ഭൗമ പരിധി ദിനം 2023 ; ആഗസ്റ്റ് 2. 5 pm മുതൽ




ഭൗമ പരിധി ദിനം 2023

 

മൂഴിക്കുളം ശാലയുടെ നേതൃത്വത്തിൽ കൊച്ചിൻ  യൂണിവേഴ് സിറ്റി നാഷണൽ സർവ്വീസ് സ്കീം,ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് ആഗസ്റ്റ് 2 ന് 2023 ലെ ഭൗമപരിധി ദിനാചരണം സംഘടിപ്പിക്കുന്നു.

 

 

6.30 pmന് ഗ്രീൻ റിപ്പോർട്ടർ ചീഫ് എഡിറ്റർഇ.പി.അനിൽ ഭൗമ പരിധി ദിന പ്രഭാഷണം നടത്തുന്നു.കൊച്ചിൻ യൂണിവേഴ്സിറ്റി യിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഭൗമ പരിധി ദിന കാമ്പയിന്റെ ഭാഗമായി വൈകിട്ട്‌ 5 മുതൽ വ്യക്തിഗത പ്രകൃതി പാദ മുദ്ര കണക്കാക്കുന്നു.ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം പ്രസിഡന്റ് പി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും.മൂഴിക്കുളം ശാല ഡയറക്ടർ ടി.ആർ. പ്രേംകുമാർ ആ മുഖ പ്രഭാഷണം നടത്തും.

 

ഭൗമ പരിധി ദിനം.

 

ഓരോ വർഷവും ഡിസംബർ 31 വരെ ഉപയോഗിക്കേണ്ടി യിരുന്ന പ്രകൃതിവിഭവങ്ങൾ അശാസ്ത്രീയ ഉപഭോഗം,വിഭവ ധൂർത്ത് എന്നിവ കൊണ്ട് അതിനു മുമ്പ് എന്നാണോ തീരുന്നത് ആ ദിവസത്തിന് പറയുന്ന പേരാണ് Earth Overshoot day/ ഭൗമ പരിധി ദിനം /EOD.അത് 2023 ൽ ആഗസ്റ്റ് 2 ആണ് . പിന്നീടുള്ള ദിവസങ്ങളിൽ വരും വർഷത്തേതിൽ നിന്നും കടമെടുക്കുന്നു എന്നാണ് സങ്കല്പം.

 

1970 ൽ ഡിസംബർ 29 ആയിരുന്നു.കുറഞ്ഞ് കുറഞ്ഞ് 2022 ൽ ജൂലൈ 28 ആയി മാറി.ഈ രീതിയിൽ നമുക്ക് ജീവിക്കണ മെങ്കിൽ ഒരു ഭൂമി മതിയാവില്ല. 1.7 ഭൂമി വേണ്ടി വരും.അത് നടപ്പുള്ള കാര്യമല്ല.പകരം ശ്രദ്ധിച്ച് ,വിഭവ ധൂർത്ത് ഒഴിവാക്കി, ലളിത ജീവിതം നയിച്ച് EOD ഡിസംബർ 31 ലേക്ക് മാറ്റാൻ ശ്രമി ക്കുകയാണ് വേണ്ടത്. ഈ കാമ്പയിനിലേക്ക് (www.footprintcalculator.org) എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

 

ഈ കാമ്പയിൻ വഴി ജീവിത നിലവാരമനുസരിച്ച് ഒരോ മനുഷ്യ നും എത്ര ഭൂമി വേണമെന്നും എത്ര കാർബൺ ബഹിർഗമനം നടത്തുന്നുണ്ടെന്നും കണ്ടുപിടിക്കാൻ കഴിയും.അതുവഴി ഓരോ മനുഷ്യനും എത്രമാത്രം പ്രകൃതി സൗഹൃദമാണെന്ന് സ്വയം ബോദ്ധ്യപ്പെടാനും കഴിയും.ഇതൊരു തിരിച്ചറിവാണ്. പ്രതിരോധമാണ്. അതിജീവനമാണ്.

 

വിശ്വസ്തതയോടെ

ടി. ആർ പ്രേംകുമാർ

 

94470 21246

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment