പ്രകൃതിയിൽ മാത്രമല്ല പ്ലാസ്‌റ്റിക്‌ മനുഷ്യ ശരീരത്തിലേക്കും കടന്ന് കയറുന്നു




നാം വാങ്ങിച്ച് കൂട്ടുന്ന പ്ലാസ്‌റ്റിക്‌ വസ്‌തുക്കൾ അന്യരുടെ പറമ്പിലേക്കും മറ്റിടങ്ങളിലേക്ക് വലിച്ചെറിഞ്ഞ് കഴിഞ്ഞാൽ പിന്നെ പ്ലാസ്റ്റിക്കിന്റെ പ്രശ്‌നം നമ്മളെ ബാധിക്കില്ല, നമ്മൾ സുരക്ഷിതമായി എന്ന് കരുതി ഇരിക്കേണ്ട. നാം പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ഓരോ പ്ലാസ്‌റ്റിക്‌ ഉത്പന്നത്തിനും പകരമായി പ്ലാസ്റ്റിക് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ടെന്നാണ് പുതിയ പഠനം. എളുപ്പത്തിൽ കാര്യം കഴിയാൻ വേണ്ടി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നമ്മുടെ കാര്യം തന്നെ ഇനി എളുപ്പത്തിൽ കഴിച്ചേക്കും.  


വെ​ള്ള​വും ഭ​ക്ഷ​ണ​വും വ​ഴി നാം ​ഒ​രാ​ഴ്​​ച ഒ​രു ക്രെ​ഡി​റ്റ്​ കാ​ർ​ഡിന്റെ​യ​ത്ര​യും പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യം ക​ഴി​ക്കു​ന്ന​താ​യാണ് ക​ണ്ടെ​ത്ത​ൽ. കൂ​ടു​ത​ൽ പ്ലാ​സ്​​റ്റി​ക്കും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്​ കു​ടി​വെ​ള്ളം വ​ഴി​യും ഷെ​ൽ മ​ത്സ്യ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​ണെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​യി​ലെ ന്യൂ​കാ​സി​ൽ യൂ​നി​വേ​ഴ്​​സി​റ്റി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.


വെ​ള്ള​ത്തി​ൽ​കൂ​ടി മാ​ത്രം ശ​രാ​ശ​രി ഒ​രു മ​നു​ഷ്യ​ൻ ഒ​രാ​ഴ്​​ച 1769 പ്ലാ​സ്​​റ്റി​ക്​ തു​ണ്ടു​ക​ൾ അ​ക​ത്താ​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. യു.​എ​സി​ൽ ഒ​രു ലി​റ്റ​ർ പൈ​പ്പ്​ വെ​ള്ള​ത്തി​ൽ  9.6 ശ​ത​മാ​നം പ്ലാ​സ്​​റ്റി​ക്​ ഫൈ​ബ​റു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മ​ലി​നീ​ക​ര​ണ​ത്തിന്റെ തോ​ത്​ കു​റ​ച്ചു കു​റ​വാ​ണ്.   


ലോ​ക​ത്ത്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ്ലാ​സ്​​റ്റി​ക്കി​ന്റെ മൂ​ന്നി​ലൊ​ന്നും പ്ര​കൃ​തി​യി​ലേ​ക്കു​ത​ന്നെ​യാ​ണ്​ തി​രി​ച്ചെ​ത്തു​ന്ന​ത്. ഇവയുടെ കുറച്ച് ഭാഗം വീണ്ടും നമ്മുടെ ഉള്ളിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഇവ നമ്മുടെ ശരീരത്തെ ഇല്ലാതാക്കുന്നു. ബാക്കി പ്രകൃതിയിൽ കിടക്കുന്ന പ്ലാസ്റ്റിക് നമ്മുടെ ചുറ്റുപാടിനെയും ഭൂമിയെ തന്നെയും നശിപ്പിക്കുന്നു. ഇതോടെ പ്ലാസ്റ്റിക് ലോകത്തിന്റെ തന്നെ മരണത്തിന് കാരണമാകുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment