അദാനി ക്വാറിയുടെ നശീകരണ ശേഷിയും നിയമ ലംഘനങ്ങളും




1. നിലവിലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരാണ് പുതിയ ഖനന ശ്രമം. വിധി പറയുന്നു; ജനവാസ കേന്ദ്രത്തിൽ നിന് ക്വാറികളുടെ ദൂരം 200 മീറ്റർ എങ്കിലും വേണം. അപകട മേഖല 500 മീറ്റർ ആണ്. പുതിയ ക്വാറികൾക്കും പുതുക്കി നൽകുന്നവയ്ക്കും ജൂലൈ 21 ന് ശേഷം കുറഞ്ഞ ദൂരം 200 മീറ്റർ ഉണ്ടാകണം (കേരള ഹൈക്കോടതി പരാമർശ പ്രകാരം). നിലവിൽ ഉള്ള ക്വാറികൾ ലൈസൻസ് അവസാനിക്കും വരെ 50 മീറ്ററിൽ തുടരാം.


2. പൊതുവഴിയിൽ നിന്ന് പുതിയ ക്വാറി ദൂരം 55 മീറ്റർ മാത്രം. തോട് 50 മീറ്ററിനുള്ളിൽ ഒഴുകുന്നു. രേഖയിൽ നിന്ന് അത് ഒഴിവാക്കിയത്തിൽ കൂടൽ വില്ലേജ് ആപ്പീസ് വീഴ്ച്ച വരുത്തിയോ എന്നന്വേഷിക്കണം. 


3. 205 ആളുകളെ നേരിട്ടു ബാധിക്കും.


4. നാശനഷ്ടങ്ങളെ പറ്റി മൗനം.


5. പ്രതിദിനം 14 KLD വെള്ളം.(14000 Liter) ഉപയോഗം.


6. ദിവസവം 1590 ടൺ വരെ കടത്തും.


7. 20 ഏക്കർ സൗജന്യ ഭൂമി അദാനിക്ക്. (എത്ര കോടി രൂപ സൗജന്യം ?) 


8. നശിപ്പിക്കപ്പെടുന്ന മരങ്ങൾക്കു പകരം 5 വർഷം കൊണ്ട് 500 മരങ്ങൾ വെച്ചുപിടിപ്പിക്കും എന്ന തമാശ.


9. 80 മീറ്റർ താഴത്തിൽ കുഴികൾ 


10. സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം.


11. തൊഴിലവസരങ്ങൾ നാമമാത്രം.


12. നഷ്ടപ്പെടുന്നത് 30.5 ലക്ഷം ടൺ മലനിര.


അവസാനിക്കുന്നില്ല പ്രശ്നങ്ങൾ. അനുഭവിക്കുവാൻ അനുവദിക്കരുത്. 

ഇത്തരത്തിൽ ഒരു ക്വാറി (Ease of Doing Business) ചെങ്ങോട്ട് മലയിൽ (വടകര) കൊണ്ടുവരുവാൻ ശ്രമിച്ചപ്പോൾ പഞ്ചായത്തു പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തു പൂട്ടിയിട്ട് സമരം ഉണ്ടായി. പദ്ധതി (Delta Crusher) സർക്കാർ നിർത്തിവെച്ചു.


കലഞ്ഞൂർ നിവാസികളുടെ സമരം പഞ്ചായത്തു പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ എത്രയും വേഗം പഞ്ചായത്തിനു മുന്നിൽ  ആരംഭിക്കണം. എല്ലാ സംഘടനകളുടെയും പിൻതുണ ഉണ്ടാകണം.  ജനങ്ങൾ ഒപ്പമുണ്ടാകും.

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment