ജൂലൈയിലെ മണസൂൺ കനക്കുകയാണ് ..




കേരളത്തിലെ മൺസൂൺ കാലം വൈകി ശക്തമാകുമ്പോൾ, ജൂൺ മാസത്തിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ മൂലം കേരള ത്തിൽ 60% കുറവ് മഴയാണ് ലഭിച്ചത്.ജൂൺ 1 മുതൽ ജൂൺ 30 വരെ ശരാശരി 648.3 mm മഴയുടെ സ്ഥാനത്ത് 260.3 mm മഴ യെ ലഭിച്ചുള്ളു എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റിപ്പോർട്ട് ചെയ്തു. 


മൺസൂൺ ആരംഭിക്കാൻ ഒരാഴ്ച വൈകിയതിന് പുറമെ, ബൈപോർജോയ് ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളും ഭീമ മായ കമ്മിക്ക് കാരണമായി.14 ജില്ലകളിലും കമ്മി മഴ രേഖപ്പെ ടുത്തിയപ്പോൾ,ഏഴ് ജില്ലകളിലെ മഴ വലിയ കുറവുള്ളതായി തരം തിരിച്ചിട്ടുണ്ട്. 


മൺസൂൺ ദുർബലമായതിനാൽ ജലസേചന,വൈദ്യുതി ഉൽപാദന അണക്കെട്ടുകളിലെ ജലനിരപ്പ് കുറവായിരുന്നു.


വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതും കാലവർഷത്തിന്റെ പുരോഗതിക്ക് അനുകൂലമാകാൻ കാരണ മാണ്. 

ജൂലൈ ഒന്നു മുതൽ മഴ സജ്ജീവമാണ് വടക്കൻ ജില്ലകളിൽ മഴക്കാലത്ത് ഉയർന്ന മഴ ലഭിക്കുന്നു.ഈ വർഷം കാസർകോട് സാധാരണ 982.4 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് 379.6 mm മാത്രമാണ് ലഭിച്ചത്,ഇത് 61% കുറവായിരുന്നു.

വയനാട് എല്ലാ ജില്ലകളിലും ഏറ്റവും കൂടുതൽ കമ്മിയുള്ള ജില്ലയാണ് ,78% കുറവ്.കോഴിക്കോട്ടും 74% കുറവ് രേഖപ്പെ ടുത്തി ജൂൺ അവസാനം വരെ .


ജൂൺ 28 മുതൽ 5-7-2023 വരെയുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ താഴെ കൊടുക്കുന്നു.


60% ത്തിലധികം മഴ കിട്ടിയ ജില്ലകൾ(Large Excess) 
ആലപ്പുഴ,എറണാകുളം,കൊല്ലം,കോട്ടയം,പത്തനംതിട്ട , തിരുവനന്തപുരം ,ലക്ഷ ദ്വീപ്.

അധിക മഴ കിട്ടിയ ജില്ല (+20 to +60 %): കണ്ണൂർ,കാസർകോട്,തൃശൂർ, മലപ്പുറം

സാധാരണ മഴ കിട്ടിയ(19%) ഇടുക്കി,കോഴിക്കോട്, മലപ്പുറം .

കുറവ് ജില്ലകൾ (-19% ലും കുറവ് ): പാലക്കാട് ,വയനാട് .


ജൂൺ ഒന്നു മുതൽ ജൂലൈ 5 വരെ എടുത്താൽ സാധാരണ മഴ ആലപ്പുഴ,കൊല്ലം,പത്തനംതിട്ട ,ലക്ഷ ദ്വീപിലെത്തി.

കുറഞ്ഞ മഴ കിട്ടിയത് :
 കണ്ണൂർ,എറണാകുളം,കാസർകോട്,തൃശൂർ,ഇടുക്കി,കോട്ടയം, മലപ്പുറം,പാലക്കാട്,തിരുവനന്തപുരം :

വലിയ തോതിൽ മഴ കുറഞ്ഞ ജില്ലകൾ : 
കാസർകോട്,വയനാട് .


ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ(IMD)സ്ഥിതിവിവരക്കണ ക്കുകൾ പ്രകാരം,ഏറ്റവും കുറഞ്ഞ ജൂണിലെ മഴ രേഖപ്പെടു ത്തിയത് 196.8 mm , 1976ൽ. 
ജൂലൈയിലാണ് സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ മഴ ലഭി ക്കുന്നത്(തെക്കു പടിഞ്ഞാറൻ മൺ സൂൺ മഴയുടെ 32.9%), ജൂണിൽ 32.6%,ഓഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ യഥാക്രമം 21%,13% എന്നിങ്ങനെയാണ് ലഭിക്കുന്നത്. 


ജൂലൈ മാസത്തിലെ മഴ ശക്തമാകുമ്പോൾ വെള്ളപ്പൊക്ക ഭീഷണിക്കൊപ്പം പകർച്ച വ്യാധികൾ ശക്തമാകുകയാണ്. ഡങ്കി പനി മരണവും എലിപ്പനി മരണവും വർധിക്കുന്നത് മഴ ക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ വീഴ്ചയുടെ ഭാഗമായി കരുതണം.തെറ്റായ വികസന സമീപനങ്ങൾ  പ്രകൃതി ദുരന്ത ങ്ങളുടെ ആക്കം കൂട്ടുകയാണ് എന്ന് കേരളം മറക്കുന്നു !
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment