കോമ്പൗണ്ടിംഗിലൂടെ അനധികൃത ഖനനത്തെ സർക്കാർ ശരി വെക്കുന്നു !




അനധികൃത ഖനനം നടത്തി ലാഭം കൊയ്തവരെ  കോമ്പൗണ്ടിംഗ്  വഴി വെള്ള പൂശരുത്.

 

സംസ്ഥാനത്തെ വിവിധ ക്വാറികളിൽ നിന്നും അനധികൃത മായും അനുവദിക്കപ്പെട്ട അളവിലധികമായും ഖനനം നടത്തി വൻ ഗർത്തങ്ങളും പാറക്കുളങ്ങളും സൃഷ്ടിച്ചവരെന്ന് കണ്ടെ ത്തിയ ക്വാറികളുടെ ഉടമസ്ഥരിൽ നിന്നു കോപൗണ്ടിംഗ് ഫീസ് ഈടാക്കി ക്രമവൽകരിക്കാനുള്ള സർക്കാർ നീക്കം പിൻവലി ക്കണമെന്ന് ഗ്രീൻ കേരളമൂമെന്റ് പ്രവർത്തക കൺവെൻഷ ൻ ആവശ്യപ്പെട്ടു.അനധികൃത ഖനനം വഴി ക്വാറി ഉടമകൾ സമ്പാദിച്ച കോടിക്കണക്കിന് രൂപക്ക് വെള്ള പൂശാനാണ് ഈ ഉത്തരവെന്നും അനധികൃത ഖനനം നടത്തിയതു വഴി പിഴയാ യി സർക്കാറിന് ലഭിക്കേണ്ട ഗണ്യമായ  തുക ഇത് മൂലം ഇല്ലാ താവുകയാണെന്നും സർക്കാറിന് വർദ്ധിച്ച തോതിലുള്ള സാമ്പത്തിക നഷ്ടത്തിന് ഈ നടപടി ഇടവരുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു.

 

ഗ്രീൻ കേരള മൂവ് മെന്റ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എ പൗരൻ അധ്യക്ഷതവഹിച്ചു.

 

സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ റിപ്പാർട്ട് അവതരിപ്പിച്ചു.
ഡോ.സുരേന്ദ്രനാഥ്,
ഇ.പി.അനിൽ.
വർഗ്ഗീസ് വട്ടേക്കാട്ടിൽ,
രവി പാലൂർ, മലയിൻകീഴ് ശശികമാർ ,
ഇ.കെ. ശ്രീനിവാസൻ, തണൽവേദി ഉണ്ണികൃഷ്ണൻ. ഗോകുൽദാസ് കെ.വി. ,കെ.രമാദേവി, ജിംലി . വി.കെ.,
നസീമ എം.,
 പി. ചാത്തുക്കുട്ടി,
കെ.എ ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.

 


ടി.വി.രാജൻ,
ജനറൽ സെക്രട്ടറി,
ഗ്രീൻ കേരള മൂവ്മെന്റ്,
കോഴിക്കോട് .
ഫോ 949730731

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment