ആമസോണിന്റെ സ്വന്തം ഡോൾഫിനുകൾക്കും രക്ഷയില്ല




നൂറിലധികം ആമസോണിയൻ നദി ഡോൾഫിനുകൾ പെട്ടെന്ന് മരണപ്പെട്ടതായി കണ്ട വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.വർദ്ധി ച്ചു വരുന്ന ആഗോള ചൂട് ദുർബല പ്രദേശങ്ങളിലെ ജീവജാല ങ്ങളുടെ നിലനിൽപ്പിന് വൻ ഭീഷണിയാകുകയാണ്. ആമസോൺ നദിയിലും പ്രതിസന്ധി രൂക്ഷമായിരിക്കുന്നു.

 

ഒരു നദിയുടെ ആരോഗ്യത്തിന്റെ സൂചകമായി ഡോൾഫിനുക ളെ കണക്കാക്കാറുണ്ട്.അതിന്റെ സാനിധ്യം തീരത്ത് താമസി ക്കുന്നവർക്ക് അത്യന്താപേക്ഷിതമാണ്.Amazone Botto എന്നറി യപ്പെടുന്ന ഇവ പിരാനയെ ഭക്ഷിക്കുന്നു.പിങ്ക് /ചാര നിറമാണ് അവക്ക്.ആമസോൺ , ഒറിനോകോ നദികളുടെ പോഷക നദി കളിൽ നിന്നുള്ള നിരവധി തരം ഡോൾഫിനുകൾക്കും നദി ഡോൾഫിനുകൾക്കും നൽകിയ പോർച്ചുഗീസ് പേരാണ് ബോട്ടോ.ശുദ്ധജലത്തിൽ മാത്രമായി ഏതാനും ബോട്ടോകൾ നിലവിലുണ്ട് .ഇവയെ പലപ്പോഴും പ്രാകൃത ഡോൾഫിനുക ളായി കണക്കാക്കുന്നു.

 

 

ബോട്ടോകൾ വംശനാശഭീഷണി നേരിടുന്നവയാണ്. ലോകത്ത് അവശേഷിച്ചിട്ടുള്ള ആറ് ശുദ്ധജല ഡോൾഫിൻ ഇനങ്ങളിൽ അവ ഉൾപ്പെടുന്നു.അവയുടെ വൈവിധ്യവും സമൃദ്ധമാ യിരുന്നു.അവയിലൊന്ന് - ചൈനയിലെ Baiji എന്നറിയപ്പെടുന്ന യാങ്‌സി നദി ഡോൾഫിൻ .മലിനീകരണം,നദി ഗതാഗതം, അണക്കെട്ടുകൾ,അമിത മത്സ്യബന്ധനം എന്നിവ കാരണം പ്രായോഗികമായി വംശനാശം സംഭവിച്ചു അവക്കും.

 

പരമ്പരാഗത സംസ്കാരത്തിൽ അവർക്ക് അർദ്ധ-പുരാണ പദവി ഉണ്ട് .അവിടെ അവർ ചിലപ്പോൾ മനുഷ്യരൂപം എടുക്കു കയും സ്ത്രീകളെ ഗർഭം ധരിക്കുകയും ചെയ്യുന്നു എന്ന് ആമസോൺ തീരവാസികൾ കരുതുന്നു.

 

വംശനാശ ഭീഷണി നേരിടുന്ന സസ്തനികളുടെ പൊങ്ങിക്കിട ക്കുന്ന ശവ ശരീരങ്ങളും ആയിരക്കണക്കിന് നിശ്ചലമായ മത്സ്യങ്ങളും Tefé തടാകത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.അവിടെ നീണ്ട വരൾച്ചയിൽ ഭൂരിഭാഗം വെള്ളവും വറ്റിപ്പോയതിന് ശേഷം ചൂട് വർധിച്ചു.വെള്ളത്തിന്റെ ആഴക്കുറവും താപനില യും വൻതോതിലുള്ള മരണ നിരക്കിന് പ്രധാന ഘടകമാണ്.

 

ബ്രസീലിന്റെ തെക്ക് ഭാഗത്തുള്ള ഭൂപ്രദേശങ്ങൾ തീവ്രമായ മഴയാൽ വെള്ളപ്പൊക്കവും അതേസമയം വടക്ക് അസാധാര ണമാംവിധം കഠിനമായ വരൾച്ചയിലുമാണ്.

 

 

ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ ജല നിരപ്പ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഓരോ ദിവസവും 30 cm വീതം കുറഞ്ഞു.Manous സംസ്ഥാനത്തെ Negro നദിയിൽ ശരാശരി ആഴത്തിൽ നിന്ന് 4.4 മീറ്റർ(14 അടി)കുറവാണ്.

 

550 Km അകലെയുള്ള Manouse ലേക്ക് Solimoze നദിയിലൂടെ മിക്കവാറും എല്ലാ ഭക്ഷണവും ഇന്ധന വിതരണങ്ങളും ബോട്ട് വഴിയാണ് കൊണ്ടു പോകുക . അതും പ്രതിസന്ധിയിലായി.

 

വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് Tefe. സെപ്റ്റംബറിൽ അവിടെ പെയ്ത മഴ ശരാശരിയുടെ മൂന്നിലൊന്ന് മാത്രമായിരുന്നു.വള്ളങ്ങൾക്ക് ചെളിയും വെള്ളവും വഴി സഞ്ചരിക്കേണ്ടിവരുമെന്നതിനാൽ മൂന്ന് മണിക്കൂർ എടുത്തിരുന്ന നദീ യാത്രയ്ക്ക് ഇപ്പോൾ ഒരു ദിവസം മുഴുവൻ എടുക്കും.

 

Tefe യിലെ 70,000 മനുഷ്യ ജനസംഖ്യ പ്രതിസന്ധിയിലാണ്.   ജലക്ഷാമവും വരൾച്ചയും ഒക്ടോബറിൽ രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശത്തെ ആളുകൾ സഹായത്തിനായി ഫെഡറൽ അധികാരികൾക്ക് നിവേദനം നൽകാൻ ബ്രസീലി യയിലേക്ക് പോയിട്ടുണ്ട് .

 

ബ്രസീലിയൻ നദികളുടെ തകർച്ച ഒരു ഡസൻ രാജ്യങ്ങൾക്കു നേരിട്ടുള്ള ഭീഷണിയായി മാറിക്കഴിഞ്ഞു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment