ആനകളും പ്രകൃതിയും ..




World Elephant Day : ആഗസ്റ്റ് 12 

 


ലോകമെമ്പാടും ആനകളുടെ എണ്ണത്തിൽ കുറവ് വരുമ്പോൾ ഇന്ത്യയിൽ  സ്ഥിതി വ്യത്യസ്തമാണ്.രാജ്യത്തെ ആനകളുടെ കണക്കെടുത്താൽ, 38 വർഷത്തിനിടെ(1979-2017)122% ആണ് ആനകളുടെ വർദ്ധന.

 


1979-ൽ ഇന്ത്യയിൽ13,500 ആനകൾ മാത്രമായിരുന്നു ഉണ്ടായി രുന്നത്.2017 ലെ സെൻസസ് അനുസരിച്ച് അവയുടെ എണ്ണം 29,964 ആണ്.ഏകദേശം 40 വർഷത്തിനിടെ 122% വർദ്ധന. കേരളത്തിലെ കണക്കുകളിൽ 1989-ൽ 3500 ആനകൾ 2017 ൽ 5,706 ആനകൾ. ഏകദേശം 30 വർഷത്തിനിടെ 63% വർദ്ധന ഉണ്ടായിരുന്നു.

 

ഏറ്റവും പുതിയതായി വനംവകുപ്പ്  നടത്തിയ കണക്കെടുപ്പി ൽ അഞ്ച് വർഷത്തിനിടെ കേരളത്തിൽ കാട്ടാനകളുടെ എണ്ണം 58.19% കുറഞ്ഞതായി കണ്ടെത്തി.

 

2017-ലെ  5,706 ൽ നിന്നും 2023-ൽ ജനസംഖ്യ 2,386 ആയി. വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണ ത്തിലും 84ന്റെ കുറവു കണ്ടെത്തി.2018 ൽ വയനാട് വന്യജീവി സങ്കേതത്തിൽ 120 കടുവകളാണുണ്ടായിരുന്നത്.

 


ഉയർന്ന മരത്തിന്റെ ചില്ലകൾ ഒടിച്ച് മാനുകൾക്ക് ഭക്ഷണം ഒരു ക്കിയും മണ്ണ് കുഴിച്ച് ചെറിയ വെള്ളക്കെട്ടുകൾ ഉണ്ടാക്കി, അടഞ്ഞ കാടുകളിൽ നടന്നു കയറി പുതിയ വഴികൾ സൃഷ്ടി ച്ചും ആനകൾ കാടുകളിൽ മറ്റു ജീവികൾക്കു സഹായിയാകു ന്നു.വനം സംരക്ഷിക്കുന്ന കാടിന്റെ എൻജിനീയറായ ആനക ൾ നേരിടുന്ന വെല്ലുവിളികൾ വർധിക്കുകയാണ്.

 


കേരളത്തിൽ ആറോളം ആനത്താരകൾ മാത്രമേയുള്ളൂ.Wild Life Trust of India ട്രസ്റ്റ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ രാജ്യത്ത് 101 ആനത്താരകളുണ്ടെന്നാണ് സ്ഥിരീകരിച്ചത്.

 


2014-2022 വരെ എട്ടു വർഷത്തെ കാലയളവിനുള്ളിൽ 3,938 മനുഷ്യരെ ആണ് ഇന്ത്യയിൽ ആന കൊലപ്പെടുത്തിയിരിക്കു ന്നത്.531 ആനകളാണ് വൈദ്യുതാഘാതം ഏറ്റു ചെരിഞ്ഞത്.

 

ഇന്ത്യയുടെ Elephant Man,അജയ് ദേശായിയുടെ വിലയിരുത്ത ലിൽ 111 തൊട്ട് 266 വരെ ച.km ആനകൾക്ക് വേണ്ട Home Rangeആണ്.കേരളത്തിലെ ആനയുടെ സാന്ദ്രത Density 0.59 മാത്രമാണ്.

 


ആന ഭക്ഷണത്തിനും മറ്റും ആശ്രയിക്കുന്നത് പ്രധാനമായും പുൽമേടുകളെയും മുളകളെയും ആണ്.വയനാട്ടിലെ 344.44 ച. km വനഭൂമിയിൽ 580 ഹെക്ടറിൽ(ഏകദേശം 6 ച.km) മാത്രമെ മുള വളരുന്നുള്ളു.

 

സെന്ന സ്പെക്ടാബിലിസ് പോലുള്ള കളകൾ മുത്തങ്ങ വന്യ ജീവി സങ്കേതത്തിൽ പടർന്നു കഴിഞ്ഞു.45 ച.km വനഭൂമി മഞ്ഞക്കൊന്ന എന്ന അധിനിവേശകള നശിപ്പിച്ചിരിക്കുന്നു. ആനതൊട്ടാവാടിയും(Mimosa diplotricha), അരിപ്പൂച്ചെടി (Lantanas)കമ്മ്യൂണിസ്റ്റ് പച്ച(Chromolaena odorata), ധൃതരാഷ്ട്ര പ്പച്ച(Mikania micrantha) യും ഭീഷണിയാണ്.

 


കേരളത്തിലെ വനത്തിന്റെ13.5%(1562 sq km)പ്ലാന്റേഷൻ ആണ്.ഇതിൽ പകുതിയിടത്ത് തേക്ക് കൃഷിയാണ്.മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ.

 


1,000 ആനകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ,കൂടു തലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബന്ദികളാണ് എന്ന് കണ്ടെത്തിയത് പ്രമുഖ വാർത്താ ചാനൽ ആയ ഇന്ത്യ ടുഡേ.

 


വന്യജീവി സംരക്ഷണ നിയമത്തിന്റെ(2003-ൽ ഭേദഗതി വരു ത്തിയ)സെക്ഷൻ 43 പ്രകാരം വന്യമൃഗങ്ങളെ(ആനകൾ ഉൾ പ്പെടെ)വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്നത് നിരോധിച്ചിട്ടു.
കേരളം,കർണാടക,തമിഴ്നാട് എന്നിവിടങ്ങളിൽ ആനകൾക്ക് ആവശ്യക്കാരേറെയാണ്.500 ആനകളാണ് കള്ളക്കടത്തിന് ഇരയായിട്ടുള്ളത്.സ്വകാര്യവ്യക്തികൾക്കോ മത സ്ഥാപനങ്ങ ൾക്കോ ആനകളെ

 


രാജ്യത്ത് ആനകളുടെ എണ്ണം വർധിച്ചപ്പോൾ 2017 നു ശേഷം കേരളത്തിൽ അവയുടെ എണ്ണം കുറഞ്ഞത് അവിചാരിതമല്ല. എന്നിട്ടും ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർധിക്കുകയാണ്.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment