കാലാവസ്ഥ വ്യതിയാനം : മുതലകളുടെ എണ്ണം വർദ്ധിച്ചു ?




കാലാവസ്ഥ വ്യതിയാനം പക്ഷികളുടെ പ്രജനനത്തിൽ കുറവുണ്ടാക്കുമ്പോൾ ഗുജറാത്തിലെ ചരോട്ടറിലെ മഗ്ഗർ മുതലകൾ മൂന്നിരട്ടി വർധിച്ചതായി കണ്ടെത്തിയിരുന്നു.

സബർമതിക്കും മാഹി നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടമാണ് ഗുജറാത്തിലെ ചരോട്ടർ.

വോളണ്ടറി നേച്ചർ കൺസർവൻസി ,അതിന്റെ പഠനത്തിൽ  (2013)മൃഗങ്ങളുടെ എണ്ണം 99 ആയിരുന്നു.ഈ വർഷം 303 ആയി ഉയർന്നു.ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 

 

മനുഷ്യരും മുതലകളും തമ്മിൽ ശത്രുതാപരമായ ഇടപെട ലാണ് നിലവിൽ ശക്തം.വർദ്ധിച്ചുവരുന്ന മുതലകൾ ജന സംഖ്യയുള്ള പ്രദേശങ്ങളിൽ സംഘർഷങ്ങൾ വർധിപ്പിക്കും.

 

ഒഡിഷയിലെ ചിലിക്ക തടാകത്തിൽ ഈ വർഷം ദേശാടന പക്ഷികൾ കൂടുതലെത്തി.ഏഷ്യയിലെ ഏറ്റവും വലിയ കായലിലും പരിസരത്തും പകൽ താപനില 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നുണ്ടെങ്കിലും മുൻ വർഷ ങ്ങളെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് തടാകത്തിലേക്ക് കൂടുതൽ പക്ഷികൾ ഒഴുകിയെത്തിയത് അത്ഭുതകരമാണ്.

 

കാലാവസ്ഥ വ്യതിയാനം ജീവികളുടെ സ്വഭാവത്തിലും എണ്ണ ത്തിലും ഉണ്ടാക്കുന്ന മാറ്റം ഒട്ടും ഗുണപരമല്ല.അത് അധിക മായി ഇന്ത്യൻ ഭൂഖണ്ഡത്തിൽ പ്രകടമാണ്

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment