അസമിലെ വെള്ളപ്പൊക്കം ശക്തമായി തുടരുന്നു.




ബിപാർജോയ് ചുഴലിക്കാറ്റിന് ശേഷം ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ കാര്യങ്ങൾ അപകടകരമാണ്.  മൺസൂൺ സ്വാധീനത്താൽ ബ്രഹ്മപുത്ര താഴ്‌വരയിൽ കിട്ടിയ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി.

 

പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ട് പ്രകാരം12 ജില്ലകളിലായി 33,400-ലധികം ആളുകൾ വെള്ളപ്പൊക്കം മൂലം ദുരിതത്തി ലായി.

 

25,200-ലധികം ആളുകളെ ലഖിംപൂർ ജില്ലയിൽ വെള്ളപ്പൊ ക്കം ബാധിച്ചു. തൊട്ടു പിന്നാലെ 3,800-ലധികം ആളുകളുള്ള ദിബ്രു ഗഢും 2,700-ഓളം ടിൻസുകിയയുമാണ് വെള്ളപ്പൊക്ക ഭീഷണിയിലാണ്.

 

അസമിൽ ഒരു വർഷം 2,818 മില്ലിമീറ്റർ മഴ ലഭിക്കുന്നു, കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഏകദേശം10% മഴ ലഭിച്ചു. നിലവിൽ അസമിലെ 142 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്, സംസ്ഥാനത്തുടനീളം 1,500 ഹെക്ടറോളം കൃഷിയിടങ്ങൾ നശിച്ചു.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെള്ളപ്പൊക്കത്തിൽ നാല് കരകൾ,20 റോഡുകൾ,2 പാലങ്ങൾ,ജലസേചന കനാലു കൾ,നിരവധി സ്കൂളുകൾ എന്നിവയും നശിച്ചു.

 

ബിശ്വനാഥ്, ബോംഗൈഗാവ്, ദിബ്രുഗർ, കൊക്രജാർ, ലഖിംപൂർ, മജുലി, മോറിഗാവ്, നാഗോൺ, ശിവസാഗർ, സോണിത്പൂർ,സൗത്ത് സൽമാര, ഉദൽഗുരി ജില്ലകളിൽ  പോഷക നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ വൻ തോതിലുള്ള മണ്ണൊലിപ്പ് ഉണ്ടായി.

 

മൂന്ന് ജില്ലകളിലായി ഒരു ദുരിതാശ്വാസ ക്യാമ്പും16 ദുരിതാ ശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

 

 2023 ജൂൺ 18-ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് 'റെഡ്' അലർട്ട് പുറപ്പെടുവിച്ചു.അടുത്ത കുറച്ച് ദിവസങ്ങളിൽ അസമിലെ പല ജില്ലകളിലും 'വളരെ കനത്ത' മുതൽ 'അതി ശക്തമായ' മഴ പെയ്യുമെന്ന് പ്രവചിച്ചു.

 

കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനം നിരവധി പ്രളയക്കെടുതികൾ നേരിട്ടു. 2022ൽ ഒഴികെ 2019ലും 2020ലും വെള്ളപ്പൊക്കമുണ്ടായി.

 

കഴിഞ്ഞ വർഷം ജൂൺ 14 മുതൽ 29 വരെയുണ്ടായ വെള്ള പ്പൊക്കത്തിൽ 124 പേർ മരിച്ചതായി മാധ്യമ റിപ്പോർട്ട് പറയുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment