റുമേനിയ: പ്ലാസ്റ്റിക് മാലിന്യങ്ങളുടെ താഴ്വാരം




റുമേനിയയിലെ വെള്ളപൊക്കം നദികളെ പ്ലാസ്റ്റിക് നിറച്ചു കൊണ്ട് മറ്റൊരു പ്രകൃതി ദുരന്തത്തിന്‍റെ തീക്ഷണത കൂടി ബോധ്യപെടുവാന്‍ അവസരം ഉണ്ടാക്കി. യുറോപ്പില്‍ ഏറ്റവും മോശം മാലിന്യ സംസ്കരണം നടക്കുന്ന രാജ്യമാണ് റുമേനിയ. 4% പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രം അവർ സംസ്ക്കരിക്കുമ്പോള്‍ യൂറോപ്പ് ഏകദേശം 28% വും അതില്‍ 18% പുനര്‍ ഉപയോഗത്തിനായി മാറ്റിവെക്കുവാൻ വിജയിക്കുന്നുണ്ട്.


റുമേനിയയുടെ Olt നദിയും Arges, Mures,Tarnava Mare,Tarnave Mica നദികളും മഴയാൽ  കവിഞ്ഞ് ഒഴുകി താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കി. വെളളം ഇറങ്ങിക്കഴിഞ്ഞപ്പോൾ നദീതടങ്ങൾ പ്ലാസ്റ്റിക്കു കൊണ്ടു നിറഞ്ഞു.  


യൂറോപ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചൈനയിലേക്ക് വ്യാപകമായി കയറ്റി അയച്ചു വന്നിരുന്നു. എന്നാല്‍ ചൈന ഇറക്കുമതി നിരോധിച്ചതോടെ യൂറോപ്പിനും അമേരിക്കക്കും  മാലിന്യങ്ങള്‍ കൂടുതല്‍ തലവേദനകള്‍ സൃഷ്ട്ടിക്കുകയാണ്. മലേഷ്യയിലേക്ക് കഴിഞ്ഞ വര്‍ഷം 7.5 ലക്ഷം ടന്‍  മാലിന്യങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്നു. അമേരിക്ക 2 ലക്ഷം, ജപ്പാന്‍, UK, ജര്‍മ്മനി എന്നിവര്‍ മുക്കാല്‍ കോടി ടന്‍ മാലിന്യങ്ങള്‍  പുറത്തേക്ക് ഒഴുക്കുകയാണ് .മലേഷ്യ ലോകത്തെ മാലിന്യങ്ങള്‍ അടക്കം ചെയ്യുന്ന രാജ്യമായി മാറി. പ്രതിവര്‍ഷം 10 കോടി ടന്‍ മാലിന്യങ്ങള്‍ വന്നു ചേരുന്ന ഇടമായി മലേഷ്യ മാറികഴിഞ്ഞു.യുറോപ്പിലെ  സാമ്പത്തിക  മാന്ദ്യം  നേരിടുന്ന രാജ്യങ്ങളിലൊന്നായ  റുമേനിയ പ്ലാസ്റ്റിക് അടങ്ങിയ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിയാതെ യുറോപ്പിനുകൂടി തല വേദനയായി കഴിഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment