മഞ്ഞിന് പുതപ്പുമൂടുന്ന മനുഷ്യൻ




റോണിലെ മഞ്ഞുപാളികൾ ഉരുകിപ്പോകാതിരിക്കാൻ വെള്ളപ്പുത   പ്പ് അണിയിക്കുകയാണ് സമീപവാസികൾ . 

 

 

അവിടുത്തെ പ്രധാന ആകർഷണമായ ഹേൺ ടണൽ കാത്തുസൂക്ഷി ക്കുക എന്നൊരുദ്ദേശ്യവും കഴിഞ്ഞ എട്ടുവർഷങ്ങളായി വേനൽ ക്കാലങ്ങളിൽ മുടങ്ങാതെ ചെയ്യുന്ന ഈ പുതപ്പിക്കലിനുണ്ട്.348 അടി നീളമുള്ള ഹേൺ ടണൽ ശൈത്യകാലത്തിനൊടുവിൽ 12 ഇഞ്ചായി ചുരുങ്ങും.

 

 

സ്വിറ്റ്‌സർലണ്ടിൽ  സമുദ്രനിരപ്പിൽ നിന്ന് 7500 അടി ഉയരത്തിലാണ് റോൺ.ആൽപ്സിന്റെ തെക്കേയറ്റത്ത് 12000 അടി ഉയരത്തിൽ സ്ഥി തിചെയ്യുന്ന റോൺ ഗ്ലേസിയറുകളാണ് റോണിലെയും ജനീവയിലെ യും നദികൾക്ക് ജലം എത്തിക്കുന്നത്.

 

 

കഴിഞ്ഞപത്തുവർഷത്തിനുള്ളിൽ മാത്രം 33 അടിയോളം മഞ്ഞുപാളികൾഉരുകി  ഇല്ലാതായി.ആയിരക്കണക്കിന്‌ ഡോളർ ചിലവാകുന്ന  കഠിനാധ്വാനമുളള പണിയാണ് മഞ്ഞിനെ വസ്ത്രം ധരിപ്പിക്കാൻ വേണ്ടിവരുന്നത്.ഇതിൽ വലിയൊരാളാവും പ്രദേശവാസികൾ തന്നെ ചെയ്യുന്നു.പ്രത്യേകപരിശീലനമുള്ളവർ എല്ലാ മെയ് മാസങ്ങളിലും ഇതിനായി കഠിനാധ്വാനം നടത്തുന്നു.

 

 

അൻപതുശതമാനം മുതൽ എഴുപതുശതമാനം വരെ മഞ്ഞുരുകൽ ഒഴിവാക്കാൻ ഇതിലൂടെ കഴയുമെന്നാണ്  ഗ്ലേസിയറിസ്റ്റുകൾ വിലയിരുത്തുന്നത.എന്നാൽ അനുനിമിഷം വർദ്ധിച്ചുവരുന്ന ആഗോളതാപനത്തെ ഇതിലൂടെ നേരിടാനാവില്ലെന്ന് അവർ വ്യക്തമാക്കുന്നു. റോണിലേതുപോലെ മഞ്ഞുരുകിവരുന്ന വെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്നവർ ലോകജനസംഖ്യയുടെ ആറിലൊന്നോളം വരും.ആഗോളതാപനം അവിടങ്ങളിലെ മനുഷ്യരെയും ജൈവവൈവിധ്യത്തെയും മാത്രമല്ല ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാവുകയാണ് 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment