ഓസോണും മനുഷ്യനും !




കാലാവസ്ഥാ വ്യതിയാനങ്ങൾക്കു കാരണമായ മനുഷ്യരുടെ അനാരോഗ്യകരമായ ഇടപെടലുകൾ ഭൂമിയിലെ ദുരന്തങ്ങ ളുടെ ഗതിവേഗം വർധിപ്പിക്കുകയാണ്.അതിൻ്റെ തിരിച്ചടി എല്ലാ ജനങ്ങളെയും പല തരത്തിൽ ബാധിക്കുന്നു;ഈ സംഭവ ങ്ങൾ വലിയ പ്രതിസന്ധിയാണ് ഇന്ത്യയെ പോലെ പ്രകൃതി സമ്പന്നമായ നാടുകളിൽ ഉണ്ടാക്കുന്നത്.ഐക്യ രാഷ്ട്രസഭ അധ്യക്ഷനു പോലും വിഷയത്തിലെ സമ്പന്നരാജ്യങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചു കളിയെ വിമർശിക്കേ ണ്ടി വന്നു.ലോക ജനങ്ങൾക്കു സംഭവിക്കുന്ന കഷ്ട-നഷ്ടങ്ങ ൾ വരുത്തി വെയ്ക്കുന്നവർ തന്നെ നിരപരാധികളായ ദുരിത ബാധിതരെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.

 

 

ഭൂമിയിലെ വിഭവങ്ങൾ ഉപയോഗിക്കാൻ മറ്റു ജീവികളെ എന്ന പോലെ പ്രകൃതി മനുഷ്യരെയും അനുവദിക്കുന്നുണ്ട്.10 കോടി യോളം വരുന്ന വിവിധ സ്പീഷുസുകളിൽ ഒന്നു മാത്രമായ ഹോമൊ സാപിയൻസ്,ആധുനിക ജീവിത സാഹചര്യങ്ങളിൽ എത്തിയ ശേഷം പ്രകൃതി വിഭവങ്ങളുടെ മുകളിൽ വലിയ തോതിൽ കടന്നാക്രമണങ്ങൾ നടത്തി.ഈ ശ്രമങ്ങൾ ഒക്കെ സാധാരണ മനുഷ്യരുടെ ജീവിതത്തെ മുൻനിർത്തിയായിരു ന്നില്ല.ലാഭത്തെ ലക്ഷ്യം വെച്ചുള്ള ഉൽപ്പാദനവും അതിൻ്റെ കച്ചവടവും അതിനു വേണ്ട ചന്തകളും പ്രകൃതിയിൽ വൻ ആഘാതങ്ങൾ ഉണ്ടാക്കി എടുത്തു.

 

 

800 കോടി മനുഷ്യർക്ക് പ്രതിവർഷം16 ജിഗാ ടൺ ഭാരം വരുന്ന ഹരിത വാതകങ്ങൾ പുറത്തുവിടാൻ ഭൂമി അവസരം നൽകിയിട്ടുണ്ട്.അതിനെയാണ് കാർബൺ "ഹരിത പാദുകം 2K"എന്ന് പറയുന്നത്.ഓരോ മനുഷ്യർക്കും 1.7ഹെക്ടർ ഭൂമി യിലെ വിഭവങ്ങൾ ഉപയോഗിക്കാം(Global Hector1.7).നല്ല ശതമാനം ജനങ്ങളും ഈ നിയന്ത്രണങ്ങൾ അറിഞ്ഞാണ് ജീവിക്കുന്നത്.എന്നാൽ വളരെ കുറച്ചു മനുഷ്യരും അവരുടെ നിയന്ത്രണത്തിലുള്ള കോർപ്പറേറ്റ്-സർക്കാർ സ്ഥാപനങ്ങളു ടെയും രീതി ഭൂമിയിക്ക് താങ്ങാവുന്നതല്ല.

 

 

16 ജിഗാ ടൺ കാർബൺ ബഹിർഗമനത്തിന് പകരം 37-38 ജിഗാ ടൺ ഹരിത വാതകം മനുഷ്യർ പുറത്തുവിടുന്നതിനാൽ അന്തരീക്ഷത്തിൽ അധികമായി 2000 കോടി ടൺ(പ്രതി വർഷം)തങ്ങും.അത് അന്തരീക്ഷ ചൂട് വർധിപ്പിക്കുന്നു. മണ്ണിൻ്റെ കാര്യമെടുത്താൽ 1.7ഭൂമിയുടെ വിഭവങ്ങൾ നമ്മുടെ ഒരെ ഒരു ഭൂമിയിൽ നിന്നും മനുഷ്യർ ഓരോ വർഷവും കവരു മ്പോൾ മണ്ണും മലയും മഴയും പുഴയും കടലും രോഗാതുരമായി മാറി.അവയുടെ സ്വഭാവത്തിലെ മാറ്റം മനുഷ്യരെയും മറ്റു ജീവികളെയും പ്രതിസന്ധിയിൽ എത്തിക്കുകയാണ്.ഈ സാഹചര്യത്തിലാണ് മനുഷ്യരുടെ(എല്ലാ ജീവിവർഗ്ഗങ്ങളു ടെയും)നില നിൽപ്പിന് ഹേതുവായ ഓസോൺ പാളികളുടെ തകർച്ചയെ പറ്റി ലോകത്തിന് ആകുലപ്പെടെണ്ടി വന്നത്.

 

 

ഭൂമിയിലെ ജീവജാലങ്ങൾക്ക്‌ അത്യന്താപേക്ഷിതവും അതേ സമയം ഹാനികരവുമായ ഓസോണിനെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ നമ്മൾ ബാധ്യസ്ഥമാണ്.ഓസോണ്‍ കവച ത്തിലെ വിള്ളല്‍ ആദ്യമായി കണ്ടെത്തിയത് അന്റാര്‍ട്ടിക് മേഖലയിലായിരുന്നു.-42 ഡിഗ്രി എങ്കിലും തണുപ്പുള്ള പ്രദേശം ഓസോണിന് ഹാനികരമാണ്

 

 

അന്തരീക്ഷത്തിന്റെ സംരക്ഷണ കവചമായാണ് ഓസോണ്‍ പ്രവര്‍ത്തിക്കുന്നത്.സ്ട്രാറ്റോസ്ഫിയറില്‍ കാണപ്പെടുന്ന ഓസോണ്‍,സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാ വയലറ്റ് (UV Light)രശ്മികളെ ഭൗമോപരിതലത്തില്‍ പ്രവേശി ക്കുന്നതില്‍ നിന്നു തടയുന്നു.അന്തരീക്ഷത്തില്‍ 10 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഓസോണ്‍ പാളി കാണപ്പെ ടുന്നത്.സകല ജീവജാലങ്ങള്‍ക്കും ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ 93.99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു.

 

 

സൂര്യപ്രകാശത്തിലെ UV-C രശ്മികൾ ഓക്സിജൻ തന്മാത്രക ളിൽ പതിക്കുമ്പോൾ അവ വിഘടിച്ചു് രണ്ട് ഓക്സിജൻ പര മാണുക്കളായി വേർ തിരിയും.അതിൽ ഒന്ന് മറ്റൊരു ഓക്സി ജൻ തന്മാത്രയുമായി കൂടിച്ചേർന്നു് ഓസോൺ തന്മാത്ര ഉണ്ടാ വുകയാണ്.ഭൂമിയുടെ ഉപരിതലത്തിനു സമീപം മറ്റു രീതിക ളിലും ഓസോൺ ഉണ്ടാകുന്നു.മിന്നലാണു് ഒരു കാരണം. വൈദ്യുത മോട്ടോറുകൾ വഴിയും സാധ്യമാണ്.ലിഫ്റ്റുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾക്ക് ഓസോൺ ഉല്പാദിപ്പിക്കാൻ കഴിവുണ്ട്.ഫോട്ടോ കോപ്പിയറുകൾ,ടെലിവി ഷൻ സെറ്റുകൾ,ലേസർ പ്രിന്ററുകൾ തുടങ്ങി ഉയർന്ന വോൾ ട്ടേജ് ഉപയോഗിക്കുന്ന യന്ത്രങ്ങൾ ഓസോൺ രൂപീകരണ ത്തിന് കാരണമാണ്.

 

 

നൈട്രജന്റെ ഓക്സൈഡുകൾ,കാർബൺ മോണോക് സൈഡ്,മീഥേൻ പോലത്തെ എളുപ്പത്തിൽ ബാഷ്പീകരിക്കു ന്ന ജൈവ രാസവസ്തുക്കൾ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യ ത്തിൽ പ്രതിപ്രവർത്തിക്കുമ്പോഴും ഓസോണുണ്ടാകും.ഇത് Photochemical smog എന്ന പേരിലറിയപ്പെടുന്ന വായു മലിനീക രണത്തിന് കാരണമാകാം.ഓസോൺ ഒരു ഹരിത ഗൃഹവാ തകവുമാണ്.കൂടുതൽ ഓസോൺ അടങ്ങിയ വായു ശ്വസിക്കു ന്നതു് ശ്വാസകോശ രോഗങ്ങൾക്കു് കാരണമാകാം.

 

 

കാര്‍ഷിക വിളകളുടെ വംശനാശവും സമുദ്ര ആവാസ വ്യവ സ്ഥയുടെ തകിടംമറിച്ചിലിനും കടല്‍ ജീവികളുടെയും മത്സ്യ സമ്പത്തിന്റെയും തകര്‍ച്ചക്കും ഇത് വഴിവെക്കും.1980 മുതല്‍ വര്‍ഷം തോറും 4% എന്ന തോതില്‍ ഓസോണ്‍ ശോഷണം സംഭവിച്ചു.

 

ഓസോണ്‍ പാളി സംരക്ഷണം ലക്ഷ്യമിട്ട് മോണ്‍ട്രിയല്‍ കരാ റിന്റെ അടിസ്ഥാനത്തില്‍ ലോക രാഷ്ട്രങ്ങള്‍ സ്വീകരിച്ച നടപ ടികള്‍ ഇന്ന് ഫലപ്രാപ്തിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്ന മാരക രാസവസ്തുക്കളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രി ക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്കായിട്ടുണ്ട്.ഈ നിലയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും ഓസോണ്‍ പാളി പരുക്കുകള്‍ തീര്‍ത്ത് 1980ന് മുമ്പുള്ള അവ സ്ഥയിലെത്തിച്ചേരുമെന്ന ശുഭപ്രതീക്ഷയിലാണ് പരിസ്ഥിതി ഗവേഷകരും പ്രകൃതി സ്‌നേഹികളും.

 

ഓസോൺ പാളികൾക്കു സംഭവിച്ച തകർച്ച പരിഹരിക്കാൻ നമുക്ക് കഴിയുമെന്ന പ്രതീക്ഷ നൽകുന്ന വാർത്തകൾ പുറ ത്തുവരുന്നത് കാലാവസ്ഥാതിരിച്ചടിയെ നിയന്ത്രിക്കാൻ മനുഷ്യ സമൂഹത്തിന് ഇനിയും അവസരമുണ്ട് എന്ന ശുഭ സൂചന നൽകുന്നുണ്ട്.

 

ഓസോണിനെ സംരക്ഷിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാ ണെന്ന ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം ഭൂമിയെ സംരക്ഷി ക്കാനുള്ള ഓര്‍മപ്പെടുത്തലായി തീരുമെന്ന് പ്രതീക്ഷിക്കാം

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment