കേരളത്തിലെ ഉപയോഗ ശൂന്യമായ കിണറുകൾ !
First Published : 2024-11-23, 11:53:46am -
1 മിനിറ്റ് വായന

3000 മില്ലി ലിറ്ററോളം മഴ ലഭിക്കുന്ന കേരളത്തിൽ തുലാവർഷം കഴിഞ്ഞാൽ,ജനുവരി അവസാനം മുതൽ ജലക്ഷാമം വർധിക്കുകയാണ്.മഴവെളളത്തെയും നെൽപാടങ്ങളെയും പുഴകളെയും ആശ്രയിക്കുന്ന തരത്തിലാണ് നാട്ടിലെ കിണറു കൾ വിന്യസിച്ചുവന്നത്. നഗരങ്ങളിലും കിണറുകൾ വ്യാപക മായിരുന്നു.മഴയുടെ സ്വഭാവത്തിലെ മാറ്റം,കാടുകൾ ഇല്ലാ തായതും നിർമാണവും മലിനജലവും മാലിന്യങ്ങളും എല്ലാം പ്രശ്നങ്ങളെ രൂക്ഷമാക്കി.
ലോകത്തെ ഏറ്റവും കൂടുതൽ കിണറുകളുള്ള നാടാണ് കേരളം,40 ലക്ഷം കിണറുകൾ .അവയിൽ മിക്കതും ഇന്ന് ഉപയോഗശൂന്യമാണ് .കുപ്പിവെള്ള കച്ചവടം പൊടിപൊടിയ് ക്കുന്നു.ഭൂഗർഭ ജലശ്രോതസ്സുകൾ ചുരുങ്ങുന്നു ജലജന്യ രോഗങ്ങൾ വർധിയ്ക്കുകയാണ്.
ഓരോ മനുഷ്യർക്കും പ്രതിദിനം 100 ലിറ്ററോളം ശുദ്ധജലം ആവശ്യമാണ്.എല്ലാ ആവശ്യങ്ങളും പരിഗണിച്ചാൽ ആകെ 4000 ലിറ്റർ വേണ്ടി വരും.കേരളവും ജലസുരക്ഷയിൽ മുന്നിലല്ല.
തുണ്ടുവൽക്കരിക്കപ്പെട്ട ഭൂമിയിൽ വീടുകൾ തമ്മിലുള്ള അകലം കുറഞ്ഞത് കിണറുകളുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ട്.ഒരു മനുഷ്യൻ ദിവസേന ശരാശരി 40 കോടി ബാക്ടീരിയകളെയാണ് മലത്തിലൂടെ പുറത്ത് വിടുന്നത്. ഇതിലും എത്രയോ മടങ്ങാണ് ചില പക്ഷികളുടെയും മൃഗങ്ങ ളുടെയും വിസർജ്യ ത്തിൽ അടങ്ങിയിരിക്കുന്നത്. ബാക്ടീരിയ യിൽ പലതും മാരകമായ രോഗാണുക്കളാണ്.വീട്ടുവളപ്പിലും താൽക്കാലിക കുഴികളിലും ടാങ്കുകളിലും ശേഖരിക്കപ്പെടുന്ന മലം പലപ്പോഴും സ്ഥലപരിമിതി കാരണംകുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറുകൾക്ക് സമീപത്തായിരികും. നഗരങ്ങളിലെ കിണറുകളിൽ 80% ഉപയോഗശൂന്യമാണ്.
കിണർവെള്ളം ശുദ്ധീകരിക്കുന്നതിന് ചിലർ കിണർവാഴ പോലുള്ള ചെടികൾ ഉപയോഗിക്കുന്നു.കിണർവാഴക്കും മറ്റും ഇരുമ്പുപോലുള്ള ലോഹങ്ങളെ ഒരു പരിധിവരെ പിടിച്ചെടു ക്കുവാൻ കഴിവുണ്ടെങ്കിലും ചിലപ്പോൾ ഉപദ്രവമായിത്തീ രാറുണ്ട്.
കിണർവെള്ളത്തിൽ ബാക്ടീരിയ വൈറസ്, പ്രോട്ടോസോവ എന്നിവ കൂടാതെ സാധാരണ കണ്ടുവരുന്ന ഘടകങ്ങളാണ് നൈട്രേറ്റുകളും ഫോസ്ഫേറ്റുകളും.കിണറിന് തൊട്ടടുത്ത് ഉപയോഗിക്കുന്ന രാസവളങ്ങളുടെ ആധിക്യമൂലമാണ് ഇങ്ങിനെ സംഭവിക്കുന്നത്.നൈട്രേറ്റുകളുടെയും ഫോസ് ഫേറ്റുകളുടെയും സാന്ദ്രത കൂടുമ്പോൾ കിണറ്റിൽ പായൽ വളരാനുള്ള സാദ്ധ്യത കൂടുതലാണ്.
വേനൽക്കാലത്ത് കിണർ വൃത്തിയാക്കണം.കിണറ്റിലെ ചെളിയും മറ്റും നീക്കം ചെയ്തു ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കിണർ ശുദ്ധമാക്കണം. ബ്ലീച്ചിംഗ് പൗഡറിലെ ക്ലോറിൻ ആണ് വെള്ളത്തിലെ ബാക്ടീരിയകളെയും മറ്റും ഉൻമൂലനം ചെയ്യുന്നത്.1000 ലിറ്റർ വെള്ളത്തിന് 5 ഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കാവുന്നതാണ്.
ജലത്തിലെ ബാക്ടീരിയ നശിക്കുന്നതോടൊപ്പം തന്നെ വെള്ളത്തിലടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശം കുറയ്ക്കുന്ന തിനും ക്ഷാരഗുണം ഇല്ലാതാക്കുന്നതിനും ശുദ്ധീകരണ പ്രക്രിയ സഹായിക്കുന്നു.അതു പോലെ ജലം നല്ലപോലെ വെട്ടിതിളപ്പിച്ചാലും രോഗാണുക്കളെ നശിപ്പിക്കാനും ജല ത്തിലെ അമ്ലസ്വഭാവം നീറ്റുകക്ക അഥവാ കുമ്മായം ഉപയോഗിച്ച് കുറച്ചുകൊണ്ടുവരാവുന്നതാണ്.
മഴക്കാലത്ത് കിണർവെള്ളം കലങ്ങാനുള്ള സാധ്യത ഏറെയാണ്.കലങ്ങലിനെ ആലം അഥവാ അലൂമിനിയം സൾഫേറ്റ് എന്ന രാസപദാർത്ഥം ഉപയോഗിച്ച് നിർമാർജനം ചെയ്യാവുന്നതാണ്. കിണർവെള്ളത്തിലെ നിറം, ദുർഗന്ധം എന്നിവ അകറ്റാൻ ചിരട്ടക്കരിയോ ചാർക്കോളോ കിണറ്റിൽ ഇടുന്നത് നല്ലതാണ്. കിണർ വെള്ളത്തിൽ പ്രത്യേകിച്ച് കുഴൽ കിണറിൽ സാധാരണ കണ്ടുവരുന്ന ഒരു ലോഹമാണ് ഇരുമ്പ്. ഇരുമ്പിന്റെ ആധിക്യം വെള്ളത്തിന് മഞ്ഞ കലർന്ന തവിട്ടു നിറം ഉണ്ടാകും. തത്ഫലമായി അയൺ ബാക്ടീരിയ ഉണ്ടാവു കയും ജലോപരിതലത്തിൽ ഒരു പാടപോലെ കാണപ്പെടു കയും ചെയ്യുന്നു.
കേരളത്തിലെ കിണറുകൾ സംരക്ഷിക്കാൻ വാർഡു സമിതി കൾ ജനകീയ സമിതികൾ ഉണ്ടാക്കും എന്ന് സർക്കാർ ഉറപ്പു നൽകിയിട്ടും 80% കിണറുകളും ഉപയോഗരഹിതമാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment