കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങൾ




കൊറോണ വ്യാപനം ലോകം മുഴുവൻ തുടരുകയാണ്. മരണം 34000 കടന്നു. ബാധിച്ചവർ ഏഴ് ലക്ഷം കടന്നു. കൊറോണ ലോകത്ത് ബാധിച്ച പ്രധാന രാജ്യങ്ങളും കണക്കുകളും താഴെ ചേർക്കുന്നു.


ആഗോളതലത്തില്‍ കൊറോണ ബാധിച്ചുള്ള മരണം മുപ്പതിനാലായിരം കടന്നു. 722,383 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 159,102 പേരാണ് ഇതുവരെ വൈറസ് ബാധയിൽ നിന്ന് മുക്തരായത്. 202 രാജ്യങ്ങളിലാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.


കോവിഡ് മൂലം ഏറ്റവും കൂടുതൽ ജീവനുകൾ നഷ്‌ടമായത്‌ ഇറ്റലിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരം കടന്ന മരണം നിലവിൽ 10,779 ആയി. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. 97,689 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, 13030 പേർക്ക് രോഗം ഭേദമായി.


മരണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് സ്‌പെയിനാണ്. 6803 പേർക്കാണ് ഇതുവരെ വൈറസ് ബാധ മൂലം മരണം സംഭവിച്ചത്. 80110 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്. 14709 പേർക്കാണ് രോഗം ഭേദമായത്. 


അമേരിക്കയില്‍ മരണം 2300 പിന്നിട്ടു. രോഗബാധിതരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ് അമേരിക്കയിൽ എന്നത് ജനങ്ങളെ മുഴുവൻ ആശങ്ക പരത്തുന്നുണ്ട്. 143,075 പേരാണ് നിലവിൽ രോഗ ബാധിതരായുള്ളത്. അതേസമയം, കൊറോണ പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച പ്രാഥമിക സാമൂഹിക അകലം ഇന്ന് അവസാനിക്കാനിരിക്കെ പ്രസിഡന്റ് ട്രംപ് ഇത് ഏപ്രില്‍ 30 വരെ നീട്ടി. 


ജർമനിയിൽ 63150 പേർക്കും ഫ്രാൻസിൽ 40174 പേർക്കും ഇറാനിൽ 38309 പേർക്കും യു കെയിൽ 19522  പേർക്കും സ്വിറ്റ്‌സർലന്റിൽ 14829 പേർക്കും നെതർലാന്റിൽ 10866 പേർക്കും ബെൽജിയത്തിൽ 10836 പേർക്കും ദക്ഷിണ കൊറിയയിൽ 9661 പേർക്കും തുർക്കിയിൽ 9217 പേർക്കും കാനഡയിൽ 6320 പേർക്കും ഇതുവരെ രോഗം ബാധിച്ചു.


ജർമനി - 544, ഫ്രാൻസ് - 2606, ഇറാൻ - 2640, യു കെ - 1228, സ്വിറ്റ്‌സർലന്റ് - 300, നെതർലാന്റ് - 771, ബെൽജിയം - 431, ദക്ഷിണ കൊറിയ - 159, തുർക്കി - 131, കാനഡ - 65 എന്നിങ്ങനെയാണ് മരണ നിരക്ക്. 


അതേസമയം, ഇന്ത്യയിൽ 1153 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 29 മരണങ്ങളും ഉണ്ടായി. 102 പേരാണ് രോഗത്തിൽ നിന്നും മുക്തരായത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment