ദേശീയ ചീറ്റ പദ്ധതി അവതാളത്തിൽ ?




സർക്കാർ പദ്ധതികൾ മിക്കതും പ്രചരണ ലക്ഷ്യം മാത്രം മുൻ നിർത്തി നടപ്പിലാക്കുന്നു എന്ന് വ്യക്തമാക്കുന്നതായി ആഫ്രി ക്കയിൽ നിന്ന് Kuno നാഷണൽ പാർക്കിലേക്ക് 20 ചീറ്റകളെ മാറ്റുന്നത് ഉൾപ്പെട്ട 750 കോടിക്കു മുകളിൽ വരുന്ന Cheetaha Project അന്താരാഷ്ട്ര പദ്ധതി.

 

കഴിഞ്ഞ എട്ട് മാസത്തിനിടെ മൂന്ന് മുതിർന്നവരും മൂന്ന് കുഞ്ഞുങ്ങളും മരണപ്പെട്ടതിനെ തുടർന്ന് ചീറ്റപ്പുലികളുടെ പറിച്ചു നടൽ പ്രതിസന്ധിയിലായി.

 

വംശനാശ ഭീഷണി നേരിടുന്നവയാണ് ചീറ്റകൾ എന്ന  ഏറ്റവും വേഗത ഏറിയ ജീവിവർഗ്ഗം.80 മുതൽ 130 km ആണ് മണിക്കൂ റിലെ വേഗം .

 


അവയ്ക്ക് അഞ്ച് ഉപജാതികളുണ്ട്.കാലാവസ്ഥാ വ്യതിയാനം, വേട്ടയാടൽ,ആവാസ വ്യവസ്ഥയുടെ നാശം എന്നിവ കാരണം എണ്ണത്തിൽ വലിയ ഇടിവ് നേരിട്ടു അവ.കിഴക്കൻ ആഫ്രിക്ക ൻ,ദക്ഷിണാഫ്രിക്കൻ,വടക്കുകിഴക്കൻ ആഫ്രിക്കൻ ചീറ്റകളു ടെ എണ്ണം ഇപ്പോൾ കുറവാണ്.വടക്കു പടിഞ്ഞാറൻ ആഫ്രി ക്കൻ ചീറ്റയും ഏഷ്യാറ്റിക് ചീറ്റയും ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്നവയാണ്.ഇന്ത്യയിൽ അവ 1947 ൽ തന്നെ നാമാവിശേഷമായി(Extinct).അത്തരം ചീറ്റകൾ ഇറാനിലെ മരുഭൂമിയിൽ മാത്രം അവശേഷിക്കുന്നു.

 


ഏകദേശം 6,500 ആഫ്രിക്കൻ ചീറ്റകൾ ഇപ്പോൾ ഉണ്ട് .ദക്ഷി ണാഫ്രിക്കൻ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ അവയുടെ എണ്ണം പുനഃസ്ഥാപിക്കുന്നതിൽ വിജയിച്ചു.സ്വന്തം ചീറ്റകളെ ഇന്ത്യ ഉന്മൂലനം ചെയ്തതോടെ ദക്ഷിണാഫ്രിക്കൻ ചീറ്റകളെ ഉപയോഗിച്ച് അവയെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചു .ഈ നീക്കങ്ങളെ തുടക്കത്തിൽ സുപ്രീം കോടതി തടഞ്ഞു.തദ്ദേശീയ ഇനമല്ലാത്തതിനാൽ അതിന്റെ വരവ് അന്താരാഷ്ട്ര സംരക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കോടതി വാദിച്ചു.

 

 

2020 ൽ കോടതി ഇന്ത്യാ സർക്കാരിന് ചീറ്റകളെ കൊണ്ടു വരു വാൻ അനുവാദം നൽകി.കൊട്ടിഘോഷത്തോടെ Project Chettaha ആരംഭിച്ചു.ആദ്യം നമീബിയയിൽ നിന്ന് എട്ട് ചീറ്റകൾ കഴിഞ്ഞ സെപ്റ്റംബറിൽ കുനോപാർക്കിലെത്തി.ഫെബ്രുവരി യിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 എണ്ണം കൂടി വന്നു.
മെയ് അവസാനത്തോടെ മൂന്ന് ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും മരണപ്പെട്ടു.പ്രായപൂർത്തിയായ രണ്ട് പേർ അവയവ തകരാർ മൂലം മരണത്തിന് കീഴടങ്ങി.മൂന്നാമതൊരാൾ അക്രമാസക്ത മായ ഇണചേരൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.കുഞ്ഞുങ്ങളുടെ മരണ കാരണം വ്യക്തമല്ല.കഴുതപ്പുലികളും മറ്റും വേട്ടയാടു ന്നതിനാൽ കുഞ്ഞുങ്ങൾക്ക് അതിജീവന നിരക്ക് കുറവാണെ ങ്കിലും സംരക്ഷിത റിസർവുകളിൽ ജനിക്കുന്നവയ്ക്ക് ഉയർന്ന അതിജീവന നിരക്ക് ഉണ്ട് .

 


 മധ്യപ്രദേശിലെ 748 ച. Km ഉള്ള Kuno National Park ന് 20 ചീറ്റകളെ സ്വീകരിക്കാൻ വേണ്ട വിഭവങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാജസ്ഥാനിലെ മുകുന്ദ്രയിലേക്ക് അവയെ മാറ്റുന്നതാണ് അഭികാമ്യമെന്ന് വിധക്തർ പറഞ്ഞത്. രാജസ്ഥാൻ ഭരിക്കുന്നത് കോൺഗ്രസ് സർക്കാർ ആയതി നാൽ അതിന് മോദി സർക്കാർ തയ്യാറായില്ല.

 


Kuno സംരക്ഷിത പ്രദേശം വരണ്ടതും ഇല പൊഴിയും വനവു മാണ്.ആ ഭൂഖണ്ഡത്തിലെ സവന്നകളോട് കൂടുതൽ പരിചയ മുള്ള ആഫ്രിക്കൻ ചീറ്റകൾ കുനോയുമായി നന്നായി പൊരു ത്തപ്പെടാൻ കഴിയില്ല എന്ന വാദത്തെ ശരിവെക്കുന്നതായി മരണങ്ങൾ .

 


Kuno ദേശീയ പാർക്കിൽ ചിതലുകളുടെ എണ്ണത്തിൽ 2014 നു ശേഷം മൂന്നിലൊന്ന് കുറവുണ്ടായി.പരമാവധി 15 മൃഗങ്ങളെ നിലനിർത്താനെ അവസരമുണ്ടായിരുന്നുള്ളു.അഞ്ചെണ്ണ ത്തെ മറ്റൊരിടത്തേക്ക് മാറ്റേണ്ടതായിരുന്നു.

 


Chettaha Project നെ രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രം നടപ്പിലാ ക്കുവാൻ ശ്രമിച്ചതിന്റെ ഫലമായി ആഫ്രിക്കയിൽ നിന്നെ ത്തിയ മൃഗങ്ങൾ അകാലത്തിൽ മരണപ്പെടെണ്ടി വരുന്നു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment