ആഗസ്റ്റ് 9(നാഗസാക്കി ദിനം) നെ മറക്കാൻ സീറോ കാർബൺ അജണ്ടയെ ഉപയോഗിക്കാൻ മടിക്കാതെ ഇന്ത്യയും !

കാർബൺ ബഹിർഗമനത്തെ മുൻനിർത്തി ആണവ വൈദ്യു തിനിലയങ്ങളുടെ എണ്ണം വർധിപ്പിക്കുവാൻ ഫ്രാൻസ് മുതൽ ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രകൃതി ക്കു വൻഭീഷണിയാകും.
കൽക്കരിയും ഡീസലും ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം വൻതോതിൽ ഹരിത വാതകത്തെ പുറംതള്ളു ന്നുണ്ട്.അതിനുള്ള പരിഹാരമായി ആണവനിലയങ്ങളിലെ ക്കുള്ള ശ്രദ്ധ തിരിയൽ അപകടകരമാണ്.ത്രീ മൈൽ ഐലന്റും ചെർണോബും ഹുക്കിഷിമയും പാഠങ്ങൾ നൽകി യിട്ടും യാഥാർത്യങ്ങളെ മറന്നു പോകുന്നു ഭരണ കർത്താ ക്കൾ.ഇതിനു പിന്നിൽ നിഷ്കളങ്കമായ ഹരിത വാതക കുറക്കലല്ല ലക്ഷ്യം.
ആണവ നിലയങ്ങൾ വഴിയുള്ള വൈദ്യുതി ഉൽപ്പാദനത്തിനു പിന്നിൽ സാമ്രാജ്യത്വ താൽപ്പര്യങ്ങൾ മുഖ്യവിഷയമായി നിലനി ൽക്കുന്നു.സമ്പുഷ്ട യുറേനിയം സ്വന്തമാക്കൽ മുതൽ നിലയ ങ്ങളുടെ നിർമ്മാണവും നടത്തിപ്പും മറ്റും വൻകിട കോർപ്പറേറ്റ് വിഷയങ്ങളും അവരെ സഹായിക്കുന്ന വൻകിട രാജ്യങ്ങളും ഒത്തുചേരുന്ന ലോകമാണ്.
ഊർജ്ജ ഉൽപ്പാദനത്തെ കാർബൺ രഹിതമാക്കണമെന്നു പറയുമ്പോൾ,അതിനുള്ള മാർഗ്ഗങ്ങളിൽ മുഖ്യപരിഗണന ഊർജ്ജ ഉപഭോഗത്തിലെ ജനാധിപത്യവൽക്കരണമാണ്. നിലവിൽ വൻതോതിൽ വൈദ്യുതി ഊർജ്ജം ഉപയോഗിക്കു ന്ന രാജ്യങ്ങൾ അങ്ങനെ തന്നെ തുടരട്ടെ എന്നു തീരുമാനിക്കു വാൻ കഴിയില്ല.വളരെ കുറച്ചു മാത്രം വൈദ്യുതിയും ക്രൂഡ് എണ്ണയും ലഭ്യമായ ആളുകൾക്കായി വരും നാളുകളിൽ കൂടു തൽ ഊർജ്ജം മാറ്റി വെക്കേണ്ടതുണ്ട്.അവർ എല്ലാവരും തന്നെ അവികസിത രാജ്യങ്ങളിൽ നിന്നുളളവരാണ്.പ്രകൃതി വിഭവങ്ങൾകൊണ്ടു സമ്പന്നമായ ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാ ദേശ് മുതൽ ബ്രസീൽ,മെക്സിക്കൊ,ആഫ്രിക്കൻ രാജ്യക്കാർ പ്രകൃതി വിഭവങ്ങൾ കൊണ്ട് എന്നും സമ്പന്നമായി രുന്നിട്ടും ജീവിക നിലവാരത്തിൽ താഴെയാണ്.പ്രകൃതി വിഭവങ്ങൾ ചരക്കുകളാക്കി മാറ്റി സമ്പന്നമായ രാജ്യങ്ങളാണ് ഇന്നു പ്രകൃതിയെ സുരക്ഷിതമാക്കണമെന്ന് ഉറക്കെ പറയുന്നത്. ഇവരുടെ ആർഭാട പൂർവ്വമായ ജീവിതത്തെ നിയന്ത്രിക്കാതെ കാർബൺ രഹിത വികസനം അസാധ്യമാണ്.അത്തരം വിഷയങ്ങൾക്കു പകരം വൻകിട രാജ്യങ്ങൾ പുതിയ മാർഗ്ഗ ങ്ങൾ തെരയുന്നതിനെ പറ്റി മാത്രം സംസാരിക്കുമ്പോൾ, കാർബൺ രഹിതമാർഗ്ഗം എന്ന രീതിയിൽ ആണവ നിലയ ങ്ങളെ സ്വീകരിക്കുവാൻ ശ്രമിക്കുകയാണ്.
സൗരോർജ്ജ പ്ലാന്റുകൾ പറത്തുവിടുന്ന കാർബൺ ബഹിർ ഗമനത്തിന്റെ പകുതിയിൽ കുറവു മാത്രമെ ആണവനിലയ ത്തിന്റെ വിവിധ ഘട്ടങ്ങളിൽ സംഭവിക്കുന്നുള്ളു.കൽക്കരി നിലയങ്ങൾ 6 മുതൽ 8 വരെ ഇരട്ടി കാർബൺ പുറംതള്ളുന്നു. ആണവ നിലയങ്ങൾക്ക് കുറച്ചു ഭൂമി മതിയാകും എന്ന ആക ർഷണത്തെയും പൊടിതട്ടി എടുക്കുവാൻ COP 26 നു ശേഷം ശ്രമങ്ങൾ ശക്തമായിട്ടുണ്ട്.പക്ഷെ ആണവ നിലയങ്ങളുടെ അപകട സാധ്യത വളരെ ഭീകരമായി ഇന്നും തുടരുന്നു
ആണവ നിലയങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ :
1.ആണവനിലയങ്ങൾ പണി തുടങ്ങി പൂർത്തീകരിക്കാൻ(The planning-to-operation,PTO)10 മുതൽ 19 വർഷം വരെ എടുക്കും
eg:ഫിൻലാൻ്റിൽ 2020 തുടങ്ങിയത് 20 വർഷം എടുക്കും പൂർത്തീകരിക്കാൻ.ചൈന ശരാശരി15 വർഷമാണ് എടുക്കുക.
2. ഉൽപ്പാദന ചെലവ് : 1 MW ഉത്പാദിപ്പിക്കാൻ 128 മുതൽ 215 ഡോളർ വരും(കാറ്റിൽ നിന്നും മറ്റും ഉണ്ടാക്കുന്ന വൈദ്യുതിയെക്കാൾ2 മുതൽ 5 മടങ്ങ് ചെലവുണ്ടാകും.
3. നിലയങ്ങളുടെ ഉരുകൽ : 1.5% വും നിലയങ്ങൾ ഉരുകലിന് വിധേയമാണ്.
4. മലിനീകരണം : യുറേനിയം ഖനനവും സംസ്കരണവും ശ്വാസകോശ ക്യാൻസർ ഉണ്ടാക്കും.
5.മാലിന്യ സംസ്കരണം : ആണവ മാലിന്യങ്ങൾ 20000 വർഷം പ്രസരണങ്ങൾ നടത്തും.
ഹരിത വാതക ബഹിർഗമനം കുറയ്ക്കാൻ എന്ന പേരിൽ ആണവ നിലയങ്ങൾ സ്ഥാപിക്കാനുള്ള ശ്രമം ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ് എന്ന് ഹിരോഷിമ മുതലുള്ള വിഷയങ്ങൾ സൂചിപ്പിക്കുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment