2018 ൽ ലോകം കണ്ട പ്രധാന പ്രകൃതി ദുരന്തങ്ങൾ  




കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രകൃതി പ്രതിഭാസങ്ങളിൽ പെട്ട് ലോകത്ത് ആകെ മരിച്ചവർ 5000. 2.9 കോടി ആളുകൾക്ക് സഹായങ്ങൾ  എത്തിക്കേണ്ടി വന്നു. മരണപ്പെട്ട വളർത്തു മൃഗങ്ങൾ, കാട്ടു തീയിലൂടെ വെണ്ണീറായ പച്ചപ്പുകൾ, വരൾച്ച, വായു / ജല ജന്യരോഗങ്ങൾ തുടങ്ങിയവ കാരണം ജീവ ജാലങ്ങൾ അനുഭവിച്ച ദുരിതങ്ങൾ എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയുന്നതിന് എത്രയോ അധികമാണ്. 


ചൂടുകാറ്റ്, കൊടും തണുപ്പ്, കൊടുംകാറ്റ്, വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ മുതലായ കാലാവസ്ഥാനുഭവങ്ങൾ  ലോകത്തിനുണ്ടാക്കിയ സാമ്പത്തിക നഷ്ടം 7 ലക്ഷം കോടി രൂപ കവിയും.


2018 ജനുവരി
അർജന്റീനയും ഉറേഗ്വയും  വരൾച്ചയുടെ പിടിയിലായി .സോയ ബീൻ ,ചോളം കൃഷിയെ പ്രതികൂലമായി ബാധിച്ചു. 
മെഡഗാസ്ക്കറിൽ ഉണ്ടായ കൊടുംകാറ്റ് 1.60 ലക്ഷം ആളുകളെ കുടി ഒഴിപ്പിച്ചു. കോംഗോയിൽ കോളറ പടർന്നു പിടിച്ചു. 


ഫെബ്രുവരി 
വരൾച്ച അർജന്റീനയിലും ഉറേഗ്വയിലും തുടർന്നു. സൈബീരിയയിലും മറ്റും കൊടും തണുപ്പ്.  വിയന്നയുടെ ശരാശരി കാലാവസ്ഥ മൈനസ്സ് രണ്ടായിരുന്നത് മൈനസ്സ് 12 ആയി.  പാരീസ് നഗരത്തിൽ തണുപ്പ് മൈനസ്സ് 8 ( ഒരു ഡിഗ്രി ശരാശരി ചൂടിനു പകരം )


മാർച്ച്
അർജന്റീന, റുവാണ്ട വരൾച്ച മൂന്നാം മാസവും  തുടർന്നു. 
റുവാണ്ടയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വടക്കൻ കെനിയയിലും സൊമാലിയയിലും  വൻ മഴ 


ഏപ്രിൽ
വടക്കേന്ത്യയിൽ വെള്ളപ്പൊക്കം മരണം   143  ,  യൂറോപ്പിൽ ചൂടുകാറ്റ്


മെയ്
സോമാലിയയിൽ കൊടുംകാറ്റ് 


ജൂൺ 
മധ്യ അമേരിക്കയിൽ വരൾച്ച 20 ലക്ഷം , ജപ്പാനിൽ വെള്ളപ്പൊക്കം.


ജൂലൈ
യുറോപ്പിൽ ചൂടുകാറ്റ് ,പോർച്ചുഗലിൽ ചൂട് 45 ഡിഗ്രിയിലെത്തി. ഇംഗ്ലണ്ട്, സ്പെയിൻ മുതലായ സ്ഥലങ്ങളിൽ  അവിചാരിതമായ കാലാവസ്ഥ.


ആഗസ്റ്റ്  
ലോകത്തെ പ്രധാന പത്രങ്ങളിൽ പോലും കേരളത്തിലെ വെള്ളപ്പൊക്കം വാർത്തയായിരുന്നു. ഈ വർഷത്തെ എറ്റവും വലിയ പ്രകൃതി ക്ഷോഭം.   500 നടുത്തു മരണം, 14 ലക്ഷം ജനങ്ങൾ ക്യാമ്പുകളിൽ , 50 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു. 40000 കോടിക്കടുത്തു നഷ്ടം.
അഫ്ഗാനിസ്ഥാനിൽ വൻ വരൾച്ച.


സെപ്റ്റംബർ 
അമേരിക്കയിലെ കരോളിന, ഫ്ലോറിഡ പ്രദേശങ്ങളെ കൊടുംകാറ്റ് തകർത്തു.നൈജീരിയയിൽ വൻ മഴ,ഫിലിപൈനിലെ ഭീകര കാറ്റും ദുരന്തവും.


ഒക്ടോബർ 
ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയ് കാലിഫോർണിയയിൽ (Mondocino ) 18 ലക്ഷം ഏക്കർ വനഭൂമി (454.2 ച.മൈൽ) കത്തിയമർന്നു. 


ഇന്ത്യ മാലിന്യവൽക്കരണത്തിൽ നേപ്പാൾ, നൈഗർ ഖത്തർ കഴിഞ്ഞാൽ മുൻപന്തിയിലായി കൊണ്ട്  സൗദിയെ അഞ്ചാം സ്ഥാനത്താക്കിയിട്ടുണ്ട്. മാലിന്യവൽക്കരണത്തിലൂടെ രാജ്യത്തു പ്രതിവർഷം മരിക്കുന്നവരുടെ എണ്ണം 12 മുതൽ 15 ലക്ഷം വരെയാണ്. ശരാശരി ഇന്ത്യക്കാരന്റെ ആയുർദൈർഘ്യത്തിൽ 1.7 വർഷം കുറയുവാൻ മലിനീകരണം അവസരം ഉണ്ടാക്കി ക്കഴിഞ്ഞു.


രാജ്യത്തെ ജലലഭ്യതയിൽ വൻ കുറവുണ്ടായി വരുന്നു.1947ലെ ഭൂഗർഭ ജല വിതാനം 6042 ക്യു.മീറ്ററായിരുന്നത് 2011 ൽ 1545 ആയി ചുരുങ്ങി. ഏറ്റവും അധികം വരൾച്ച അനുഭവിക്കുന്ന ലോകത്തെ നഗരങ്ങളിൽ ബാംഗ്ലൂർ  ഇടം നേടി.


ഇന്ത്യയുടെ പരിസ്ഥിതി രംഗം  പാരീസ് സമ്മേളനം ആഗ്രഹിക്കും പ്രകാരം സംരക്ഷിക്കണമെങ്കിൽ രാജ്യം 2030 നുള്ളിൽ 150 ലക്ഷം കോടി രൂപ ചെലവു വരുന്ന പ്രകൃതി സംരക്ഷണ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. രാജ്യത്തെ പ്രധാന ഹോട്ട്സ്പാേട്ടായി കരുതേണ്ട കേരളം നിരവധി മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ട് .


ദേശീയ സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്ന ഓരോ പുതിയ തീരുമാനവും പരിസ്ഥിതി സംരക്ഷണത്തെ പരിപൂർണ്ണമായും അട്ടിമറിക്കുന്ന വിധത്തിലാണ് എടുത്തു കൊണ്ടിരിക്കുന്നത് .ഉരുൾപൊട്ടലിന്റെ സാധ്യത 1500 കി.മീറ്റർ ചുറ്റളവിൽ ഉണ്ടാകുമ്പോഴും , മലകൾ പിളർന്ന് 5 ശതകം ആളുകൾ മരിച്ചിട്ടും , പശ്ചിമ ഘട്ട സംരക്ഷണ വിഷയത്തിൽ സംസ്ഥാന സർക്കാർ പരിസ്ഥിതി വിരുധ സമീപനം തുടരുന്നു. ഏലക്കാടുകളും നെൽപ്പാടങ്ങളും പുഴകളും കായലും കടലും സംരക്ഷിക്കുന്നതിൽ ഒരു താൽപ്പര്യവും കാട്ടാത്ത സർക്കാരിന്റെ പങ്കാളിത്തത്തിൽ നിലവിൽ വരുന്ന തീരദേശ സംരക്ഷണ നിയമം പേപ്പർ പുലിയായി മാത്രം അവശേഷിക്കും .


ലോക കാലാവസ്ഥ വൻ ദുരന്തങ്ങളിലേക്ക് സമൂഹത്തെ എത്തിക്കുന്നതിൽ നിന്നും പാഠം പഠിക്കാത്ത സമൂഹം 2018 നേക്കാൾ വലിയ ദുരന്തങ്ങളെ ക്ഷണിക്കുകയാണ്.


2018 ലെ ലോക പ്രകൃതി ദുരന്തത്തിന്റെ  ഏറ്റവും വലിയ ഇരകളായി മാറിയ  കേരളം ,ലോകത്തിനു മാതൃകയാകുന്ന തരത്തിൽ പ്രകൃതി സൗഹൃദ വികസന സമീപനങ്ങൾ കണ്ടെത്താതെ, ട്രംസ്സും മോദിയും പിൻതുടരുന്ന തെറ്റായ വികസന സമീപനങ്ങളിലൂടെ ചലിക്കുമ്പോൾ വരും നാളുകളിൽ പ്രകൃതി സമ്മോട് കരുണ കാണിക്കുമോ എന്ന്  ഉൽകണ്ഠ പെടാതെ തരമില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment