കേരള തീരവും കണ്ടൽ കാടും




കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടൽക്കാടു കളുള്ള പ്രദേശമാണ് കുഞ്ഞിമംഗലം. 

 

ഇവിടെ തന്നെയാണ് പരിസ്ഥിതി പ്രവർത്തകരും സംഘടന കളും ചേർന്ന് നാൽപ്പത്തിരണ്ട് ഏക്കറോളം കണ്ടൽക്കാടു കൾ വില കൊടുത്ത് വാങ്ങി സംരക്ഷിക്കുന്നതും.

 

എന്നിട്ടും കണ്ടൽക്കാടുകൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾക്ക് ഒരു കുറവുമില്ല.

 

നടപടികൾ സ്വീകരിക്കേണ്ട അധികൃതരുടെ കുറ്റകരമായ മൗനം കയ്യേറ്റങ്ങൾക്ക് വളം വെച്ച് കൊടുക്കുന്നു.

 

2021 ൽ കൊടുത്ത പരാതിയിൽ ഈയടുത്ത കാലത്താണ് ചെറിയൊരു അനക്കം വെച്ചു തുടങ്ങിയത്.

 

അടുത്ത കാലത്ത് നടന്ന മറ്റൊരു കയ്യേറ്റത്തിനെതിരെ നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.

 

ഒരു ഭാഗത്ത് മരം നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കു മ്പോൾ മറുഭാഗത്ത് ഏറെ പ്രാധാന്യമുള്ള കണ്ടൽക്കാടുകൾ വെട്ടി നശിപ്പിക്കുന്നത് തുടരുകയാണ്.

 

P P രാജൻ അമ്പാടിനാേട്(FB)കടപ്പാട്

 

കണ്ടൽ കാടുകളുടെ വിസ്തൃതി1957ലെ 700 ച.Km നിന്ന് 17 ച.km എത്തിയിട്ടുണ്ട് കേരളത്തിൽ എന്നത് വളരെ ഗൗരവ തരമായ പ്രശ്നമാണ്.ഗോവ ആസ്ഥാനമായുള്ള National Institute of Oceanography യുടെ കണക്കനുസരിച്ച്,പ്രതി വർഷം1.75 mm വെച്ച് സമുദ്ര നിരപ്പ് ഉയരാൻ കേരളത്തിന്റെ തീരത്ത് സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി കൂട്ടിവായി ക്കണം സംസ്ഥാനത്തെ ശുഷ്കമായി തീർന്ന കണ്ടലുകളുടെ അവസ്ഥയെ .
ഈ സാഹചര്യത്തിൽ കേരളത്തിലെ സർക്കാർ നിലപാടിലെ കാപട്യത്തിന് തെളിവാണ് ശ്രീ പി പി രാജന്റെ വരികൾ .

 


നാമാവിശേഷമായി തീർന്ന കണ്ടലുകളിൽ അവശേഷി ക്കുന്നവയ്ക്കു കൂടി ഭീഷണിയാകും വിധമാണ് തീരദേശ അതോറിറ്റിയുടെ പുതിയ തീരുമാനം.CRZ-II,CRZ-III പ്രദേശ ങ്ങളിലെ സ്വകാര്യ വ്യക്തകളുടെ ഭൂമിയിലെ കണ്ടലുകൾ മാറ്റി സ്ഥാപിക്കുവാൻ കണ്ടൽ ഭൂമി ബാങ്ക് എന്ന ശുപാർശ ചെയ് തത് PZ തോമസ്,PB സഹശ്രനാമം അംഗങ്ങളായ പാനൽ ആയിരുന്നു.ആ ശുപാർശയിലൂടെ എന്താകും സംഭവിക്കുക എന്നത് വ്യക്തമാണല്ലോ !
ഭൂവുടമകൾക്ക് ഭൂമി വികസിപ്പിക്കാൻ അവസരമൊരുക്കി നിക്ഷേപം എത്തിക്കുകയാണ് ഇവിടെ സർക്കാർ ലക്ഷ്യം !

 


റോഡുകൾക്കും പാലങ്ങൾക്കും കണ്ടെയ്‌നർ ടെർമിനലിനും വേണ്ടി പതിറ്റാണ്ടുകളായി കണ്ടൽക്കാടുകളെ നശിപ്പിച്ച വാണിജ്യ നഗരമാണ് കൊച്ചിയും പരിസരത്തുമുള്ള അഴിമുഖ ശൃംഖലയും.

 

മധ്യകേരളത്തിലെ തൃശൂർ ജില്ലയിലെ ചേറ്റുവ ഗ്രാമത്തിന്റെ സമീപപ്രദേശത്ത്,സർക്കാർ ഭൂമിയിൽ നിൽക്കുന്ന കണ്ടൽ ക്കാടുകൾ കണ്ടെത്തി കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതി നായി അഴിമുഖത്തിന് ചുറ്റുമുള്ള ഭൂമി അളന്ന് തിട്ടപ്പെടു ത്താൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമില്ല.

 


2022-ൽ ഇന്ത്യൻ സർക്കാർ,കന്ദസാമി സമിതിയുടെ ഉപദേശ ത്തിന്റെയും അടിസ്ഥാനത്തിൽ,കേരളത്തിൽ രണ്ടെണ്ണം ഉൾപ്പെടെ,രാജ്യത്ത് 44 നിർണായക കണ്ടൽക്കാടുകൾ കണ്ടെത്തിയിരുന്നു.പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി മാനേജ്മെന്റ് ആക്ഷൻ പ്ലാൻ ആരംഭിച്ചു.സംസ്ഥാന സർക്കാരുകളും സംരക്ഷണ പദ്ധതി കൾക്ക് ഫണ്ട് അനുവദിച്ചു തുടങ്ങി എന്ന് സർക്കാർ വാർത്ത കളിൽ കാണാം.

 

 

സുനാമി സമയത്ത് എസ്.പേട്ട,വടക്ക് പിച്ചാവരം,തെക്ക് പിച്ചാവരം,മീനവർ കോളനി,എം.ജി.ആർ.നഗർ,കലൈംഗർ നഗർ എന്നിങ്ങനെയുള്ള പിച്ചാവരം കണ്ടൽക്കാടുകളുടെ സംരക്ഷിത കുഗ്രാമങ്ങൾ സുനാമിയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടിയിരുന്നു.ഈ ഗ്രാമങ്ങളിലെ ആകെ കുടുംബ ങ്ങൾ ഏകദേശം1228,മൊത്തം ജനസംഖ്യ ഏകദേശം 6191 വരും.കണ്ടൽക്കാടുകളിൽ നിന്ന് 100 മീറ്ററിനും1000 മീറ്ററി നും ഇടയിലാണ് കുഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്.കുഗ്രാ മങ്ങളിൽ കടൽ ജലം ഗ്രാമത്തിൽ പ്രവേശിച്ചില്ല,വസ്തു വകകൾക്ക് നഷ്ടവും സംഭവിച്ചില്ല എന്ന് ഇന്നും നാട്ടുകാർ ഓർക്കുന്നു.

 


കണ്ടൽ കാടുകളുടെ സേവനങ്ങൾ

 

വെള്ളത്തിന് താഴെയുള്ള കണ്ടൽ വേരുകൾ മത്സ്യങ്ങൾ ക്കും കക്കയിറച്ചികൾക്കും സുരക്ഷിതമായ കൂടുകളും പ്രജനന ആവാസ വ്യവസ്ഥയും നൽകുന്നു.കണ്ടൽ വന മേഖലകളിൽ തഴച്ചു വളരുന്ന മത്സ്യങ്ങൾക്ക്  മത്സ്യത്തൊഴി ലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേ ശിക സമൂഹങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീന്റെ ഉറവിടം നൽകാനും കഴിയും.ആഗോള മത്സ്യബന്ധനത്തിന്റെ 80% നേരിട്ടോ അല്ലാതെയോ കണ്ടൽക്കാടുകളെ ആശ്രയിക്കു ന്നതായി കണക്കാക്കപ്പെടുന്നു.

 


കരയിൽ, കണ്ടൽക്കാടുകൾ ദേശാടന പക്ഷികൾക്കും കടലാമകൾക്കും വംശനാശഭീഷണി നേരിടുന്ന ജീവജാല ങ്ങൾക്കും ആവാസ വ്യവസ്ഥ നൽകുന്നു.കണ്ടൽ ടൂറിസം പിച്ചാവാരത്തും(ചിദംബരം)സുന്ദർബാൻസ്(ഇരു ബംഗാ ളിലും)തായ്‌ലൻഡ് തുടങ്ങിയ ഇടങ്ങളിൽ ശക്തമാണ്.
കണ്ടൽക്കാടുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ സോപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ,സുഗന്ധദ്രവ്യങ്ങൾ,വേദന സംഹാരി,കീടനാശിനികൾ എന്നിവയിലും ഉപയോഗിക്കുന്നു. 

 


ചുറ്റുമുള്ള പരിസ്ഥിതിയെ സ്വാധീനിക്കാനും പിന്തുണയ്ക്കാ നുമുള്ള കഴിവുണ്ട് കണ്ടലുകൾക്ക്.കൊടുങ്കാറ്റ്,സുനാമി, മണ്ണൊലിപ്പ് എന്നിവയ്‌ക്കെതിരെ പ്രതിരോധത്തിന്റെ ആദ്യ നിര സൃഷ്ടിക്കുന്നതിനൊപ്പം സമുദ്രനിരപ്പ് ഉയരാൻ സാധ്യത യുള്ള കമ്മ്യൂണിറ്റികളെ സംരക്ഷിക്കുന്നതിലും കണ്ടലുകൾ നല്ല പങ്കു വഹിക്കും.

 


അവശിഷ്ടങ്ങൾ,ഘന ലോഹങ്ങൾ,മറ്റ് മലിനീകരണം എന്നി വയെ അരിച്ച് മാറ്റാൻ ഇടതൂർന്ന വേരുകൾക്കു കഴിയും ഇതുവഴി ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.  പവിഴപ്പുറ്റുകളും കടൽപ്പുല്ലുകളും ആരോഗ്യകരമായി നില നില നിൽക്കാൻ കണ്ടൽക്കാടുകൾ സഹായിക്കും.

 


കണ്ടൽക്കാടുകൾ ഉഷ്ണമേഖലാ വനങ്ങളെ അപേക്ഷിച്ച് നാലിരട്ടി കാർബൺ സംഭരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ സസ്യങ്ങളെയും പോലെ മറ്റ് ചില ജീവികളെയും പോലെ(സയനോബാക്ടീരിയയും ആൽഗെകളും)കണ്ടൽ കാടുകൾ പ്രകാശസംശ്ലേഷണത്തിലൂടെ പ്രകാശ ഊർജ്ജ ത്തെ രാസ ഊർജ്ജമാക്കി മാറ്റുന്നു.2000-ൽ,ആഗോള കണ്ടൽ വനങ്ങളിൽ 650 കോടി മെട്രിക് ടൺ കാർബൺ ഉണ്ടായിരുന്നു.ഓരോ വർഷവും ഇത് കുറയുന്നു.

 


സുന്ദർബൻസ് പ്രദേശം ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമാണ്,അവയ്ക്ക് വിശാലമായ സ്പീഷിസ് വൈവിധ്യമുണ്ട്.ഈ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ട് അതിന്റെ ചതുപ്പുനിലങ്ങൾക്കുള്ളിൽ വളരുന്ന 180 ഇനം മരങ്ങളും ചെടികളും,ഗംഗാ ഡോൾഫിൻ,അഴിമുഖ മുതല കൾ,നദിയിലെ ടെറാപിനുകൾ,പരുന്ത് ആമകൾ,കുതിരപ്പട ഞണ്ടുകൾ,പ്രശസ്തമായ ബംഗാൾ കടുവ എന്നിവയുടെ ആവാസ കേന്ദ്രമാണ്.അവ ലോക പൈതൃക സ്ഥലവും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാർബൺ സിങ്കുമാണ് . കാർബൺ വേർതിരിക്കലിലും കാലാവസ്ഥാ പരിപാലന ത്തിലും അവയ്ക്ക്  പ്രധാന പങ്കുണ്ട്.
റോഡുകൾക്കും പാലങ്ങൾക്കും കണ്ടെയ്‌നർ ടെർമിനലിനും വേണ്ടി പതിറ്റാണ്ടുകളായി കണ്ടൽക്കാടുകളെ നശിപ്പിച്ച വാണിജ്യ നഗരമാണ് കൊച്ചിയും പരിസരത്തുമുള്ള അഴിമുഖ ശൃംഖലയും.

 

മധ്യകേരളത്തിലെ തൃശൂർ ജില്ലയിലെ ചേറ്റുവ ഗ്രാമത്തിന്റെ സമീപപ്രദേശത്ത്,സർക്കാർ ഭൂമിയിൽ നിൽക്കുന്ന കണ്ടൽ ക്കാടുകൾ കണ്ടെത്തി കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതി നായി അഴിമുഖത്തിന് ചുറ്റുമുള്ള ഭൂമി അളന്ന് തിട്ടപ്പെടു ത്താൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമില്ല.

 


ആഗോള താപനത്താൽ കേരള തീരങ്ങൾ കടലാക്രമണത്തി ന്റെ ഭീതിയിലായിരിക്കെ,കണ്ടൽക്കാടുകൾ സുരക്ഷിക്കുന്ന തിലും വളർത്തുന്നതിലും കേരള സർക്കാർ ശ്രമങ്ങൾ തീരുമാനങ്ങളിൽ മാത്രം ഒതുങ്ങുന്നു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment