ആദിവാസി പൈതൃക ദേശീയ ശില്പ ശാല ആഗസ്റ്റ് 9-13,




ആഗസ്റ്റ് 9 ലോക ആദിവാസി ദിനത്തോടനുബന്ധിച്ച്, എറണാകുളത്തു വെച്ച് ,ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് റീജിയണൽ സെന്റർ തൃശൂർ,നാഷണൽ മ്യൂസിയം ഓഫ് നാച്ച്വറൽ ഹിസ്റ്ററി റീജിയണൽ സെന്റർ മൈസൂർ,ഇന്ത്യ ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ-ഇടമലക്കുടി ഗ്രാമപഞ്ചായത്ത്‌,മഹാരാജാസ് കോളേജ്,ചാവറ കൾച്ചുറൽ സെന്റർ,എറണാകുളം കരയോഗം,ഫോക് ലാൻഡ്,തമ്പ്,മൂഴി ക്കുളം ശാല എന്നിവരുടെ സഹകരണത്തോടെ ആഗസ്റ് 9  മുതൽ 13 വരെ ആദിവാസി പൈതൃകത്തെക്കുറിച്ച് ദേശീയ ശില്പശാല  സംഘടിപ്പിക്കുന്നു.


നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആദിവാസി പാരമ്പര്യം വീണ്ടെടു ക്കലാണ് ശില്പശാലയുടെ ലക്ഷ്യം.ഇൻടാഞ്ജിബിൾ കൾച്ചറൽ ഹെറിറ്റേജ്, നാച്ച്വറൽ ഹെറിറ്റേജ്,പാരമ്പര്യ SS കൈത്തൊ ഴിൽ എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ച നടക്കും.


ബിയോകൾച്ചറൽ കമ്മ്യൂണിറ്റി പ്രോട്ടോകോൾ,പഞ്ചായത്തു കളുടെ പ്രാധാന്യം,വംശനാശം നേരിടുന്ന ആദിവാസി വിഭാഗ ങ്ങൾ എന്നിവയെക്കുറിച്ച് പ്രത്യേക ചർച്ചകൾ ഉണ്ടാകും.


ഒൻപതാം തീയതി ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ഉത്ഘാടനചടങ്ങിൽ കേരളത്തിലെ ഏക ആദിവാസി രാജാ വായ രാമൻ രാജമന്നനും,13 ന് നടക്കുന്ന  സമാപന സമ്മേളന ത്തിൽ വാഴച്ചാലിലെ കാടർ സമുദായത്തിന്റെ ഊര് മൂപ്പതി ഗീത വാഴച്ചാലും മുഖ്യ അതിഥികളായി പങ്കെടുക്കും.


മഹാരാജാസ് കോളേജിൽ 10, 11, 12 തീയതികളിൽ നടക്കുന്ന ദേശീയ ആദിവാസി ശില്പശാലയിൽ.കാസർഗോഡ്,വയനാട്, നിലമ്പൂർ,അട്ടപ്പാടി,വാഴച്ചാൽ,ഇടുക്കി,പത്തനംതിട്ട,കോട്ടൂർ എന്നിവിടങ്ങളിലെ ആദിവാസി പൈതൃകവും ചർച്ചവിഷയ മാകും.അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ള കാണി വിഭാഗം,ദേശ സൂചക പദവിക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള കണ്ണാടിപ്പായ നെയ്യുന്ന മലയരയ വിഭാഗം എന്നിവർ ശില്‌പശാലയിൽ പങ്കെടുക്കുന്നുണ്ട്.

 ചോളനായ്ക്കർ,ഇരുളർ വിഭാഗത്തെക്കുറിച്ചുള്ള ഡോക്കു മെന്ററികൾ ശില്ലശാലയിൽ പ്രദർശിപ്പിക്കുന്നതാണ്.


ഡോ.ബി വേണുഗോപാൽ 
ഇന്ത്യ ഹെറിറ്റേജ് ആന്റ് മ്യൂസിയം ഫീൽഡ് സ്ക്കൂൾ കൊച്ചി.
ഫോൺ - 7736862740

അനന്ത് ജിയോ ആന്റണി .
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് റീജിയണൽ സെന്റർ തൃശൂർ
ഫോൺ - 9567233206

പി.ജി ഗോപകുമാർ
വോളണ്ടിയർ കോർഡിനേറ്റർ
ഫോൺ - 9847595193
 

ടി ആർ.പ്രേംകുമാർ
മൂഴിക്കുളം ശാല
ഫോൺ 9447021246
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment