പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; 26 മരണം, നിരവധിപേക്ക് പരിക്ക്




ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് അ​ധീ​ന കാശ്‌മീരിലും പാകിസ്ഥാന്റെ വിവിധ കേന്ദ്രങ്ങളിലുമുണ്ടായ ഭൂ​ച​ന​ത്തി​ല്‍‌ 26 പേ​ര്‍ മ​രി​ച്ചു. മു​ന്നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.8 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം പാ​ക്കി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ല​ട​ക്കം രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ടു.


​മി​ര്‍​പു​റി​നു സ​മീ​പ​മാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. മി​ര്‍​പു​റി​നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ കൂ​ടു​ത​ലും. ഭൂ​ച​ല​ന​ത്തി​ല്‍‌ നി​ര​വ​ധി വീ​ടു​ക​ള്‍ നി​ലം​പൊ​ത്തി. പള്ളിയുടെ ഒ​രു ഭാ​ഗ​വും ഇ​ടി​ഞ്ഞു​വീ​ണു. റോ​ഡു​ക​ള്‍ പ​ല​തും ഇ​ടി​ഞ്ഞു താ​ണു. വാ​ഹ​ന​ങ്ങ​ള്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഭൂകമ്പത്തെ തു​ട​ര്‍​ന്ന് വി​ണ്ടു​കീ​റി​യ റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍‌ കു​ടു​ങ്ങു​ക​യും ചെ​യ്തു.


10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തുള്ള പ്രധാന നഗരമായ റാവല്‍പിണ്ടിയില്‍ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.


ഇന്ത്യയിലെ ഡൽഹി, ഡെറാഡൂണ്‍, കശ്മീര്‍ മേഖലകളിലും നേരിയ ഭൂചലനം ഉണ്ടായി. ജമ്മുകശ്മീര്‍, പഞ്ചാബ്, ഹരിയാ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ പ്രകടമ്ബനം അനുഭവപ്പെട്ടിരുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment