മരിച്ചതായി അഭിനയിക്കുന്ന പെൺ തവളകളെ പറ്റി !




പുരുഷ ശ്രദ്ധ ഒഴിവായി കിട്ടാനായി ചില പെൺ തവളകൾ കടുത്ത നടപടിയെടുക്കുന്നതായി ഗവേഷകർ കണ്ടെത്തി. അവ മരിച്ച പോലെ കിടന്ന് പുരുഷന്മാരെ അകറ്റി നിർത്താറുണ്ട്.

 

ഈ കണ്ടെത്തലുകൾ യൂറോപ്യൻ പൊതു തവളകളെ പറ്റിയുള്ള പുതിയ അറിവുകളാണ്.ഇണകൾക്കുവേണ്ടിയുള്ള ആൺ പിണക്കത്തിൽ സ്ത്രീകൾ വെറുതെ വഴങ്ങില്ലെന്ന് സൂചിപ്പിക്കുന്നു പഠനം.ഈ അവസ്ഥയിൽ നിരവധി പുരുഷ ന്മാർ ഒരു പെണ്ണിനോട് പറ്റിച്ചേർന്നേക്കാം.ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പെൺ തവളകളുടെ തന്ത്രം .

 

പുരുഷ ബലപ്രയോഗത്തിൽ നിന്ന് സ്വയം മാറി നിൽക്കാനൊ തിരഞ്ഞെടുക്കാനോ പ്രതിരോധിക്കാനോ സ്ത്രീ തവളകൾ ക്കു കഴിയില്ലെന്ന് മുമ്പ് കരുതിയിരുന്നു. ആ ധാരണയാണ് തിരുത്തേണ്ടി വന്നിരിക്കുന്നത്.

പഠനം നടത്തിയവർ ഒരു ആൺ തവളയെയും രണ്ട് പെൺ തവളകളെയും ഒരു പെട്ടിയിലാക്കി,ഒന്ന് വലുതും മറ്റത് ചെറു തും.പിന്നീട് ഇണചേരൽ വീഡിയോയിൽ പകർത്തി.

 

മുറുമുറുപ്പ്,ഞെരുക്കം തുടങ്ങിയ സമീപനങ്ങൾ 48% പെൺ തവളകളാണ് പുറപ്പെടുവിച്ചത് .ചത്തതായി കിടക്കുന്ന രീതി യിൽ കൈകളും കാലുകളും നീട്ടിക്കൊണ്ട് അവർ കിടന്നു.

 

ചെറിയ തരം പെൺ തവളകൾ വലിയവയെ അപേക്ഷിച്ച് പല തന്ത്രങ്ങളും ഒരുമിച്ച് പ്രയോഗിക്കാറുണ്ട്.

 

ഉഭയജീവികളുടെ എണ്ണം വലുതായി കുറയുന്ന സാഹചര്യ ത്തിൽ തവളയെ പോലെയുള്ള വർഗ്ഗങ്ങളെ പറ്റിയുളള പഠന ങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട് യൂറോപ്പ് .തവളക ളുടെ പ്രജനനത്തിൽ പെൺ തവളകൾ തങ്ങൾക്കു  താൽപ്പര്യ മില്ലാത്ത പുരുഷ തവളകളെ ഒഴിവാക്കിൻ മരിച്ചതായി അഭിന യിക്കും എന്ന പുതിയ അറിവ് കൗതുകമുയർത്തുന്നതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment