ലിബിയൻ ദുരന്തം : മനുഷ്യ നിർമ്മിതമാണ് !




കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തത്തെ നേരിടാനു ള്ള രാജ്യത്തിന്റെ കുറഞ്ഞ ശേഷിയും കൂടിച്ചേർന്നതാണ് ലിബിയയിലെ വൻ ദുരന്തത്തിനുളള കാരണമെന്ന UN ന്റെ   വിശേഷണം വസ്തുതാപരമാണ്.വരാനിരിക്കുന്ന വർഷങ്ങൾ  കൂടുതൽ  ബുദ്ധിമുട്ടിക്കും എന്നു കൂടി കൂട്ടിച്ചേർക്കുമ്പോൾ ലിബിയയിലെ ദുരന്തത്തിന്റെ ഭീകരത ഒറ്റപ്പെട്ട സംഭമായി മാറില്ല.

 

 

മെഡിറ്ററേനിയൻ കൊടുങ്കാറ്റ് ലിബിയൻ തീരത്ത് പേമാരി പെയ്യിക്കുകയും പതിനായിരത്തിലധികം ആളുകളുടെ മരണ ത്തിന് ഇടയാക്കി.വെള്ളപ്പൊക്കത്തിന് കാലാവസ്ഥാ വ്യതിയാ നമാണ് മുഖ്യ പങ്കാളി

 

 

Daniel എന്ന "Medicane"(Mediteranian Storm)ചുഴലിക്കാറ്റ് അത്യ ധികം ചൂടുള്ള കടൽ വെള്ളത്തിൽ നിന്ന് വലിയ ഊർജ്ജം ആകർഷിക്കും. ചൂടുള്ള അന്തരീക്ഷത്തിൽ കൂടുതൽ ജല തുള്ളി അടങ്ങിയിരിക്കുന്നു.അത് വൻ മഴയായി മാറും.

 

 

കാലാവസ്ഥാ വ്യതിയാനത്തിന് ഒരൊറ്റ കാലാവസ്ഥാ സംഭവ ത്തെ മാത്രം കാരണമായി പറയുക ബുദ്ധിമുട്ടാണ് ,Daniel നെ പ്പോലുള്ള കൊടുങ്കാറ്റുകൾക്ക് കാരണമാകുന്ന നിരവധി ഘടകങ്ങൾ ഉണ്ട് .

 

 

മെഡിറ്ററേനിയനിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ Medicane  രൂപം കൊള്ളുന്നു.സെപ്തംബർ മുതൽ ജനുവരി വരെയാണ് ഏറ്റവും സാധാരണമായത് ഉണ്ടാകുന്നത്.അവ പൊതുവെ യഥാർത്ഥ ചുഴലിക്കാറ്റുകളല്ല.അപൂർവ സന്ദർഭ ങ്ങളിൽ ചുഴലിക്കാറ്റ് ശക്തിയിൽ എത്തും.മെഡിറ്ററേനിയ നിൽ ഈ വർഷം മുൻകാലങ്ങളെ അപേക്ഷിച്ച് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയിരുന്നു.

 

 

ഒരാഴ്ച മുമ്പ് Daniel ന്യൂനമർദ കാലാവസ്ഥാ സംവിധാനമായി രൂപപ്പെട്ടു.ഉയർന്ന മർദ്ദം മൂലം തടയപ്പെട്ടു.ലിബിയയെ വെള്ള ത്തിനടിയിലാക്കുന്നതിന് മുമ്പ് ഗ്രീസിലും പരിസര പ്രദേശങ്ങ ളിലും കനത്ത മഴ പെയ്യിച്ചു.ചൂടാകുന്ന വെള്ളം ചുഴലിക്കാറ്റു കളെ കൂടുതൽ അപകടകാരികളാക്കും,ഇത് കൂടുതൽ മഴ പെയ്യിക്കും.

 

 

മനുഷ്യന്റെ അനാരോഗ്യ ഇടപെടൽ കാലാവസ്ഥാ വ്യതിയാന ത്തിന്റെ തോതു വർധിപ്പിക്കും.കാട്ടുതീ,സസ്യങ്ങളുടെ നഷ്ടം, അയഞ്ഞ മണ്ണ് എന്നിവ ഗ്രീസിലെ വെള്ളപ്പൊക്കത്തെ കൂടു തൽ വഷളാക്കി  .ലിബിയയിലെ വെള്ളപ്പൊക്കം വൻ ദുരന്ത മായതിനു കാരണം മോശമായ അടിസ്ഥാന സൗകര്യങ്ങളാണ്.

 

 

ലിബിയയുടെ കിഴക്കൻ നഗരമായ ഡെർണയ്ക്ക് പുറത്തു ണ്ടായിരുന്ന രണ്ട് അണക്കെട്ടുകളുടെ തകർച്ച,ആയിരക്കണ ക്കിന് ആളുകളെ കൊന്നൊടുക്കിയ വെള്ളപ്പൊക്കം ഉണ്ടാക്കു കയായിരുന്നു.രണ്ടു ഡാമുകളും തകരുവാൻ കാരണം 2011നു ശേഷം(ഗദ്ദാഫി ഭരണ ത്തിനു ശേഷം) അറ്റകുറ്റ പണികൾ നടക്കാതിരുന്നതാണ്.മുന്നറിയിപ്പു സംവിധാനങ്ങൾ അപര്യാ പ്തവും.

 

 

ഡാനിയേലിനെ തീവ്രമാക്കാനും അസാധാരണമായ മഴ പെയ്യി ക്കാനും അനുവദിച്ച ചൂടുവെള്ളം ലോകമെമ്പാടും നിരീക്ഷിക്ക പ്പെടുന്ന ഒരു പ്രതിഭാസമാണെന്ന് വുഡ്‌വെൽ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞർ  പറഞ്ഞു.

 

 

മസാച്ചുസെറ്റ്‌സ്,ഗ്രീസ്, ഹോങ്കോങ്ങ്,ഡുലുത്ത് തുടങ്ങിയ സ്ഥലങ്ങളിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം പ്രകടമാ ക്കുന്നത് ഡാനിയേലിനെപ്പോലെ വിനാശകരമായ കൊടുങ്കാറ്റു കളിൽ നിന്ന് ആർക്കും രക്ഷയില്ല എന്നാണ്.

 

 

ബംഗാൾ-അറബിക്കടലുകളിൽ ന്യൂനമർദ്ദങ്ങൾ വർധിക്കു ന്നത് ഇന്ത്യൻ ഭൂഖണ്ഡത്തെയും മോശമായി ബാധിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment