ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധിച്ചിട്ട് 22 മാസങ്ങൾ; കേരളത്തിൽ ഇപ്പോഴും സുലഭം




ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേരളത്തിൽ നിരോധിച്ചിട്ട് 22  മാസങ്ങൾ കഴിഞ്ഞു(2020 ജനുവരി 1 മുതൽ).ഉത്തരവിറക്കിയിട്ടും കേരളത്തിൽ ഇപ്പോഴും ഇവ സുലഭമാണ്.2020 ജനുവരി ഒന്നു മുതലായിരുന്നു നിരോധനം.ആദ്യ നാളുകളിൽ പരിശോധന കർശനമായിരുന്നു.കേരളത്തിൽ നോൺ-വൂവൺ കാരി ബാഗുകൾ ഉൾപ്പെടെ 120 മൈക്രോണിൽ താഴെയുള്ളവ പൂർണമായി നിരോധിച്ച താണ്.കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ മാലിന്യം കൈകാര്യംചെയ്യാനും മറ്റും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടി വന്നതോടെ നിരോധനം പാളിയിട്ടുണ്ട്.


കഴിഞ്ഞ സെപ്റ്റംബർ 30 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി.120 മൈക്രോണിൽ താഴെയുള്ള കാരി ബാഗുകൾ 60 ജിഎസ്എം, 240 മൈക്രോണിൽ താഴെയുള്ള ബാഗുകൾ എന്നിവ നിരോധിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമാണം,ഇറക്കുമതി,സംഭരണം,വിതരണം,വിൽപന,ഉപയോഗം എന്നിവ 2022 ജനുവരി 1 ന് അകം നിരോധിക്കാൻ നിർദേശിച്ചിരിക്കുകയാണ് മന്ത്രാലയം.


പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ,ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ,മിഠായി സ്റ്റിക്കുകൾ,ഐസ്‌ക്രീം സ്റ്റിക്കുകൾ,അലങ്കാരത്തി നുള്ള തെർമോകോൾ എന്നിവ വരുന്ന ജനുവരി 1ന് അകം നിരോധിക്കാനാണ് കേന്ദ്ര തീരുമാനം.


പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമ ഭേതഗതിയുമായി കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയമെത്തുന്നത് 2021 മാർച്ചിലാണ്.നിലവിലുള്ള 2016ലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന(വേസ്റ്റ് മാനേജ്‌മെന്റ്)നിയമത്തിൽ ഇതിനാ വശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള കരട് രേഖ മാർച്ച് 11 ന് മന്ത്രാലയം പ്രസിദ്ധീ കരിച്ചു. 


രണ്ടാം ഘട്ടമായി 2022 ജൂലൈ 1 മുതൽ പ്ലാസ്റ്റിക് പാത്രം, കരണ്ടി, കോരികൾ, കപ്പുകൾ, കത്തി, ട്രേ തട്ട്, ഗിഫ്റ്റ് പൊതിയുന്ന ചരടുകളും, കടലാസും, പാനീയങ്ങൾ ഇളക്കാനുള്ള കോലുകൾ, തെർമോകോൾ, പ്ലാസ്റ്റിക്ക് പിവിസി ബാനറുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും നിരോധിക്കും.


രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 60% മാത്രമാണ് നിലവിൽ പുനരുപയോ ഗിക്കുന്നത്.ബാക്കി വരുന്നവ കടലിലും ജലാശയങ്ങളിലും മണ്ണിലും കിടന്ന് പാരി സ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.പ്ലാസ്റ്റിക് ഉൽപ്പാദകരുടെയും അനുബന്ധ വ്യവസായ മേഖലകളിലുള്ളവരുടേയും അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷ മാകും കരടിന് അന്തിമ രൂപം നൽകുകയെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.


2018-19 കാലയളവിൽ  രാജ്യത്ത് 33 ലക്ഷം മെട്രിക് പ്ലാസ്റ്റിക് മാലിന്യമുണ്ടായി എന്നാണ് സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ് റിപ്പോർട്ട്.9,200 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിദിനം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത്.രാജ്യത്തെ 5.5-6.5 കോടി ടൺ ഖര മാലിന്യങ്ങളിൽ 5% മുതൽ 6 % വരെ പ്ലാസ്റ്റിക്കാണ്.ഗോവയിലാണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നത്.


തുണി,കടലാസ് ബാഗുകൾ ഉൾപ്പെടെയുള്ളവ ബദൽ മാർഗ്ഗങ്ങളാണ്.ജൈവ വസ്തു ക്കളിൽനിന്ന് നിർമിക്കുന്ന ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ആണ് മറ്റൊരു ബദൽ. ആവശ്യത്തിനനുസരിച്ച് ഇവ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഇവിടെയില്ലാത്തത് തിരിച്ചടിയാണ്. 


2020 മുതൽ ഭാഗികമായ പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കുവാൻ തുടങ്ങിയ കേരളം വിഷയത്തിൽ ഒട്ടും തന്നെ മുന്നോട്ടു പോയിട്ടില്ല.മഹാരാഷ്ട്രയും ഹിമാചലും കേരള ത്തെക്കാൾ ഈ വിഷയത്തിൽ മെച്ചപ്പെട്ട ട്രാക്കുറിക്കാർഡ് ഉണ്ടാക്കിയിട്ടുണ്ട്. 


2017 ഓഗസ്റ്റു മുതൽ  കഠിനമായ പ്ലാസ്റ്റിക് ബാഗ് നിരോധനം കെനിയ നടപ്പിലാക്കി.  പ്ലാസ്റ്റിക് ബാഗ് ഉത്പാദിപ്പിക്കുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്താ ൽ പിടിക്കപ്പെടുന്നവർക്ക് 38,000 ഡോളർ അല്ലെങ്കിൽ നാലു വർഷം വരെ തടവാണ് നൽകുക.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment