കരുതലോടെ കരുതിവെക്കാം; ഇന്ന് ലോക പരിസ്ഥിതിദിനം




ഇന്ന് ലോക പരിസ്ഥിതിദിനം. കരുതലോടെ കരുതിവെക്കേണ്ടതുണ്ട് പരിസ്ഥിതിയെ എന്ന് ഈ ദിനത്തിൽ നമുക്ക് ഒരുമിക്കാം. ഇന്നലെകളിൽ നിന്ന് നാം പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. പരിസ്ഥതിക്ക് വിനാശകരമാകുന്ന തരത്തിൽ നാം നടത്തിയ ഇടപെടലുകൾ ഇനിയെകിലും നാം നിർത്തേണ്ടതുണ്ട്. കഴിഞ്ഞ നാളുകളിൽ നാം അനുഭവിച്ച പാഠങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കണമെങ്കിൽ നാം കരുതലോടെ നമ്മുടെ പരിസ്ഥിതിയെ കരുതിവെക്കേണ്ടതുണ്ട്.


ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം ആണ് ഇത്തവണത്തെ പരിസ്ഥതി ദിന സന്ദേശം. പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മ്മകളില്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം കടന്നുപോകുന്നത്. 17 ദിനം മുൻപ് നമ്മെ വിട്ടുപോയ ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ജന്മാഭിലാഷം സഫലമാക്കണം. കയ്യും മെയ്യും മറന്ന് സംരക്ഷിക്കാം, നമ്മുടെ പരിസ്ഥിതിയെ


കരയും കടലും പുഴയും അസാധാരണമായി പെരുമാറുന്ന കാലത്തിലൂടെയാണ് നമ്മുടെ യാത്ര. കരയിടിയലും കടല്‍ക്കലിയും പതിവ് കാഴ്ച. കയ്യേറ്റത്തില്‍ ഒഴുക്ക് തെറ്റുന്ന പുഴയും കാണാതാകുന്ന കാടും നമ്മുടെ മാത്രം പിഴ.


കഴിഞ്ഞ വര്‍ഷവും നഷ്ടപ്പെട്ടു 87 ശതമാനം തണ്ണീര്‍ത്തടങ്ങള്‍. കോവിഡാനന്തരം എങ്കിലും മനുഷ്യന്‍ പരിസ്ഥിതി ജീവിയാകണം. ഭൂമിയില്‍ താന്‍ മാത്രമല്ലെന്ന് തിരിച്ചറിയണം. ​പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതല്‍ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.


വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുന്നതിലൂടെ ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment