ഗർഭിണിയായ സ്രാവിനെ പിടികൂടി; മത്സ്യതൊഴിലാളിക്കെതിരെ യുഎഇയില്‍ കേസ്




സ്രാവിനെ വേട്ടയാടി പിടികൂടിയ മത്സ്യതൊഴിലാളിക്കെതിരെ യുഎഇയില്‍ കേസ്. ഫുജൈറയിലെ ഈദ് സുലൈമാന്‍ എന്ന 50 കാരനാണ് കഴിഞ്ഞദിവസം സ്രാവിനെ പിടികൂടിയത്. ഈ സ്രാവിന്‌ 350 കിലോയോളം തൂക്കം വരും. മാത്രമല്ല സ്രാവ് ഗർഭിണികൂടിയായിരുന്നു. ഇതോടെ, നിയമം ലംഘിച്ചാണ് ഇതിനെ പിടികൂടിയതെന്ന്  ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷകര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ഇയാൾക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.


ബുള്‍ ഷാര്‍ക്ക് വിഭാഗത്തില്‍ പെടുന്ന ഈ സ്രാവ് മറ്റ് മത്സ്യങ്ങളെ തിന്ന് ജീവിക്കുന്നതിനാല്‍ ഈ മേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് മീന്‍ കിട്ടുന്നില്ല എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ സ്രാവിനെ പിടിക്കാന്‍ ഇറങ്ങിയത്. എന്നാല്‍, ഈദ് സുലൈമാന്റെ നടപടി സ്രാവിനെ പിടിക്കാന്‍ നിരോധം നിലനില്‍ക്കുന്ന കാലത്താണെന്നും പിടികൂടിയ സ്രാവ് ഗര്‍ഭിണി ആയിരുന്നെന്നും ചൂണ്ടിക്കാട്ടി യുഎഇയിലെ തന്നെ പരിസ്ഥിതി വാദികള്‍ രംഗത്തെത്തി. 


സ്രാവില്‍ നിന്ന് 16 ഭ്രൂണം കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍, നിരോധനം മാര്‍ച്ചിലേ നിലവില്‍ വരൂ എന്നും നിയമോപദേശം തേടിയാണ് താന്‍ പിടികൂടിയതെന്നും മല്‍സ്യതൊഴിലാളി പറഞ്ഞു. സ്രാവിനെ പിടികൂടുന്നത് പലയിടങ്ങളിലും നിലവിൽ നിരോധനമുണ്ട്. പ്രത്യേകിച്ച് ഗര്ഭാവസ്ഥയിലിരിക്കുന്ന സമയത്ത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment