മഞ്ഞുരുകൽ മഴ മേഘങ്ങളുടെ ഗതിയെ മാറ്റിമറിക്കുമെന്ന് ശാസ്ത്ര ലോകം !




ആഗോള താപനം സൃഷ്ടിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും വലുതാണ് അന്റാർട്ടിക്കയിലെ മഞ്ഞുപാളികളുടെ തകർച്ച യെന്ന് നേരത്തെ വ്യക്തമായതാണ്.കടലിന്റെ ചൂട് വർധന ഓക്സിജൻ അളവിൽ 2% കുറവുണ്ടാക്കിയിട്ടുണ്ട്.

 

വലിയ തോതിലുള്ള മഞ്ഞുരുകൽ സമുദ്രങ്ങളിലെ ഓക്സി ജൻ വിതരണത്തെ അട്ടിമറിക്കുന്നു.കോടികണക്കിന് ടൺ ജലമാണ് അന്റാർട്ടിക്കിലേക്ക് മഞ്ഞുരുകുന്നതു വഴിയെത്തു ന്നത്.മഞ്ഞുരുകിയെത്തുന്ന ജലം സമുദ്രജലവുമായി ചേരു മ്പോൾ അവയുടെ ലവണാംശം മാറും.ശുദ്ധ ജലം സമുദ്രനിര പ്പിൽ നിന്ന് താഴ്ന്ന് പോകുന്ന തണുത്ത ലവണ ജലത്തെ സ്വാധീനിക്കുന്നുവെന്ന് ഗവേഷകർ വിവരിക്കുന്നു.ഇതു ക്രമേണ സമുദ്രാന്തർ ഭാഗത്തെ ധാതുക്കളുടെ വിതരണത്തി ന്റെ ക്രമം തെറ്റിക്കുന്നു.


സമുദ്രത്തിലെ പ്രവാഹം/ഓഷ്യൻ കറന്റ്സ് എല്ലാ സമുദ്രങ്ങ ളെയും പരസ്പരം ബന്ധിപ്പിക്കുന്നു.ഓക്സിജനും ധാതുക്ക ളും ലോകത്തെ എല്ലാം സമുദ്രങ്ങളിലേക്കും വിതരണം ചെയ്യു ന്നത് ഈ ഒഴുക്കാണ്.ഒഴുക്കിനെ നിർണായകമാക്കുന്നത് സമു ദ്രജലത്തിന്റെ താപനിലയാണ്.സാധാരണ ഗതിയിൽ സമുദ്ര ത്തിലെ ലവണം അടങ്ങിയ തണുത്ത ജലമാണ് ഓക്സിജനെ യും ധാതുക്കളെയും വിവിധ സമുദ്രങ്ങളിയേക്ക് എത്തിക്കു ന്നത്.

 

അന്റാർട്ടിക്കയിലെ വലിയ തോതിലുള്ള മഞ്ഞുരുകൽ മൂലം ശുദ്ധജലാംശം വർധിക്കുന്നതോടെ ധാതുക്കളുടെ വിതരണം തെറ്റും.സമുദ്രത്തിന്റെ ധാതുക്കളുടെ അളവിനെ കുറയ്ക്കുന്ന തിനും അതു വഴി താപനില വർധിക്കുന്നതിനും ഇടയാക്കു മെന്നും ഗവേഷകർ പറയുന്നു.

 

അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ ശക്തമാകുന്നതിനു മുൻപ് സമുദ്രത്തിലെ ലവണ ജലവും അതിലേക്കെത്തുന്ന ശുദ്ധജല ത്തിനും കൃത്യമായ തുലനാവസ്ഥ ഉണ്ടായിരുന്നു.ഇതാണ് മഞ്ഞുരുകൽ വർധിച്ചതോടെ അട്ടിമറിക്കപ്പെട്ടത്.ഇതോടെ സമുദ്രോപരിതലത്തിലോ ഏതാനും മീറ്ററുകൾ താഴെയായി കാണപ്പെടേണ്ട ഓക്സിജനും ധാതുക്കളും കുടുതൽ ആഴ ത്തിലേക്ക് പോകാൻ ഇടയാക്കുന്നു.ശുദ്ധജലത്തിന്റെ കടലി ലേക്കുള്ള വരവ് വർധിച്ചാൽ ധാതുക്കൾ ചുരുങ്ങിയത് 5 Kg സമുദ്ര അടിത്തട്ടിനോട് ചേർന്നുള്ള മേഖലയിലാകും അടിഞ്ഞു കൂടുകയെന്ന് ഗവേഷകർ കണക്കു കൂട്ടുന്നു.

 

സമുദ്രത്തിനുള്ളിൽ മാത്രമല്ല പുറത്തും മഞ്ഞുരുകൽ പ്രതിഭാസം ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഭൂമധ്യരേഖാ അഥവാ ട്രോപ്പിക്കൽ പ്രദേശത്തെ മഴ മേഘങ്ങ ളെ വരെ പ്രതിഭാസം ബാധിക്കും.പ്രവാഹവും മഴമേഘങ്ങളു ടെ രൂപപ്പെടലും തമ്മിലുള്ള ബന്ധം നിർണ്ണായകമാണ്.ഈ മാറ്റംമൂലം ഭൂമധ്യരേഖാ മേഖലയിലെ മഴ മേഘങ്ങളുടെ വിതര ണത്തിലും1000 Kg വരെ വ്യത്യാസം ഉണ്ടാക്കാം.പുതിയ കണ ക്കനുസരിച്ച് മഴ മേഘങ്ങൾ ഭൂമധ്യരേഖാ പ്രദേശത്ത് നിന്ന് 1000 kg വടക്കോട്ട് മാറും എന്ന് ശാസ്ത്ര ലോകം പറയുമ്പോൾ  മഴയുടെ സ്വഭാവത്തിൽ ഇനിയും വലിയ മാറ്റങ്ങൾ  പ്രതീക്ഷിക്കാം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment