പരിസ്ഥിതി സൗഹൃദ ഭക്ഷണവും പ്രാണികളും .
First Published : 2024-07-29, 09:27:30pm -
1 മിനിറ്റ് വായന

പരിസ്ഥിതി സൗഹൃദ ഭക്ഷണവും പ്രാണികളും
ഭക്ഷ്യ സ്വയം പര്യാപ്തതയെ പറ്റി ഇരുപത്തൊന്നാം നൂറ്റാണ്ടി ലും രാജ്യങ്ങൾ സംസാരിച്ചു വരുമ്പോൾ തന്നെ,കാലാവസ്ഥാ വ്യതിയാനം കൃഷിയെ പ്രതികൂലമാക്കുന്നു.ഹരിത വാതകങ്ങ ളുടെ ബഹിർഗമനത്തിൽ ഭക്ഷണത്തിന് മോശമല്ലാത്ത പങ്കാ ണുള്ളത്.കാലി വളർത്തലും ചെമ്മീൻ മത്സ്യകൃഷിയും അവാസവ്യസ്ഥയെ ബുദ്ധിമുട്ടിക്കുന്നു.ഇതിനിടയിലാണ് വില ക്കയറ്റവും ഭക്ഷണത്തിന്റെ ദുരുപയോഗവും കോർപ്പറേറ്റ് ഭക്ഷ്യശ്രുംഖലയും പ്രതിസന്ധി വർധിപ്പിക്കുന്നത്.
സുരക്ഷിത ഭക്ഷണത്തിൽ പ്രോട്ടീൻ തുടങ്ങിയവയുടെ കുറവ് സാമ്പത്തിക പിന്നോക്കരാജ്യങ്ങളിൽ ചെറുതല്ല.അത് രാജ്യ ങ്ങളുടെ ആരോഗ്യ- ബൗദ്ധിക-സാമ്പത്തിക-തൊഴിൽ വളർ ച്ചയ്ക്ക് തിരിച്ചടിയാകാറുണ്ട്.പ്രോട്ടീൻ സമൃദ്ധി,പരിസ്ഥിതി സൗഹൃദം, സാമ്പത്തികം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഭക്ഷണത്തിനായി പ്രാണികളുടെ ഉപഭോഗം(entomophagy) കൂടുതൽ ആഗോള ശ്രദ്ധ ആകർഷിക്കുകയാണ്.
ധാന്യ കൃഷി ശക്തമായതോടെ സമീഹൃദ ആഹാരത്തിൻ്റെ സാധ്യത കുറയുകയും അന്നജത്തിൻ്റെ അളവിൽ അനാരോ ഗ്യമായ വളർച്ച ഉണ്ടാകുകയും ചെയ്തു.ആദിമവാസികളുടെ ഭക്ഷണക്രമത്തിൽ പോലും സംഭവിച്ച ആധുനികവൽക്കരണം അവരുടെ ആരോഗ്യസ്ഥിതിയെ പ്രതികൂലമാക്കി.പ്രാദേശിക വിഭവങ്ങൾ അപ്രസക്തമായി.
ആധുനിക ധാന്യ കൃഷിയും ഉയർന്ന അളവിലെ മത്സ്യകൃഷി യും നാൽക്കാലികളും മണ്ണിൻ്റെ ഘടനയെയും അന്തരീക്ഷ ത്തെയും പ്രതികൂലമായി ബാധിക്കുന്നു.
പ്രാണികളെ ഭക്ഷണമാക്കുന്ന രീതി ആഫ്രിക്കയിലും ഏഷ്യൻ രാജ്യങ്ങളിലും നേരത്തെ വ്യാപകമായിരുന്നു.സഹാറൻ ആഫ്രിക്ക,തെക്കുകിഴക്കൻ ഏഷ്യ,ലാറ്റിൻ അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ പ്രാണികളുടെ വിശാലമായ സാധ്യതകൾ ഉപയോഗിക്കുന്നു.
പാരിസ്ഥിതികവും സുസ്ഥിരതവും ചെലവു കുറഞ്ഞതുമായ ഭക്ഷ്യസുരക്ഷ കൈവരിക്കുക എന്നത് ഇന്നും ആഗോള വെല്ലു വിളിയാണ്.ഭക്ഷ്യ യോഗ്യമായ പ്രാണികളുടെ വിശാലമായ ശ്രേണി(പ്രോട്ടീൻ,കൊഴുപ്പ്,ധാതുക്കൾ,വിറ്റാമിനുകൾ,നാരു കൾ എന്നിവയുടെ ഉയർന്ന ഉള്ളടക്കം)ഭക്ഷ്യ അരക്ഷിതാവ സ്ഥയെ അഭിസംബോധന ചെയ്യുന്നതിൽ പ്രധാന പങ്ക് വഹി ക്കാൻ കഴിയും.
കന്നുകാലി വളർത്തലുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രാണികൾ താരതമ്യേന കുറച്ച് ഹരിതഗൃഹ വാതകങ്ങളും കുറഞ്ഞ അമോണിയയും പുറപ്പെടുവിക്കുന്നു.മാത്രമല്ല സ്ഥലവും വെള്ളവും വളരെ കുറച്ച് മാത്രമേ പ്രാണികൾക്ക് ആവശ്യമുള്ളൂ.
ഭക്ഷ്യയോഗ്യമായ പ്രാണികളുടെ പോഷകഗുണം പക്ഷികളിൽ നിന്നും സസ്തനികളിൽ നിന്നും ഉരുത്തിരിഞ്ഞ ഭക്ഷണങ്ങളേ ക്കാൾ തുല്യവും ചിലപ്പോൾ മികച്ചതുമാണ്.
തുടരും
.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment