ തുടക്കവും ഒടുക്കവും ഒരു പോലെയാണ് ഒരേ മുഖങ്ങൾ,ഒരേ നിഷ്ഠകൾ,ഭക്ഷണ ത്തിലും മാറ്റങ്ങൾ വിരളമാണ്.ഇന്നത്തെ കയറ്റം നിർണ്ണായ കമാണ്.കാശ്മീർ GLT യാത്രയുടെ ഏറ്റവും ഉയരമുള്ള ഭാഗം (ഗാഡ്സർ പാസ്)കയറി ഇറങ്ങണം, ദൂരം 15 Km വരും.
രാവിലത്തെ ആദ്യ കടമ്പ ,10 മീറ്ററോളം വീതിയുള്ള,അരുവി കടന്ന് ചെങ്കുത്തായി മലകയറലാണ്.പുഴയുടെ മുകളിൽ, പാലം പോലെ Glacier ഉണ്ട്.സൂര്യപ്രകാശം വന്നു തുടങ്ങിയ തിനാൽ മഞ്ഞു പാളികൾക്കു മുകളിലൂടെയുള്ള യാത്ര അപകടകരമായതിനാൽ പുഴ ഇറങ്ങി,പാറകളിൽ ചവിട്ടി കുത്തനെ നടക്കേണ്ടി വരുന്നു.ഷൂസുകൾ ഊരി പിടിച്ചെ പുഴ കടക്കാവൂ എന്ന് നിർദ്ദേശം ലഭിച്ചു.അതു കേൾക്കാതെ പാറ യിലൂടെ നടക്കാർ ശ്രമിച്ച ഞാൻ കാൽ വഴുതി മഞ്ഞുരുകിയ വെള്ളത്തിൽ ഭാഗികമായി വീണു.ചെരുപ്പുകൾ നനഞ്ഞു. കാലുകളും കൈയ്കളും മരവിച്ചു.മരവിപ്പു മാറുവാൻ ഇത്തിരി സമയം വേണ്ടി വന്നു.
7.30 ന് തുടങ്ങിയ മല കയറ്റം അവസാനിച്ചത് 11 മണിയോടെ, ഗാഡ്സർ പാസിൻ്റെ നെറുകയിൽ.അവിടെ നിന്നാൽ ദിവസ ങ്ങളായി നടന്നുവന്ന വഴികളുടെ കുറെ ഭാഗങ്ങൾ കാണാം. പടിഞ്ഞാറെക്ക് നോക്കിയാൽ ഭയപ്പെടുത്തുന്ന ഇറക്കമാണ്. ഗാഡ്സർ മലമ്പാതയുടെ ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ 4200 മീറ്റർ എന്നെഴുതിയ ബോർഡ് ഉയർത്തി ചിത്രങ്ങൾ പകർത്തുകയായിരുന്നു തായ്വാൻ സംഘം.ഞങ്ങൾ 6 പേരും ചിത്രങ്ങൾ എടുത്ത ശേഷം അരമണിക്കൂർ വിശ്രമിച്ചു. ഇനിയുമുണ്ട് ദുർഘടങ്ങൾ എങ്കിലും,ലക്ഷ്യം വിജയിച്ചു എന്ന തോന്നൽ എല്ലാവരിലും പ്രകടമാണ്.(എവറസ്റ്റ് കൊടുമുടി കയറിയ സെക്രട്ടറിയെറ്റ് ഉദ്യോഗസ്ഥനായ ചെറുപ്പക്കാരനെ മനസ്സിൽ വന്ധിച്ചു അപ്പോൾ)

മലമുകളിൽ നിന്ന് താഴെയ്ക്കു നോക്കുമ്പോൾ ആദ്യം കണ്ണിൽ പെടുക ചാര നിറമുള്ള കോബർ കഴുതയുടെ ശവ ശരീരമാണ്.അതി ശൈത്യവും മഴയും താങ്ങാൻ കഴിയാതെ മൂന്നു നാലിടത്ത് ഭാരം ചുമന്നു വന്ന നാൽകാലികൾ മരിച്ചു കിടക്കുന്നത് കാണാമായിരുന്നു.
ഗാഡ്സർപാസിൽ നിന്നുള്ള ഇറക്കം വളരെ പതുക്കെയാണ്, കാൽ ഒന്നു വഴുതിയാൽ ചെന്നു പതിക്കുക 1500 അടി താഴ്ച്ച യിൽ,താഴ്വരയിൽ.ഇറക്കത്തിൽ ഓർക്കിഡുകളും പൂത്തു നിൽക്കുന്നു.നേരത്തെ കണ്ട മഞ്ഞ നിറമുള്ള പൂക്കൾക്കൊ പ്പമാണ് പർപ്പിൾ നിറത്തിലുള്ള ലാവണ്ടർ പുഷ്പങ്ങളും.
ലാവണ്ടർ പുഷ്പങ്ങളിൽ നിന്നുള്ള എണ്ണയ്ക്ക് 15000 -25000 രൂപ/കിലോഗ്രാം വില കിട്ടും.അത് ശാസ്ത്രീയമായി കൃഷി ചെയ്യുന്നവർ കാശ്മീരിൽ സാധാരണമാണ്.ഇവിടുത്തെ പുഷ്പങ്ങൾ പറിച്ചെടുക്കൽ ഒട്ടും പ്രായോഗികമല്ല.
ഒന്നര കിലോമീറ്റർ ഓളം ചുറ്റളവുള്ള നീളമുള്ള ഗാഡ്സർ തടാകത്തെ "യംസ്സർ" എന്നുവിളിക്കുന്നത് മരണത്തിൻ്റെ തടാകം എന്ന അർത്ഥത്തിലാണ്.വെള്ളത്തിനുള്ളിൽ ഒരു നീരാളി ഉണ്ടെന്നാണ് പോണി വാലക്കാരുടെ വിശ്വാസം.ട്രൗട്ട് മത്സ്യങ്ങൾ ഏറെയുണ്ട് തടാകത്തിൽ.

ഗാഡ്സർ തടാകവും അടുത്തു കിടക്കുന്ന സത്സറും12000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.സത്സറിൽ നിന്ന് 3 മണിക്കൂർ പൂക്കൾ വളരുന്ന പുൽമേട്ടിലൂടെ താഴെയ്ക്കു വന്നാൽ സാജ്പാസിലെത്താം(Zaj Pass).നടത്തം നൂറിലധികം പട്ടാളക്കാരുടെ ക്യാമ്പിലെയ്ക്ക് എത്തിക്കും.വീണ്ടും ദേഹ പരിശോധനയും രേഖകളുടെ ഒത്തു നോട്ടവും.പൊതുവെ പട്ടാള ക്യാമ്പുകളിൽ എത്തിയാൽ വലിയ താൽപ്പര്യത്തോടെ അവർ നമ്മോടു സംസാരിക്കാറുണ്ട്,ഭക്ഷണം തരാനും മടി ക്കാറില്ല.എന്നാൽ ഇവിടുത്തെ പട്ടാള ക്യാമ്പിലുള്ളവർ അകലം പാലിക്കാനാണ് ശ്രമിച്ചത്.
ആറാം ദിനത്തെ നടത്തം ഗാൻഗബാലിൽ അവസാനിക്കുന്നു. 13800 അടിയിൽ നിന്ന് 5 മണിക്കൂറുകൊണ്ട് 2000 അടി ഇറങ്ങി ഗാൻഗബാലിൽ എത്തുമ്പോൾ No Tree Zone കാടുക ൾ(Alpane)അവസാനിക്കുകയാണ്.പുൽമേടുകളും പൂക്കളും നിറഞ്ഞ മലകളും താഴ്വരകളും കടന്ന് പൈൻ മരങ്ങളുടെ ഇട യിലെയ്ക്ക് വീണ്ടും കടക്കുന്നു.ഗ്രാമങ്ങളിലെ പട്ടികൾ വഴി യിൽ നിൽക്കുന്നത് കണ്ടു തുടങ്ങി.അവയൊക്കെ വലിയ സൗഹൃദം പങ്കുവെയ്ക്കുന്നവരാണ്.എന്നും കാണുന്നവരെ പോലെയാണ് നമ്മളോടുള്ള അവരുടെ ശരീര ഭാഷ.
KGL ട്രക്കിൻ്റെ അവസാന രാത്രിയിലും കടുത്ത തണുപ്പാണ്. പോണിവാല സുഹൃത്തുക്കൾ മരക്കൊമ്പുകൾ ഇട്ട് തീയ് കൂട്ടി യത് ആശ്വാസമായി.കഴിഞ്ഞ ദിവസങ്ങളിൽ തീകായൽ സാധ്യമാകുമായിരുന്നില്ല.ഭക്ഷണം കഴിച്ചത് തീ കനലിനടുത്തി രുന്ന് .
6 ദിവസവും കൂടെ ഉണ്ടായിരുന്നവരുമായി പറ്റാവുന്ന ഹിന്ദിയി ൽ സൗഹൃദങ്ങൾ പങ്കു വെച്ച് 8 മണിയ്ക്കു തന്നെ ടെൻ്റിനുള്ളി ൽ കയറി സിബ്ബുകൾ ഭദ്രമാക്കി.
രാവിലെ കൃത്യം 6 മണിക്കു തന്നെ യാത്ര തുടങ്ങി.11 മണിയ് ക്ക് 12 km താഴെയുള്ള നാറാനാഗിൽ എത്തേണ്ടതുണ്ട്. അവിടെ നിന്ന് ശ്രീനഗറിലെത്താൻ 2 മണിക്കൂർ വേണം. 3.55 ൻ്റെ വിമാനത്തിൽ ഡൽഹിയിൽ എത്തിയാലെ 8.30 ൻ്റെ തിരുവനന്തപുരം വിമാനം കിട്ടുകയുള്ളു.

ഏഴാം ദിവസം രാവിലെ 6 മണിയ്ക്കു തന്നെ കിടിലം കൊള്ളി ച്ച തണുപ്പിനൊപ്പം യാത്ര തുടങ്ങി.ചെറിയ കയറ്റം പിന്നെ എല്ലാം ഇറക്കമാണ്.ആദ്യ ദിവസം കണ്ട പൈൻ കാടുകളിൽ നിന്ന് വ്യത്യസ്ഥമായി എല്ലാ മരങ്ങളും കടുത്ത പച്ചയിൽ പൊതിഞ്ഞിരിക്കുന്നു.മരങ്ങളെ കീറി ഉണക്കുവാനുള്ള ശ്രമ ങ്ങൾ നടത്തിയതായി അവിടെയും ഇവിടെയും കാണാം.ഒരു മലമടക്കിൽ എത്തിയപ്പോൾ പൈൻ മരങ്ങൾ കരിഞ്ഞു നിൽ ക്കുന്നത് കാണാമായിരുന്നു. മലയുടെ ഒരറ്റത്താണ് ഈ ഭാഗം അതു കഴിഞ്ഞാൽ വിശാലമായ താഴ്വരയാണ്.പ്രദേശത്ത് ആവർത്തിച്ച് മിന്നൽ ഏൽക്കുന്നതാണ് കാരണം എന്ന് ഗൈഡ് വിവരിച്ചു തന്നു.
ഉദ്ദേശിച്ചതിലും വേഗത്തിൽ ഇറങ്ങാൻ കഴിഞ്ഞതിനാൽ 7.30 ന് തന്നെ Magi Point എന്ന് അറിയപ്പെടുന്ന,ഈ റൂട്ടിലെ ഏക തട്ടുകടയുടെ മുന്നിലെത്തി.നാറനാഗിൽ നിന്നും ഗാഡ്സർ തടാകം കാണാൻ എത്തുന്നവരുടെ വിശ്രമ ഇടമാണ് മാഗിയും ചായയും കിട്ടുന്ന പീടിക.ഞങ്ങൾ എത്തുമ്പോൾ കട തുറന്നി ട്ടില്ല.ദിവസങ്ങൾക്കു ശേഷം Post Paid ഫോണുകൾ പ്രവർ ത്തിക്കുന്ന ഇടമായിരുന്നു അത്.
ട്രക്കിംഗിൻ്റെ ആദ്യ രാത്രിയിൽ ശിത്കെയിൽ മഴ പെയ്തിരു ന്നു.അതിനു ശേഷം കാലാവസ്ഥ തികച്ചും അനുകൂലമായി . കഴിഞ്ഞ 6 ദിവസത്തിനിടയിൽ മഞ്ഞുവീഴ്ചയൊ മഴയൊ ഉണ്ടായിരുന്നു എങ്കിൽ ട്രക്കിംഗ് അവതാളത്തിലാകുമായി രുന്നു,നാട്ടിലെയ്ക്കുള്ള മടക്കവും.കഴിഞ്ഞ ട്രക്കിംഗുകളിലും യാത്രയിലുമെന്ന പോലെ കാലാവസ്ഥയും സഹയാത്രികരും ചേർന്ന അനുകൂല സാഹചര്യങ്ങൾ ഇവിടെയും സഹായ കരമായി.

കണക്കുകൂട്ടലുകൾ പിഴക്കാതെ,11 മണിയ്ക്കു തന്നെ നാറാ നാഗിൽ ഏവരും സുരക്ഷിതമായി എത്തുമ്പോൾ ജീവിത ത്തിലെ ഏറ്റവും മനോഹരവും അപകടം നിറഞ്ഞതും വ്യത്യ സ്ഥവുമായ ഒരു യാത്ര കൂടി അനുഭവങ്ങളിൽ കുട്ടിച്ചേർത്തു എന്ന സന്തോഷത്തൊടെ ഒക്ടോബർ 3 ന് മലകയറ്റം അവസാനിച്ചു .
നാറനാഗിൽ നിന്ന് വീതികുറഞ്ഞ വഴികളിലൂടെ ഞങ്ങളുടെ വാഹനം താഴെയ്ക്കു നീങ്ങുമ്പോൾ ഒരു വശത്ത് നടന്നുവന്ന മലനിരകളിലെ മഞ്ഞുരുകി ഉണ്ടായ അരുവി കഴിവതും വേഗ ത്തിൽ ത്സലം നദിയിലെത്തിച്ചേരാനുള്ള തിടുക്കത്തിലാണ് എന്ന് തോന്നിപോയി.
മറ്റൊരു യാത്രയെ പറ്റി ചില ധാരണകൾ ഉണ്ടാക്കിയാണ് ഞങ്ങൾ പിരിഞ്ഞത്.
(അവസാനിച്ചു)
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment