ഇംഗ്ലണ്ടിലെ ഭരണമാറ്റം: കാലാവസ്ഥാ രംഗത്ത് പ്രതീക്ഷകൾ നൽകും!
ഇംഗ്ലണ്ടിലെ ഭരണമാറ്റം:
കാലാവസ്ഥാ രംഗത്ത് പ്രതീക്ഷകൾ നൽകും!
ഭാഗം 1
വ്യാവസായിക വിപ്ലവത്തിൻ്റെ ജന്മസ്ഥലമായ ബ്രിട്ടൻ, കൽക്കരി കത്തിക്കുന്ന സാമ്രാജ്യത്വ ഭീമൻ,"ശുദ്ധമായ ഊർജ്ജ സൂപ്പർ പവർ"ആയി മാറാനുള്ള ആഗ്രഹത്തെ കുറച്ചു നാളായി ഋഷി സുനകിൻ്റെ പാർട്ടി അട്ടിമറിക്കുകയായി രുന്നു.ലേബർ പാർട്ടിയുടെ വിജയം ആ തെറ്റുതിരുത്തുവാൻ സഹായകരമാകും എന്ന് കരുതാം.ലേബർ പാർട്ടിയുടെ വൻ വിജയത്തിൽ Zero Carbon Emission സമീപനവും നിർണ്ണായക പങ്കു വഹിച്ചു.
ചരിത്രത്തിലെ പ്രധാന പരിസ്ഥിതി മലിനീകരണ രാജ്യങ്ങളി ലൊന്നാണ് ബ്രിട്ടൻ.18-ാം നൂറ്റാണ്ടിൽ വ്യാവസായിക വിപ്ലവം ആരംഭിച്ചതു തന്നെ കൽക്കരി,എണ്ണ,വാതകം എന്നിവയുടെ വർധിച്ച ഉപയോഗത്തിൻ്റെ പിൻബലത്തിലാണ്.അതിൻ്റെ ഭാഗ മായ ആഗോള സമ്പദ്‌വ്യവസ്ഥ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ അനിയന്ത്രിതമാക്കി.ബ്രിട്ടൻ്റെ ഊർജ്ജ പരിവർ ത്തനത്തിൻ്റെ വേഗതയും വ്യാപ്തിയും മറ്റ് വ്യാവസായിക രാജ്യങ്ങളും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളും പാഠമാക്കേ ണ്ടതുണ്ട്.
ലേബർ പാർട്ടി നേതാവ്,പുതിയ പ്രധാനമന്ത്രി ശ്രീ കെയർ സ്റ്റാർമറുടെ വാഗ്ദാനങ്ങൾ പരിസ്ഥിതി നാശത്തെ പിന്തുണ ച്ച14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിലെ ചെയ്തികളെ തളളുന്നതാണ്.
ബ്രിട്ടനിൽ, ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയുടെ ലാഭം സംരക്ഷിക്കുന്നതിനായി 1950-കളിൽ ബ്രിട്ടൻ ജനാധിപത്യ വിരുദ്ധ അട്ടിമറി സ്പോൺസർ ചെയ്ത പേർഷ്യൻ ഗൾഫ് പോലുള്ള സ്ഥലങ്ങളിൽ നിന്നുള്ള എണ്ണയിൽ നിന്നാണ് സാമ്രാജ്യത്വ കാലഘട്ടത്തിലെ മറ്റൊരു ഭാഗ്യം ഉണ്ടായത്.AIOC പിന്നീട് BP ആയി മാറി,മെക്സിക്കോ ഉൾക്കടലിൽ നിന്ന് അന്തരീക്ഷത്തിലേക്ക് നൂറുകണക്കിന് ലക്ഷം ടൺ കാർബൺ പമ്പ് ചെയ്യുന്നത് തുടരുകയാണ്.ലോകത്തിലെ ഫോസിൽ പണത്തിൻ്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് എണ്ണ ലാഭം കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യമുള്ള City of London തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ്.
ആഗോള കാലാവസ്ഥാ പ്രതിരോധ പ്രവർത്തനത്തിൻ്റെ നേതൃ സ്ഥാനത്തെത്താൻ മാർഗറ്റ് താച്ചർ തുടങ്ങിയ ശ്രമങ്ങളെ അവരുടെ പാർട്ടി തന്നെ പിൽക്കാലത്തു തള്ളിപ്പറഞ്ഞു. 2008-ൽ,കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കിയ പ്രധാന വ്യവസായ രാജ്യങ്ങളിൽ ആദ്യത്തേതാണ് ബ്രിട്ടൺ.അതിനു ശേഷം ഹിരിത വാതക ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ അവർ ശ്രമിച്ചു.2021-ലെ ഏറ്റവും പ്രധാന കാലാവസ്ഥാ നിയമ ങ്ങളിലൊന്നായ ഹരിത ഗൃഹ വാതക കുറക്കൽ 1990 ലെ നില യുമായി താരതമ്യപ്പെടുത്തുമ്പോൾ 2035ഓടെ 78% ചുരുക്കാൻ ഗവൺമെൻ്റ് നിയമപരമായി ബാധ്യസ്ഥമായി.
കഴിഞ്ഞ 3-4 വർഷമായി ബ്രിട്ടനിൽ സംഭവിച്ച സാമ്പത്തിക തിരിച്ചടികൾ പരിസ്ഥിതി പ്രശ്നങ്ങളെ മറച്ചുവെയ്ക്കാൻ സർക്കാരിൽ സമ്മർദ്ദമുണ്ടാക്കി.തൊഴില്ലിയ്മയും ഊർജ്ജ പ്രശ്നവും പരിഹരിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന ഇംഗ്ലണ്ട്,പല ഉറപ്പുകളിൽ നിന്ന് പിൻവാങ്ങിയിരുന്നു. അങ്ങനെ പരിസ്ഥിതിയെ മുൻനിർത്തിയുള്ള പല തീരുമാന ങ്ങളും തിരുത്തുവാൻ തയ്യാറായി.അതിന് ചില മാറ്റങ്ങൾ ഉണ്ടാകാൻ ലേബർ പാർട്ടിയുടെ വിജയം സഹായിക്കുമെ ന്നാണ് ലോകം കരുതുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment