COP 29 ലെ പെട്രൂളിയം കമ്പനികളുടെ സാനിധ്യം !
First Published : 2024-11-17, 08:57:02pm -
1 മിനിറ്റ് വായന

ലോക കാലാവസ്ഥ സമ്മേളനങ്ങൾ മുടക്കമില്ലാതെ തുടരു മ്പോൾ തന്നെ,ഹരിത വാതക നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല.
സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം അടുത്ത കാലത്തൊന്നും നേടി എടുക്കാൻ കഴിയാത്തവിധം വാതക ബഹിർഗമനതോത് 38 ജിഗാ ടണ്ണിലും ഉയരത്തിൽ തുടരുന്നു. പരിസ്ഥിതി സമ്മേളനങ്ങളിലെ ഫോസിൽ ഇന്ധന കോർപ്പ റേറ്റുകളുടെ സ്വാധീനം ഇതിനൊരു പ്രധാന കാരണമാണ്.ആ പ്രവണത COP-29 ലും ശക്തമായിരുന്നു.അതുകൊണ്ടു തന്നെ ക്രൂഡ് ഓയിൽ-പ്രകൃതി വാതക പരിവേഷണത്തെ പറ്റിയും കുഴിച്ചെടുക്കലിനെ പറ്റിയും ശക്തമായ തീരുമാനങ്ങൾ ഉണ്ടായില്ല.
ഐക്യരാഷ്ട്രസഭയുടെ കഴിഞ്ഞ 20 വർഷത്തെ സമ്മേളന ങ്ങളിൽ പെട്രൂളിയം- പ്രകൃതി വാതക വ്യവസായ മേഖലയിൽ നിന്നുള്ളവർ അധിക(7200 മടങ്ങ്)പ്രാതി നിധ്യം ഉറപ്പാക്കി എന്ന് Kick Big Polluters Out എന്ന സംഘടനയുടെ പഠനം പറയുന്നു.
2003 മുതൽ(COP-9)ഫോസിൽ കമ്പനിയുടെ പ്രതിനിധികൾ 945 തവണ ചർച്ചകളിൽ ഇടപെട്ടു.ExxonMobil,Chevron,Shell, BP,Total Energies എന്നീ 5 കുത്തകകൾക്ക് പരിപാടികളിൽ പങ്കെടുക്കാൻ 267പാസുകൾ ലഭിച്ചു.
The International Emissions Trading Association(IETA)എന്ന ഫോസിൽ ഇന്ധന കച്ചവട സ്ഥാപനങ്ങളുടെ സംഘമാണ് 2003 മുതൽ നുഴഞ്ഞു കയറ്റം എളുപ്പമാക്കിയത്.വ്യവസായി കളിൽ Shell ആണ് മുന്നിലുള്ള നുഴഞ്ഞു കയറ്റക്കാർ. ഇറ്റാലിയൻ സ്ഥാപനം Eni,Petrobras(ബ്രസീൽ)Keidenran (ജാപ്പനീസ് വ്യവസായ സംഘടന)എന്നിവരും സജ്ജീവമായിരുന്നു.
ക്രൂഡ് ഓയിൽ കമ്പനികൾക്ക് പ്രതിവർഷം 7 ലക്ഷം കോടി ഡോളർ ആനുകൂല്യങ്ങൾ ലഭ്യമാണ്.ചൈന 2.2 ലക്ഷം കോടി ഡോളർ,US 75700 കോടി ഡോളർ,റഷ്യ 42100 കോടി ഡോളർ 310 കോടി ഡോളർ എന്നിങ്ങനെ ആനുകൂല്യങ്ങൾ നൽകി വരുന്നു.
ഓരോ ഖത്തർ പൗരനു വേണ്ടി ശരാശരി 14100 ഡോളർ വെച്ച് പെട്രൂളിയം സബ്സിഡിക്കായി ചെലവഴിക്കുന്നു.സൗദി അറേബ്യ 7000 ഡോളറും.
25 വൻകിട ഫോസിൽ കമ്പനികൾ 10 വർഷത്തിനിടയിൽ 10 ലക്ഷം കോടി ഡോളർ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. ExonMobilൻ്റെ 2023 ലെ വരുമാനം 3600 കോടി ഡോളർ. Shell 2830 കോടി.Chevron ,Totalenergies എന്നിവർ 2140 കോടി ഡോളർ വീതം വരുമാനം നേടി.
ഫോസിൽ ഇന്ധന നിയന്ത്രണങ്ങൾക്കു വേണ്ടിയുള്ള ബദൽ മാർഗ്ഗങ്ങൾക്കായി 2 ലക്ഷം കോടി ഡോളർ മാറ്റിവെയ്ക്ക ണമെന്ന COP സമ്മേളന തീരുമാനത്തിൽ പാരമ്പര്യേതര ഊർജ്ജ ശ്രോതസ്സ്,വൈദ്യുതി വാഹനം,വൈദ്യുതി ഉപകരണ ങ്ങളുടെ സുരക്ഷ എന്നിവക്കാണ് ശ്രദ്ധ.മറ്റൊരു ഒരു ലക്ഷം കോടി ഡോളർ ഇതര രംഗത്തിനും വേണ്ടി വരും.
പുതിയ സാങ്കേതിക വിദ്യയ്ക്കും മാർഗ്ഗങ്ങൾക്കും പണം കണ്ടെത്താനുള്ള Climate Damages Tax എന്ന നിർദ്ദേശം ഇതു വരെ കാര്യക്ഷമമായിട്ടില്ല.2030 കൊണ്ട് സമ്പന്ന രാജ്യങ്ങളിൽ നിന്ന് 72000 കോടി ഡോളർ പിരിച്ചെടുക്കണം.
ഓരോ ടൺ ഹരിത വാതകത്തിനും 5 ഡോളർ/പ്രതി വർഷം വെച്ച് നൽകി തുടങ്ങുക, അത് 5 ഡോളർ വെച്ച് 12 മാസത്തി ലൊരിക്കൽ വർദ്ധിപ്പിച്ചാൽ 2030 കൊണ്ട് OECD രാജ്യങ്ങളിൽ നിന്ന് 90000 കോടി ഡോളർ ലഭ്യമാകും.അതിൽ നിന്ന് കാലാവസ്ഥ ദുരന്തം സംഭവിക്കുന്ന രാജ്യങ്ങൾക്ക് നഷ്ട പരിഹാരം നൽകാം എന്നൊക്കെയാണ് COP സമ്മേളനം ആഗ്രഹിക്കുന്നത്.
"The Beginning of the End"എന്ന് തെളിയിക്കും വിധം കാലാവസ്ഥ ദുരന്തങ്ങൾ നാട്ടിൽ വർധിക്കുമ്പോൾ , എല്ലാവരും ഒരുപോലെ ഉത്തരവാദികൾ എന്ന തെറ്റായ വാദം ഒരു വശത്തും ക്രൂഡ് ഓയിൽ സ്ഥാപനങ്ങളുടെ സ്വാധീനവും ട്രമ്പിസ്റ്റുകൾക്ക് രാഷ്ട്രീയ രംഗത്തു ലഭിക്കുന്ന വിജയവും ഭൂമിയെ കൂടുതൽ വീർപ്പുമുട്ടിയ്ക്കുകയാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment