കാടില്ല എങ്കിൽ നാടില്ല , വന്യ ജീവികളില്ലാതെ കാടുകൾ നിലനിൽക്കില്ല !




'കാടുകളില്ലാതെ നാട് നിലനിൽക്കില്ല,

വന്യജീവികളില്ലാതെ കാടുകൾ സാധ്യമല്ല' എന്നതാണ് ശാസ്ത്ര സത്യം.അതിനെ മറന്നു കൊണ്ടുളള തീരുമാനങ്ങൾ പ്രായാേഗികമല്ല.

 

കേരളത്തിലെ വന വിസ്തൃതി 11309.47ച.Km വരും,29.1% പ്രദേശം വനമാണ് എന്ന് സർക്കാർ രേഖകൾ പറയുന്നു.2018 ലെ  സർക്കാർ പഠനത്തിൽ കാടുകളിൽ 70%ത്തിലധികം തണ ലുള്ള വനം1633ച.Km മാത്രമാണ് എന്നു കാണാം.40% to 70% വരെ കാടുകൾ 9407ച.Km വരും.ശോഷിച്ച കാടുകളിൽ ആന കൾ മുതൽ മറ്റു ജീവികൾക്കും ഭക്ഷ്യ-ജലക്ഷമത കുറവാണ്. വന വൽക്കരണത്തിനായി 30000 ഹെക്ടറിൽ കാടുകൾക്കു ള്ളിൽ വളർത്തിയ അക്കേഷ്യ,മാഞ്ചിയം,യൂക്കാലിപ്റ്റസ് കാടി നും മൃഗങ്ങൾക്കും ഭീഷണിയാണ് എന്ന് സർക്കാർ തന്നെ പറയുന്നു.

 

ലാൻ്റാന,മികാനിയ,സെന്ന തുടങ്ങിയ അധിനിവേശ സസ്യങ്ങ ളും കാടുകളിൽ വിവിധ പ്രതിസന്ധികൾ തീർത്തു.പുൽമേടു കൾ തകർന്നത്,ഡാമുകളുടെ സാന്നിധ്യം,അരുവികൾ വറ്റു ന്നത് ഒക്കെ ബുദ്ധിമുട്ടുകൾ ജൈവ മണ്ഡലങ്ങൾക്ക് തിരിച്ച ടിയാണ്.വർധിച്ച വരൾച്ച പ്രശ്നങ്ങളെ രൂക്ഷമാക്കി.

 

 

ബിംബെദ്കാ ഗുഹകളിൽ(BC10000),ഹാരപ്പ,സാരാനാഥ് എന്നീ പ്രാചീന നാഗരികത മുതൽ ആനയ്ക്ക് വലിയ സ്ഥാനം ഉണ്ടാ യിരുന്നതായി ഖനന രേഖകൾ പറയുന്നു.

 

 

ഇന്ത്യയിൽ ഏകദേശം 25,000-28,000 ആനകളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.ലോകത്തിലെ ഏഷ്യൻ ആനക ളുടെ ഏകദേശം 50%.ഏകദേശം1.1ലക്ഷം ച.Km വിസ്തൃതി യിലാണ് അവ താമസിക്കുന്നത്.

 

 

കാലാവസ്ഥാ വ്യതിയാനം,ജൈവ വൈവിധ്യശോഷണം , മാലിന്യങ്ങൾ എന്നിവയാണ് Tripple Global Crisis എന്ന് ഐക്യ രാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം(UNEP)നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇതിൻ്റെ തുടർച്ചയാണ് ആദിമ വാസിക ൾ തുടങ്ങിയവരുടെ ഇടയിലെ ദാരിദ്ര്യം,പട്ടിണി,പോഷകാഹാ രക്കുറവ് മുതലായവ.

 

പ്രകൃതി വിഭവങ്ങളുടെ വൻതോതിലുള്ള ചൂഷണവും വർധിച്ച ചൂടും കാടിൻ്റെ ഘടനകൾ തകർക്കപ്പെടുന്നതും വന്യ ജീവിക ളെയും ബാധിച്ചു.ആഫ്രിക്കൻ രാജ്യങ്ങളിൽ സിംഹങ്ങളും ആനകളും ജിറാഫും കുരങ്ങുകളും ഒക്കെ ഗ്രാമങ്ങളിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.കടലിൽ പോലും സ്രാവുക ളുടെ ആക്രമണങ്ങൾ വർധിച്ചു.ഇത്തരം സംഘർഷങ്ങൾ ഇന്ത്യയുടെ ഹിമാലയൻ ഗ്രാമങ്ങൾ മുതൽ പശ്ചിമഘട്ട മേഖല യിലും ശക്തമായി മാറുകയാണ്.

 

 

മനുഷ്യ-മൃഗ സംഘർഷം തെക്കേ ഇന്ത്യയിലും ശക്തമാകു മ്പോൾ പരിഹാര മാർഗ്ഗങ്ങൾ ആവശ്യപ്പെടുന്ന മിക്ക സംഘടന കളും കാടുകളുടെ നിലനിൽപ്പിനെ തന്നെ സംശയത്തോടെ കാണുന്നവരാണ്.ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശം മുതൽ ബഫർ സോൺ വിഷയത്തിൽ വലിയ പ്രതിഷേധം ഉയർത്തിയവർ തന്നെ കാടിറങ്ങുന്ന ജീവികളെ കൊന്നു പ്രശ്നം പരിഹരി ക്ക ണം എന്ന് ആവശ്യപ്പെടുന്നു അവരുടെ വാദത്തിനൊപ്പം നിൽക്കാനാണ് കേന്ദ്ര സംസ്ഥാന സർക്കാർ ശ്രമിക്കുന്നതും .

 

തുടരും..

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment