നെയ്യാറിന്റെ രക്ഷക ഡാളിയമ്മ അന്തരിച്ചു.




മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായിരുന്നു ഇന്നലെ മരണപ്പെട്ട ഡാളി അമ്മ . തിരുവനന്തപുരത്ത് നെയ്യാറിന്റെ സംരക്ഷണത്തിനായി പൊരുതിയ ഡാളിഅമ്മയുടെ പ്രവർത്തനങ്ങൾ വ്യത്യസ്ഥമാ യിരുന്നു.

തിരുവനന്തപുരം ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളിഅമ്മ മണൽ മാഫിയക ളുടെ ഭീഷണികളെ വകവെച്ചിരുന്നില്ല.വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന് ഡാളി അമ്മ യുടെ വീട് നദിയുടെ മധ്യത്തിലായി.കരാറുകാർ ഭൂമി വാങ്ങുവാൻ ശ്രമിച്ചെങ്കിലും മണലൂറ്റിന് ഭൂമി നൽകാൻ തയ്യാ റായില്ല ഈ അമ്മ .

വീട്ടിലേക്കുള്ള വഴിയിൽ മുളകൊണ്ട് താത്കാലിക പാലം നിർമ്മിച്ചായിരുന്നു താമസം .പ്രളയ കാലത്ത് നെയ്യാർ നിറഞ്ഞ് ഒഴുകി താൽകാലിക പാലം തകർന്നതോടെയാണ് താമസം മാറിയത്.ബന്ധു വീട്ടിലേക്കും പിന്നീട് പരിസ്ഥി പ്രവർത്തകയായ ചന്ദ്രികയുടെ വീട്ടിലും താമസിച്ചു.ഡാളിയമ്മ ഒടുവിൽ അഗതി മന്ദിരത്തിലായിരുന്നു വിശ്രമിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡാളിയമ്മ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ വിട പറഞ്ഞു.

നദികളും മണലൂറ്റും :

കേരളത്തിലെ നദികളിൽ നടന്നു വന്ന മണലൂറ്റൽ 2001 ൽ നിരോധിക്കേണ്ടി വന്നത് അനിയന്ത്രിതമായി മണൽ എടുത്തതിലൂടെ സംഭവിച്ചത് പ്രശ്നങ്ങളെ മുൻ നിർത്തിയാണ്.

മണൽ വാരലിന് സർക്കാർ മുന്നോട്ടു വെച്ച മുൻ കരുതൽ

1.മണല്‍ വാരല്‍ പ്രവര്‍ത്തനം നടപ്പില്‍ വരുത്തുന്നതിനുമുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ അവര്‍ക്ക് ജിയോളജി വകുപ്പില്‍നിന്നും ജില്ലാ വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിന്‍മേല്‍ വിതരണം ചെയ്യേണ്ടതായ പാസ്സുകള്‍, റോയല്‍റ്റി നല്‍കുന്നതിന് ബാധകമായ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതനുസരിച്ച് റോയല്‍റ്റി നല്‍കി ഒരു മാസ കാലയളവിന് മുന്‍കൂറായി നേടേണ്ടതാണ്.

2.റിവര്‍മാനേജ്മെന്റിലേക്കുള്ള വിഹിതവും ഒടുക്കേണ്ടതുണ്ട്. 

3,പാലങ്ങള്‍, അണക്കെട്ടുകള്‍ മുതലായ നിര്‍മ്മിതികളുടെ ഇരുഭാഗത്തും 500 മീറ്റര്‍ കഴിഞ്ഞുള്ള ഭാഗത്തു നിന്നു മാത്രമേ മണല്‍ നീക്കാന്‍ പാടുള്ളൂ.

4.നദിയുടെ അടിത്തട്ടില്‍ നിന്നുമാത്രം മണല്‍വാരാന്‍ അനുവദിക്കേണ്ടതും നദീതീരത്തിന്റെ 10 മീറ്ററിനുള്ളില്‍ യാതൊരു മണല്‍വാരല്‍ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലാത്തതുമാണ്. 

 

5.രാവിലെ 6 മണിക്കും വൈകുന്നേരം 3 മണിക്കും ഇടയ്ക്കുള്ള സമയത്ത് മാത്രം

മണല്‍ വാരാന്‍ അനുവദിക്കുകയുള്ളൂ.

6,യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് മണല്‍ വാരാന്‍ പാടുള്ളതല്ല.

7.ഉപ്പു വെള്ളം കയറാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ മണല്‍ വാരാന്‍ പാടുള്ളതല്ല.

8,ഉപരിതലത്തില്‍ മണല്‍ കുറവുള്ള ഭാഗത്തുവിന്നും മണല്‍ വാരാന്‍പാടില്ല.

9,മണല്‍ കയറ്റുന്നതിനുള്ള വാഹനം നദീതീരത്തുനിന്നും ഏറ്റവും കുറഞ്ഞത് 25 മീറ്റര്‍ അകലത്തില്‍ പാര്‍ക്ക് ചെയ്യേ ണ്ടതും മണല്‍ കയറ്റുന്നതിന്  യാതൊരു വാഹനവും നദീതീരത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്തതുമാണ്.

10,സര്‍ക്കാര്‍ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവ് മുഖേന മണല്‍ വാരല്‍ സ്പഷ്ടമായി നിരോധിച്ചി ട്ടുള്ള ഏതെങ്കിലും നദിയിലോ നദീതീരത്തോ മണല്‍ വാരല്‍ നടത്താന്‍ പാടില്ലാത്തതാണ്.

11.കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റുളില്‍ വ്യവസ്ഥ ചെയ്യുന്ന 'പി 'ഫാറത്തില്‍ വേണം പാസുകള്‍ നല്‍കേണ്ടത്.പാസ്സുകളില്‍ മൈനിംങ്ങ് ആന്റ് ജിയോളജി വകുപ്പിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ഒപ്പും സീലും ഉണ്ടായിരിക്കേണ്ടതാണ്.ഇതില്‍ ബന്ധപ്പെട്ട തദ്ദേശാധികാര സ്ഥാപനത്തിന്റെ സെക്രട്ടറി മേലൊപ്പ് വയ്ക്കേണ്ടതാണ്.

12.ഒരു ജില്ലയ്ക്ക് പുറത്തേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ മണല്‍ കൊണ്ടുപോകുന്നതിന് കളക്ടര്‍ ഇതി ലേക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന പെര്‍മിറ്റ് കൂടി ആവശ്യമാണ്.10 രൂപ ഫീസ് ഈടാക്കേണ്ട താണ്.പെര്‍മിറ്റ് ഇല്ലാതെ ജില്ലയില്‍ പുറത്തേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ മണല്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാവുന്നതാണ്.

ഈ നിയമങ്ങളെ കാറ്റിൽ പറത്തി നടത്തിയ ഖനനമാണ് മണൽ വാരൽ നിരോധിക്കാൻ സർക്കാരിനെ നിർബന്ധിത മാക്കിയത്. അത് അഴിമതിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകിയ സംഭവം ഒറ്റപ്പെട്ടതായിരുന്നില്ല.

2018 ലെ വെള്ളപ്പൊക്കം നദികളിൽ എക്കലും മണലും അടിഞ്ഞു കൂടിയ പശ്ചാത്തലത്തിൽ നദികളുടെ അടിതട്ടി നെ പറ്റി പഠിച്ച് മണൽ വാരൽ നടത്തേണ്ടിടത്ത് നടത്താം എന്ന് സർക്കാർ തീരുമാനിച്ചു.35 നദികളിൽ പലതിലും പഠനങ്ങൾ നടന്നു.പമ്പയിലെ മണൽ കടത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരുന്നു.

പഴയ നിയമത്തിൽ പറഞ്ഞിരുന്ന അനധികൃത മണൽ കടത്ത് ശിക്ഷയുടെ തുകയിൽ സർക്കാർവർധന നടത്തി.(ജനുവരി 6, 2023).അതുപ്രകാരം 25000 രൂപയുടെ സ്ഥാനത്ത് ശിക്ഷാ തുക 5 ലക്ഷമാക്കി ഉയർത്തി. 1000 രൂപയുടെ സ്ഥാനത്ത് 50000 രൂപയുമാക്കി സർക്കാർ നിയമ ഭേദഗതി വരുത്തിയിട്ടുണ്ട്.

 

നദികളുടെ ജൈവ കലവറയായ അടി തട്ടിലെ മണ്ണും എക്കലും കുമിഞ്ഞുകൂടുന്നത് (ഡാമുകളിലും)കാടുകളുടെ  തകർച്ചയുടെ ഭാഗമായി സംഭവിക്കുന്നതാണ്.അത്തരം സാഹചര്യങ്ങളിൽ മത്സ്യ പ്രജനനം കുറവുള്ള സമയ ങ്ങളിൽ  നിയന്ത്രണങ്ങളോട് മണ്ണും എക്കലും എടുത്തു മാറ്റുന്നത് പുഴയുടെ വാഹക ശേഷിയെ വർധിപ്പിക്കും. നിയമങ്ങളുടെ പേരിൽ നദിയുടെ ആവാസ വ്യവസ്ഥയെ തകർക്കാൻ മടിക്കാത്ത നാട്ടിൽ സ്വന്തം വീടും പുരയിടവും നിലനിർത്താൻ ഒറ്റയാൾ സമരം നടത്തിയ ഡാലിയമ്മയുടെ ഓർമ്മകൾ പ്രകൃതി സ്നേഹികൾക്കു വഴിവിള ക്കാണെന്നും .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment