ഫിലിപ്പൈൻസ് തീരത്തേയ്ക്ക് മംഗ്‌ ഖുട്ട് ചുഴലിക്കാറ്റ്




 

മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിൽ  മംഗ്‌ഖുട്ട് കൊടുങ്കാറ്റ് ഫിലിപ്പൈൻസിന്റെ വടക്കമുള്ള ലൈസൻ ദ്വീപിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് .ഈ ആഴ്ച കരതൊടുന്ന കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് ഫിലിപ്പൈൻസ് നടത്തിക്കൊണ്ടി രിക്കുന്നത് .

 

ഈ വർഷം  ഇരുപതോളം കൊടുങ്കാറ്റുകളെയാണ് രാജ്യം നേരിടേ ണ്ടിവന്നത് .2018 ലെ ശക്തമായ കൊടുങ്കാറ്റാണിതെന്നു കാലാവസ്ഥ നിരീക്ഷകർ പറയുന്നു .2013 ൽ 5000 ത്തോളം പേരെ ബാധിച്ച  ഹയാ ൻ ചുഴലിക്കൊടുങ്കാറ്റിനുശേഷം ഉണ്ടാകുന്ന ശക്തമായ കൊടുങ്കാ റ്റാണ് ഈ ആഴ്ച കരതൊടുന്നത് .

 

മേഖലയിലെ സ്കൂളുകളും ഓഫിസുകളും അടച്ചു .കർഷകർ വിള കൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് .

 

ചുഴലിക്കാറ്റിനെത്തുടർന്ന് ശക്തമായ മഴയുംമേഘവിസ്ഫോടനവും  മണ്ണിടിച്ചിലും ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment