മൂഴിക്കുളം ശാല ഞാറ്റുവേല ഗ്രാമീണ വിദ്യാപീഠം ഗാന്ധി ജയന്തിദിനത്തിൽ




നാട്ടറിവ് പഠന - ഗവേഷണ - പ്രയോഗ - വിപണന അനൗപചാരിക വിദ്യാഭ്യാസ കളരി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. രാത്രി 7 മുതൽ 9 വരെയാണ് ഉദ്ഘാടന ചടങ്ങ്. പ്രമുഖ ഗാന്ധിയനും എം.ജി യൂണിവേഴ്സിറ്റി ഗാന്ധി പഠന കേന്ദ്രത്തിൻ്റെ ഡയറക്ടറുമായിരുന്ന ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ നാട്ടറിവ് ചിന്തകനും, ഗ്രാമീണ വിദ്യാപീഠത്തിൻ്റെ ഡയറക്ടർ ടി.ആർ പ്രേംകുമാർ ആമുഖ പ്രഭാഷണം നടത്തും.


കേരളീയ ജീവിതത്തിലെ സമസ്ത മേഖലകളിലേയും നാട്ടറിവുകൾ ശേഖരിച്ച് ക്രോഡീകരിച്ച് പഠനവിധേയമാക്കുക, പ്രയോഗ സാദ്ധ്യതകൾ ആരായുക., ഉല്പന്നങ്ങൾ ഉണ്ടാക്കുക., വിപണനം ചെയ്യുക, നാട്ടറിവുകളുടെ സംരക്ഷകരായ കമ്മൂണിറ്റിയെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിയ്ക്കുന്നതാണ് ഞാറ്റുവേല ഗ്രാമീണ വിദ്യാപീഠം


ഒക്ടോബർ 3 മുതൽ രാവിലെ 10 മുതൽ 12 വരെ ( സമയം മാറ്റാവുന്നതാണ്) ഗൂഗിൾ മീറ്റ് വഴി ഒരു മാസം ( 50 മണിക്കൂർ) നീണ്ടു നില്ക്കുന്ന നാട്ടറിവ് ശില്പശാലയും കൈവേലകളരിയും സംഘടിപ്പിക്കുന്നു. 10 വിഷയങ്ങളിലായി പാഠ്യ ക്രമം നിശ്ചയിച്ചിരിക്കുന്നു. സിലബസ്സ് പൂർത്തിയായി വരുന്നു. ശില്പശാലയുടെയും കൈ വേല കളരിയുടെയും ലക്ഷൃം ജീവിതം കൊണ്ടുള്ള നിത്യപ്രതിരോധമാണ്. ജീവിതത്തെ ജൈവികമാക്കുക, ചലനാത്മകമാക്കുക, സർഗ്ഗാത്മകമാക്കുക. കാർബൺ ന്യൂട്രൽ ആക്കുക തുടങ്ങിയവയാണ് ലക്ഷ്യമാക്കുന്നത്.

 


1. അടുക്കളയെ തിരിച്ചുപിടിച്ച് സർഗ്ഗാത്മകമാക്കുക .
2. ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുക.
3. അടുക്കള വൈദ്യത്തെ തിരിച്ചു കൊണ്ടുവരിക.
4. ഓരോ  പ്രവൃത്തിയും കാർബൺ ന്യൂട്രലാകുക.
5. സൗരോർജ്ജ കൊയ്ത്തിൻ്റെ അടിസ്ഥാനത്തിൽ പറമ്പുകൃഷിയെ പ്രായോഗികമാക്കുക.
6. ഞാറ്റുവേലകളുടെ പഠനം.
7. നാടൻ സാങ്കേതിക വിദ്യ കളെ അടുത്തറിയുക. ഓരോ വീടും ഓരോ ഉല്പാദന കേന്ദ്രങ്ങളാവുക.
8. നാടൻ കളികൾ, നാട്ടു സംഗീതം, നാട്ടുകലകൾ നാട്ടുഭക്ഷണം, നാട്ടുരൂ ചി, നാട്ടുഗന്ധം, നാട്ടു ജീവിതം, നാട്ടു ചന്ത
9. പുല്ലുകൾ ( ചെറു ചെടികൾ ) കളയല്ല, ഭൂവസ്ത്രമാണ്‌.
10. മണ്ണിൻ്റെ ഉർവ്വരത, ഉർവ്വരതാനുഷ്ഠാനങ്ങൾ, തൊട്ടറിയാ പൈതൃകം (ഇൻ ടാൻഞ്ചിബിൾ ഹെറിറ്റേജ് ), സൂഷ്മ ജീവികൾ എന്നിവയാണ് 10 പാഠ്യക്രമങ്ങൾ.


ശില്ലശാലയുടെയും കൈവേല കളരിയുടെയും രജിസ്ട്രേഷൻ 94470 21246 വാട്സപ്പ് നമ്പർ വഴി ചെയ്യാവുന്നതാണ്. ഒരു മാസത്തെ പരിശീലനത്തിനു ശേഷം (പ്രാക്ടിക്കൽ സഹിതം ) സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മികവിനനുസരിച്ച് പച്ച, മഞ്ഞ, നീല സർട്ടിഫിക്കറ്റുകളായിരിക്കും ലഭിക്കുക. തുടർന്ന് ഈ മേഖലയിൽ ഗവേഷ'വിദ്യാർത്ഥികൾക്ക് 3000, 2000, 1000 രൂപ ക്രമത്തിൽ സമ്മാനം നൽകുന്നതാണ്. 


അസൈറ്റുമെൻറുകൾ, ഫീൽഡ് വർക്കുകൾ, തദ്ദേശിയമായ നാട്ടറിവുകളുടെ ശേഖരണം, ക്രോഡികരണം, കൈവേലകളുടെ പ്രയോഗം എന്നിവയാണ് മികവിന് അടിസ്ഥാനം. അതെ. മറ്റൊരു ലോകം, ജീവിതം സാദ്ധ്യമാണ്. അടിസ്ഥാനപരമായി നാം മാറ്റത്തിന് തയ്യാറാവണം. അതിന് നാം തയ്യാറാണോ എന്നതാണ് ചോദ്യം.


കൂടുതൽ വിവരങ്ങൾക്ക് ബഡപ്പെടുക

ടി ആർ പ്രേംകുമാർ
ഡയറക്ടർ
മൂഴിക്കുളം ശാല ഞാറ്റുവേല ഗ്രാമീണ വിദ്യാപീഠം
കുറുമശ്ശേരി പി.ഒ.
പിൻ-683579
ഫോൺ -94470 21246

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment