വേദാന്തയുടെ പ്രകൃതി വിഭവങ്ങളുടെ കൊള്ള: OCCRP റിപ്പോർട്ട് വെളിച്ചം വീശുന്നു !




G-7 രാജ്യങ്ങളും IMF - WB തുടങ്ങിയ 11 സാമ്പത്തിക സ്ഥാപന ങ്ങളും നിയന്ത്രിക്കുന്ന G-20 സമ്മേളനത്തിന്റെ ഉദ്ദേശത്തെ ശരിവെക്കുന്നതായിരുന്നു  ഇന്ത്യയെ പറ്റി Organised Crime and Corruption Reporting Project(OCCRP) പുറത്തുവിട്ട  വാർത്ത. മോദി സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്തം ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായിരുന്നു അത്.

 

വേദാന്ത എന്ന വൻകിട കമ്പനി, ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണ്ടതില്ല എന്ന നിർദ്ദേശം ഉന്നയിക്കുകയും കോവിഡ് കാലത്ത് അതിന് കേന്ദ്ര സർക്കാർ സമ്മതം നൽകു കയും ചെയ്തതിന്റെ പിന്നാംപുറം കഥകളാണ് OCCRP പുറത്തു വിട്ടത്.തീരുമാനത്തിനു പിന്നിൽ പരിസ്ഥിതി മന്ത്രിയാ യിരുന്ന ജാവദേക്കർ വേദാന്തയുടെ നിർദ്ദേശം വളരെ പ്രധാന പ്പെട്ടതായി(VIMP)അടയാളപ്പെടുത്തി വകുപ്പ് മന്ത്രാലയ സെക്ര ട്ടറിയോടും വനം വകുപ്പ് ഡയറക്ടർ ജനറലിനോടും ഇടപെ ടാൻ ആവശ്യപ്പെട്ടു.വേദാന്തയുടെ Chief Executive പ്രധാന മന്ത്രിക്ക് നേരിട്ട് കത്തെഴുതി അഭ്യർത്ഥന ആവർത്തിച്ചു. Boost the economic engine immediately എന്നായിരുന്നു വേദാന്തയുടെ വാദം.നിയന്ത്രണങ്ങളില്ലാതെ ഖനനം നടത്തി യാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതഗതിയിലാ കും എന്നായിരുന്നു നിലപാട്.ഏതു തരം ഖനനത്തിനും ജില്ല / സംസ്ഥാന/ദേശീയ പരിസ്ഥിതി ആഘാത പഠനം ഉണ്ടാകണ മെന്ന സുപ്രീം കോടതി തീരുമാനത്തെ മറികടക്കുവാൻ മോദി സർക്കാരിനെ കൂടെ നിർത്തി വേദാന്ത കമ്പനി.

 

 

തൂത്തുക്കുടിയിലെ കുപ്രസിദ്ധ Sterlite factory വേദാന്തയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വന്നതാണ്.4 ലക്ഷം Copper Cathode ഉൽപാദിപ്പിക്കാൻ കഴിഞ്ഞ ഫാക്ടറി വൻ മലിനീക രണം നടത്തിയ സാഹചര്യത്തിലാണ് ജനങ്ങൾ പ്രക്ഷോഭത്തി ൽ ഇറങ്ങിയത്.അവിടെ ഉണ്ടായ വെടിവെപ്പിൽ 11 ആളുകൾ മരണപ്പെട്ടു.2018-22 കാലത്ത് 9208 കോടി രൂപയാണ് വേദാന്ത,BJP ഉൾപ്പെടുന്ന ദേശീയ പാർട്ടികൾക്കു സംഭാവന നൽകിയത് എന്ന യാഥാർത്ഥ്യവും ഖനന അനുവദിയും തമ്മിലുളള ബന്ധമായിരുന്നു OCCRP വ്യക്തമാക്കിയത്.

 

 

ത്സാൽഖണ്ഡ് ,ചത്തീസ്ഗഡ് ,ബംഗാൾ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാ നിയമത്തെയും മാറ്റി നിർത്തി ഖനനം നടത്തുവാൻ വേദാന്തക്കവസരമൊരുക്കിയത് ഭരണ കക്ഷി ക്കു നൽകിയ ശതകോടികളുടെ പിൻബലത്തിലാണ് എന്നാണ്

OCCRP റിപ്പോർട്ടിൽ പറയുന്നത്.ഇവിടെ Lobbying ശക്തമാണ്.  വൻകിട കമ്പനികൾക്ക് പൊതുമുതൽ കൊള്ളയടിക്കാൻ യഥേഷ്ടം അവസരമൊരുക്കുകയാണ് ദേശീയ സർക്കാർ . Global Opportunities Fund എന്ന പേരിൽ ഗൗതം അദാനിയിൽ എത്തിയ പണം Shell കമ്പനി വഴിയാണ് എന്ന് OCCRP കഴിഞ്ഞ ദിവസം  റിപ്പോർട്ടു ചെയ്തിരുന്നു.

 

 

2006 മുതൽ ആറ് ഭൂഖണ്ഡങ്ങളിലായി പ്രവർത്തിക്കുന്ന OCCRP അന്വേഷണാത്മക പത്രപ്രവർത്തകരുടെ ആഗോള ശൃംഖലയാണ്.വിവിധ രാജ്യങ്ങളിലെ അഴിമതികൾ പുറത്തു കൊണ്ടു വരുവാൻ അവർ വിജയിച്ചിട്ടുണ്ട്.Radio Free Europe/Radio Liberty യുമായി ചേർന്ന് അസർബൈജാനിലെ(ബാക്കു) പത്ര പ്രവർത്തക Khadeeja Ismaylovia രാജ്യത്തിന്റെ പ്രസിഡ ന്റിന്റെ അഴിമതികൾ പുറത്തു കൊണ്ടുവന്നു.മൊബൈൽ ഫോൺ കമ്പനിയായ Azerfon ലെ ഉടമസ്ഥാവകാശം,അര ഡസൻ സ്വർണ്ണ ഖനികളിലെ പങ്കാളിത്തവും കെട്ടിട സമുച്ചയ ങ്ങൾ സ്വന്തമാക്കിയതും വാർത്തയായി.Khadeeja Ismaylovia യെ എഴര വർഷം ജയിലടച്ചു.OCCRP യുടെ പേജുകൾ അസർ ബൈജാൻ നിരോധിച്ചിരിക്കുകയാണ്.

 

 

വേദാന്തയുമായി ബന്ധപ്പെട്ട രണ്ട് ട്രസ്റ്റുകൾ 2016 നും 2020 നു മിടയിൽ BJP യ്ക്ക് 61.6 ലക്ഷം ഡോളർ സംഭാവന നൽകിയ വിഷയം OCCRP ഉയർത്തി കൊണ്ട് വേദാന്തയുടെ സ്വാധീന ത്തെ തുറന്നു കാട്ടുന്നുണ്ട്.

 

 

Tata Consultancy Service പേര് വെളിപ്പെടുത്താത്ത ഗുണഭോ ക്താവിന് 220 കോടി രൂപ സംഭാവന നൽകിയതായി വാർത്ത പുറത്തു വന്നത് 2019 ലാണ്.Infosis 2017-18വർഷം164.30 കോടി രൂപ രാഷ്ട്രീയ പാർട്ടികൾക്കു നൽകി.അതിൽ 10 കോടി കോൺഗ്രസിനും ബാക്കി BJP ക്കുമായിരുന്നു.

 

 

Costs of Democracy(2018)ലെ ഒരധ്യായത്തിൽ(On builders and politicians പറയുന്നത് ഫിലിപൈൻസ്,സ്പെയിൻ,അമേരിക്ക, ഇന്ത്യ മുതലായ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന കാലത്ത് നിർമ്മാണ കമ്പനികൾ വാങ്ങുന്ന സിമന്റിന്റെ തോത് കുറയുന്നതിനെ പറ്റിയാണ്.

 

 

Indiabulls Housing Finance Ltd(Laxmi Narayan Mittal നിയന്ത്രി ക്കുന്ന)40 കോടിയാണ് 2014 ലെ തെരഞ്ഞെടുപ്പു സമയത്തു നൽകിയത്.

 

DLF 2014 മുതൽ 2018 വരെ 150 കോടി രൂപ രാഷ്ട്രീയ നേതൃത്വത്തിന് സംഭാവന ചെയ്തു.

 

Aditya Birla Group BJP ക്കു കൊടുത്ത സഹായം 12.70 കോടി .

 

Torrent Pharma and Torrent Power 2016-18 ൽ 62 കോടി നൽകി BJP യെ അനുഗ്രഹിച്ചു.

 

Grasim Industries ഉടമകളുടെ 5,872 കോടിയുടെ നികുതി കുടി ശികയിൽ മൊറട്ടോറിയം നൽകി കേന്ദ്രം.

 

Torrent Pharma ക്ക് തുശ്ചമായ പണത്തിന് ഭൂമി നൽകി സർക്കാർ .

 

 

Foreign Contribution Regulation Act(FCRA),1976 ന് മുൻ കാല പ്രാബല്യത്തൊടെ ഭേദഗതി വരുത്തിയത് BJP ക്കും കോൺഗ്ര സിനും എതിരെ ഡൽഹി ഹൈക്കോടതി വിധിയിൽ നിന്ന് രക്ഷ നേടുവാനായിരുന്നു.2014 ൽ നിയമങ്ങൾ മറികടന്ന് വേദാന്ത യിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു. അതിൽ നിന്ന് രക്ഷ നേടാനായിരുന്നു നിയമ നിർമ്മാണം .

 

 

National Mineral Policy(1993)ഭേദഗതി ചെയ്തത് 13 major minerals ഖനനം സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിക്കാനാണ്.

 

1.83 ലക്ഷം കോടിയുടെ കൽക്കരി കുംഭകോണം,ഒഡിഷയി ലെ വേദാന്തയുടെ Posco,കർണ്ണാടകത്തിലും ഗോവയിലും നടന്ന വൻ ഇരുമ്പൈര് അഴിമതികൾ എല്ലാം1993 നു ശേഷം ഇന്ത്യൻ ഖനന രംഗത്തെത്തിയ സ്വകാര്യ സ്ഥാപനങ്ങളുടെ കുപ്രസിദ്ധ ഇടപെടലുകൾക്കു തെളിവാണ്.

 

രാജ്യത്തിന്റെ GDP യിൽ ഖനനരംഗത്തിന്റെ പങ്കാളിത്തം 2% മാത്രമാണ്.86 തരം ധാതുക്കൾ രാജ്യത്ത് ഖനനം ചെയ്യപ്പെ ടുന്നു.Lignite ,Bauxite(ലോകത്ത് മൂന്നാം സ്ഥാനം)Iron ore (നാലാം സ്ഥാനം)Manganese(അഞ്ചാം സ്ഥാനം)അങ്ങനെ പോകുന്നു വിഭവങ്ങൾ .

 

കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ഭേദഗതിയിൽ 20,

50 ച.km ലൈസൻസ് കാലാവധി ഇരട്ടിയാക്കി കൊടുത്തു.GST, കയറ്റുമതി നികുതി , റോയൽറ്റി,District Mineral Foundation (DMF)and National Mineral Exploration Trust(NMET)വിഷയങ്ങ ളിൽ ഇളവുകൾ നൽകിയിരിക്കുന്നു.സർക്കാരിനു മാത്രം ഖനന അനുമതി ഉണ്ടായിരുന്ന 12 Atomic Minerals ൽ 8 എണ്ണം ഇനി സ്വകാര്യ മേഖലക്കും ഖനനം ചെയ്യാം എന്നായി.

 

 

ഖനന രംഗത്തു നടക്കുന്ന കൊള്ളയെ പറ്റി ജിയോളജി - മൈനിംഗ് വകുപ്പ് പറയുന്നത് റിപ്പോർട്ട് ചെയ്യുന്നതിന്റെ 50 ഇരട്ടിയാണ് വിഭവങ്ങൾ കുഴിച്ചെടുക്കുന്നത്.അതിനർത്ഥം ഇന്നു ലഭിക്കുന്ന 2.92 ലക്ഷം കോടി രൂപയുടെ 50 ഇരട്ടി വരു മാനം രാജ്യത്തിന് നേടാൻ കഴിയുമെന്നാണ്.146 ലക്ഷം കോടി രൂപയുടെ വിഭവങ്ങൾ കുഴിച്ചെടുക്കുന്നവർ രാജ്യത്തിന്റെ പൊതു ഖജനാവിന് നൽകുന്നത് കേവലം 1.63% പണവും തൊഴിൽ അവസരമാകട്ടെ 1.2 കോടി മാത്രവും.

 

 

ഇന്ത്യൻ ദേശീയ സർക്കാരിന്റെ മൊത്തം കടത്തിന്റെ 80% തുക ഓരോ വർഷവും ഇന്ത്യക്കാർക്ക് ലഭ്യമാകേണ്ട ഖനന രംഗത്തെ കൊള്ളക്കായി സർക്കാർ ചെയ്തു കൊടുക്കുന്ന കോർപ്പറേറ്റ് ചങ്ങാത്തത്തെ പറ്റിയാണ് OCCRP റിപ്പോർട്ട് വ്യക്തമാക്കിയത്.ഇത്തരം കൊള്ളകൾ കടലിലും ശക്തമാ ക്കാനാണ് Marine Offshore mining നിയമം കൊണ്ടുവരുന്നത്. അതൊക്കെ പരിശോധിക്കാനുളള കൊള്ളക്കാരുടെ രാഷ്ട്രീയ പ്രതിനിധി സമ്മേളനമാണ് ഡൽഹിയിൽ നടക്കുന്ന G-20 സമ്മേളനം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment