ഇന്ത്യൻ പ്രകൃതിയും സ്വാതന്ത്ര ദിന വാർഷികവും

2023 ലെ സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടുമ്പോൾ തന്നെ  പ്രകൃതി വിഭവങ്ങളുടെ അവകാശങ്ങളിൽ സാധാരണക്കാ രുടെ അന്യവൽക്കരണം ശക്തമാകുകയാണ്.

ആമയെ കൈവശം വെച്ചതിന് ആദിവാസി യുവാക്കൾ ജയി ലിലടച്ച സംഭവം നടന്ന നാട്ടിലാണ് 96 കോടി രൂപ കരിമണൽ വ്യവസായിയുടെ കൈ മടക്കു പണം വാർത്തയാകുന്നത്.ഇരു പത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ പൊതു സ്വഭാവം എന്താണ് എന്ന് ഇവിടെ പ്രകടമാണ്.

ഇന്ത്യൻ ഭൂഖണ്ഡത്തിന്റെയും ആഫ്രിക്ക,അമേരിക്കയുടെയും വിഭവങ്ങൾ കൊള്ളയടിക്കാൻ എത്തിയ യുറോപ്യന്മാർ ലോക ത്തിനുണ്ടാക്കിയ ദുരന്തങ്ങൾ വലുതാണ്.എന്നാൽ അതിന്റെ ഗുണഭോക്താക്കളായി യൂറോപ്പ് മാറി.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ചർച്ചകളിൽ പ്രകൃതി വിഭ വങ്ങളുടെ സുരക്ഷിതമാകണം എന്ന ആശയത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു.ഭരണഘടനാ സമിതിയിലും ചർച്ച കൾ ഉയർന്നു.ഭരണഘടനയുടെ മൗലിക അവകാശങ്ങളിൽ അത് പ്രകടമായിരുന്നു.

6 ഭാഗങ്ങളുള്ള മൗലിക അവകാശപട്ടികയിലെ സമത്വം, സാഹോദര്യം,ചൂഷണത്തിനെതിരായ നിലപാടുകൾ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു.ചൂഷണത്തി നെതിരായത് എന്നത് പ്രകൃതിവിഭവങ്ങളെ കാത്തുസൂക്ഷിക്ക ലിലൂടെ സാധ്യമാകേണ്ടതാണ്.

നിർദ്ദേശക തത്വങ്ങളിൽ(അനുഛേദം 36-51)സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതു നന്മയ്ക്ക് ഉതകും വിധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ച് പൊതു സമൂഹത്തിനായി പ്രയോജനപ്പെടുത്തുകയാണ്.ആ ആശയത്തിനെതിരായി സർക്കാർ സജീവമാണ്.

42th ഭരണഘടനാ ഭേദഗതിയിലൂടെ നിലവിൽ വന്ന 48 A പറയു ന്നത് പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമായിരിക്കും എന്നാണ്.

51 A യിൽ വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും സുരക്ഷിതമായി വെക്കാൻ ജനങ്ങൾക്കുത്തരവാദിത്വമുണ്ട്.

ഭരണഘടനയുടെ വിവിധ ഇടങ്ങളിൽ ഉറപ്പു നൽകുന്ന പ്രകൃതി സംരക്ഷണം ദേശീയ -സംസ്ഥാന സർക്കാർ അട്ടി മറിക്കുകയാണ്.ദേശീയ സർക്കാർ അവസാനം തയ്യാറാക്കിയ വന സംരക്ഷണ ഭേദഗതി,കടൽ തട്ടുകളിലെ ഖനനം ഒക്കെ ഭരണ ഘടനയുടെ ചുമതലയെ മറക്കുന്ന സമീപനമാണ്.

കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങളിലെ സർക്കാർ സംവിധാനവും അധികാര കേന്ദ്രങ്ങളും പ്രകൃതിവിഭവങ്ങളെ കൊള്ള ചെയ്യുന്നവരെ സംരക്ഷിക്കാൻ മടിക്കുന്നില്ല , അങ്ങനെ ഭരണ ഘടനയുടെ ഉറപ്പുകളെ അട്ടിമറിക്കുന്നു എന്നതാണ് സ്വാതന്ത്യദിന ചിന്തയിൽ ഓർത്തെടുക്കേണ്ട കാര്യങ്ങളിൽ ഒന്ന്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment