മരട് അനധികൃത കെട്ടിട നിർമ്മാണം: സർക്കാരും പ്രതിസ്ഥാനത്ത്




മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുവാനുള്ള സുപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കുവാൻ സർക്കാർ ബാധ്യസ്ഥമായിരിക്കുന്നു .ഇത്തരം ഒരവസ്ഥയിലേക്ക് തീരദേശ സംരക്ഷണത്തെ  എത്തിച്ചതിൽ  ആർക്കാണ്  ഉത്തരവാദിത്തം? തീരദേശത്തെ സംരക്ഷണ നിയമത്തിൽ നടത്തിയ വിട്ടുവീഴ്ചകൾ തീരദേശ വാസികളെ സംരക്ഷിക്കുവാനോ ?


നിയമ ലംഘനത്തിലൂടെ നിർമ്മാണങ്ങൾ നടത്തുവാൻ സമ്മതം നൽകിയ  തദ്ദേശ സ്വയം ഭരണസഭ കുറ്റ കൃത്യത്തിന്  കൂട്ടുനിൽക്കുവാൻ എന്താണു കാരണം  ? 


1981 ൽ ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ തുടങ്ങി വെച്ച തീരദേശ സംരക്ഷണ വിഷയത്തിൽ കൈകൊള്ളേണ്ട നിലപാടുകൾ 1991ലെ Coastal Regulation Zone (CRZ) notification മുതൽ 2018 ൽ CRZ നിയമം നിലവിൽ വരുന്നതു വരെ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഒട്ടേറെ അട്ടിമറികൾ നടത്തി.അതിന്റെ പിൻ ബലത്തിൽ നടന്ന നിരവധി സംഭവങ്ങളിൽ ഒന്നു മാത്രമാണ് മരടിലെ കെട്ടിട നിർമ്മാണങ്ങൾ.  കൈയ്യേറ്റങ്ങൾ, വെട്ടി നിരപ്പാക്കലുകൾ, നിർമ്മാണങ്ങൾ കണ്ട്ല തുറമുഖം മുതൽ  ഇന്ത്യൻ മുനമ്പ് ചുറ്റി ബംഗാൾ തീരങ്ങൾ വരെ നീണ്ടു പോകുന്നു. അതിനു വിവിധ സർക്കാരുകൾ SEZ എന്നും സാഗർ മാല എന്നും വല്ലാർപാടം - വിഴിഞ്ഞം പദ്ധതി എന്നുമൊക്കെ  പേരിട്ടിരിക്കുന്നു അത്ര മാത്രം.


ഇന്ത്യയുടെ വൈവിധ്യങ്ങളുടെ പട്ടികയിലെ പ്രഥമ സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഹിമാലയം, ബംഗാൾ ഉൾക്കടൽ ,അറബിക്കടൽ എന്നിവക്കൊപ്പം പശ്ചിമഘട്ടം, സുന്ദർ ബന്ദ് താഴ് വാരം, ആരവല്ലി മുതലായവയെ മറന്നുള്ള ഏതു തീരുമാനങ്ങളും അപകടങ്ങളെ ക്ഷണിച്ചു വരുത്തും.ഇവക്കുണ്ടാകുന്ന തകർച്ചയും അനുബന്ധ   ദുരന്തങ്ങളും എത്ര വലുതായിരിക്കും എന്നു  വ്യക്തമായ ധാരണയുള്ളവരാണ്  സർക്കാർ സംവിധാനങ്ങൾ എന്നാൽ പശ്ചിമഘട്ട വിഷയത്തിൽ എന്ന പോലെ (ഗാഡ് ഗിൽ കമ്മിറ്റി) തീരദേശ നിയമത്തെയും 2018 ഓടെ സമ്പൂർണ്ണമായും അട്ടിമറിക്കുക യായിരുന്നു.


രാജ്യത്തിന്റെ 6068 Km ൽ വ്യാപിച്ചിരിക്കുന്ന , 9 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശത്തെയും തീരാത്തെ 1.2 കോടി ആളുകൾ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടു ജീവിക്കുന്നു.1991 മുതൽ 2018 എത്തുമ്പോഴേക്കും 55O തുറമുഖങ്ങൾ, 14 Economic Zone കൾ, 11 ടൂറിസം സർക്യുട്ട്, 2000 km  റോഡുകൾ എന്നിവയുടെ സൗകര്യത്തിനായി നടത്തിയ ഭേദഗതികൾ ലക്ഷ്യം വെച്ചത് മത്സ്യ തൊഴിലാളികളെ ആയിരുന്നില്ല. 8 ലക്ഷം കോടിയുടെ പദ്ധതികൾ (സാഗർ മാല ) 27 വർഷത്തി നിടയിൽ 34 പ്രാവശ്യം നടത്തിയ ഭേദഗതികൾ 1.71 കോടി (14%) ജനങ്ങളെ പ്രതികൂലമായി ബാധിച്ചു .


2018 ൽ നിയമമായ CRZലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത് തീര ദേശത്തെ നിർമ്മാണ പ്രവർത്തനങ്ങളെ സജ്ജീവമാക്കി, സാമ്പത്തിക രംഗത്ത് കുതിപ്പുണ്ടാ ക്കലാണ് . തീര ദേശത്തെ പരമ്പരാഗത ജീവിതം നയിക്കുന്നവർക്കായുള്ള പ്രവർത്തനങ്ങൾ തീരദേശത്തിന്റെ ആവാസ വ്യവസ്ഥയെ വെല്ലുവിളിക്കാറില്ല. എന്നാൽ സർക്കാരിന്റെ പദ്ധതികളിൽ ഒട്ടുമിക്കതും വൻകിടക്കാരെ മാത്രം മുന്നിൽ കാണുന്നതാണ് .അവ തീരത്തിന്റെ സ്വഭാവത്തെ അട്ടിമറിക്കുന്നു.
 

1991ൽ സർക്കാർ ആദ്യമായി തീരദേശവുമായി ബന്ധപെട്ട  ഇറക്കിയ കുറിപ്പിൽ  പറഞ്ഞത്  (1986 ലെ Environment Protection Act 1986 പ്രകാരം) 500 മീറ്റർ ദൂരം High Tide Line ൽ (വേലിയേറ്റം എത്തുന്നിടത്തു ) നിന്നും  വിട്ടു മാത്രമേ  നിർമ്മാണം  പാടുള്ളു എന്നായിരുന്നു. അന്ന് തീര പ്രദേശത്തെ 4 ആയി തിരിച്ചു. 2004 ലെ സുനാമിക്കു ശേഷം(കിഴക്കൻ തീരങ്ങളിൽ 10000 ആളുകൾ കൊല്ലപ്പെട്ട )തീരദേശ സംരക്ഷണം കുറെക്കൂടി ഗൗരവതരമായ വിഷയമായി. 91 മുതലുള്ള കാലത്ത് നടപ്പിൽ കൊണ്ടുവന്ന ഭേദഗതികൾ എല്ലാം തന്നെ തീരത്തിന്റെ സുരക്ഷക്കു ഭീഷണിയായിരുന്നു എന്ന രീതിയിൽ ചർച്ചകൾ  ഉയർന്നു.


1992ലെ Ministry of Enviornmental and Forest (MoEF) ടൂറിസം രംഗത്തെ സഹായിക്കുവാൻ എന്ന പേരിൽ (Vohra കമ്മിറ്റി ) ശ്രമമാരംഭിച്ചു.


1994 ലെ  ഭേദഗതിയിലൂടെ No Development Zone ദൂരം 100 മീറ്ററിൽ നിന്നും 50 മീറ്ററാക്കി.


1996 ലെ മൂന്നംഗ സമിതി നിയന്ത്രണങ്ങളുടെ ഇളവ്  തുറമുഖത്തിനൊപ്പം ഖനനം , ജല വിതരണ പദ്ധതികൾ എന്നിവക്കു കൂടി നൽകി.


1997ൽ സൽദാംഹ സമിതി കച്ചവട കേന്ദ്രങ്ങൾ 200 മീറ്ററിൽ നിർമ്മിക്കുവാൻ അനുവദിച്ചു. 

2000 ലെ സുക്താങ്കർ സമിതി കോളനികളുടെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു.(Floor Space Index ) 


2001 ൽ ആണവ ഊർജ്ജം, പൈപ്പുലൈൻ പദ്ധതികൾ തുടങ്ങുവാൻ അനുവാദം.


2002 ൽ മലിനീകരണ രഹിത  വ്യവസായങ്ങൾക്കവസരം.

 
2004 ൽ സുനാമിയെ പരിഗണിച്ച് ഉണ്ടാക്കിയ ഭേദഗതികൾ ഒഴിവാക്കുവാൻ നിർദ്ദേശം (സ്വാമിനാഥൻ കമ്മിറ്റി ) 


2005 ൽ തീരദേശ ജനങ്ങളെ സംരക്ഷിക്കുവാൻ നിർദ്ദേശം.


2008 ൽ MoEF Coastal Managment Zone  നിർദ്ദേശങ്ങൾ. അപ്പോൾ തന്നെ പാർലമെന്ററി സമിതിയുടെ എതിർപ്പ്.
MoEF ന്റെ മറ്റൊരു സമിതി മുൻ നിർദ്ദേശങ്ങൾ തള്ളി.


2011ആൻഡമൻ നിക്കോ ബാറിനായി പ്രത്യേകം നിർദ്ദേശങ്ങൾ.


2012 ൽ നിർമ്മാണത്തിലിരിക്കുന്ന പദ്ധതിക്കു തുടരുവാൻ MoEF അനുവാദം. 


2014 ൽ കേരളം, കർണ്ണാടകം, മഹാരാഷ്ട്ര CRZ ഭേദഗതിക്കായി അപേക്ഷ നൽകൽ.


2015 ലെ സൈലേഷ് നായ്ക് കമ്മിറ്റി ഹോട്ടൽ , ടൂറിസം എന്നിവക്കായി CRZ 2 ൽ അനുവാദം. 2018 ൽ CRZ ഡ്രാഫ്റ്റ് കേന്ദ്ര സർക്കാർ പുറത്തുവിട്ടു


2011 ലെ CRZ നോട്ടിഫിക്കേഷന്റെ ഭാഗമായി  
4 സോണുകൾ  -- 2018 ൽ സോണുകൾ 8 എണ്ണം 


2011
CRZ 1    Eco sensitive and intertidal areas.  


2018
CRZ 1. A. Eco Sensitive. CRZ 1. B. inter tidal areas.


2011
CRZ 2.                   Area which have been developed  up to or close to the shore   


2018
CRZ 2  Same to 2011 Proposal 


2011
CRZ 3. Not coming under CRZ 1 and CRZ  2.   


2018
CRZ 3. A. where population density is more than 2161 ടq.as per 2001 Census .

CRZ 3. B. Area where population is less than 2161 / Sq. Km.as per 2001 census 


2011
CRZ 4. Area between Low Tide Line and 12 nautical miles in to Sea     


2018                     
CRZ.4. A. 1. 12 nautical miles from  Low Tide Line towards Sea
CRZ 4 B. Tidel influential water bodies. 

NDZ. High Tide Lineൽ നിന്നും  50 മീറ്റർ (CRZ3 A Area യിൽ).
High Tide Line ൽ നിന്നും 200 മീറ്റർ (CRZ.3 B Area)


അട്ടിമറികൾ  ഇങ്ങനെ ഒക്കെയായിരുന്നു.


2011 ലെ CRZ 1 ൽ കണ്ടൽകാടുകൾ, പുറ്റുകൾ, പാരുകൾ, മൺതിട്ട എന്നിവ പെടുന്നു.അവിടെ ടൂറിസം പദ്ധതികൾ,  നിർമ്മാണങ്ങൾ പാടില്ല.(പ്രതിരോധ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം) എന്നാൽ 2018ലെത്തിയപ്പോൾ CRZ I നെ A, B എന്നു തിരിച്ചു. CRI A യിൽ കണ്ടൽ കാട് നടത്തം, ടൂറിസ്റ്റ് കുടിലുകൾ, ഉപ്പു കുറുക്കൽ എന്നിവ അനുവദിച്ചു. പുതുതായി ഉണ്ടാകുന്ന കരയിൽ പോലും (CRZ1 B) തുറമുഖത്തിനായി പണികൾ അനുവദിച്ചു.


CRZ 2 ൽ കെട്ടിടങ്ങൾ അനുവദിച്ചിരുന്നില്ല .ഇപ്പോൾ നിർമ്മിക്കാം. Non Development Zone ദൂരം 200 മീറ്റർ 50 മീറ്ററായി കുറച്ചു.


20 വർഷത്തിനിടയിൽ രാജ്യത്തെ 45% തീരവും നഷ്ടപ്പെട്ടു. തീരങ്ങളിൽ ഉണ്ടായ കടലാക്രമണത്താൽ (1998 മുതൽ 2017 വരെ) 55OOO കോടിയുടെ നഷ്ടം സംഭവിച്ചു.  ആഗോള താപനത്താൽ 1.2 ഡിഗ്രി വർദ്ധനവിലൂടെ , പ്രതിവർഷം 1.7 mm വെച്ച് (1900 മുതൽ 2O10 വരെ) കടൽ വെള്ളം ഉയർന്നു. ലോക ശരാശരി  O.19 മീറ്റർ  ഉയർന്നപ്പോൾ ഇന്ത്യയിൽ അത് പ്രതിവർഷ O.33 m to 5.16 mm ആയിരുന്നു. മറ്റൊരു വശത്ത് തീരത്തെ മലിനീകരണം രൂക്ഷമായി. അമോണിയ, ഫോസ്ഫേറ്റ് എന്നിവയുടെ അളവ് കൂടുതലാണ്. കടലിലേക്ക് മലിനജലം തള്ളരുത് എന്ന നിർദ്ദേശം 2018 ഓടെ പരിപൂർണ്ണമായും അട്ടിമറിക്കപ്പെട്ടു.


ദേശീയ സർക്കാരിനൊപ്പം കേരളത്തിലെ കാൽ നൂറ്റാണ്ടായി വന്നു പോയ സർക്കാരുകൾ  നടത്തിയ  അട്ടിമറികളിൽ ഒന്നു മാത്രമാണ് മരടിലെ ഫ്ലാറ്റു സമുച്ചയ നിർമ്മാണങ്ങൾ കേരളത്തിന്റെ 70% തീരങ്ങളെയും കടൽ എടുത്തു കൊണ്ടിരിക്കെ വികസനത്തിന്റെ പേരിൽ തീരങ്ങളെ കെട്ടിട നിർമ്മാണക്കാർക്കായി വിട്ടു കൊടുക്കുവാൻ മടിക്കാത്ത സർക്കാർ തീരുമാനങ്ങൾക്കേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി. അതിനെ ഫ്ലാറ്റു നിർമ്മിതിക്കളുടെ താൽപ്പര്യത്തെ പരിഗണിച്ച (താമസക്കാർക്കായി വേവലാതിപ്പെടുന്ന )  സർക്കാർ , തീരങ്ങളിലെ നഷ്ടപ്പെടുന്ന ഗ്രാമങ്ങളെ പറ്റിയോ  കുറയുന്ന മത്സ്യസമ്പത്തിനാൽ പട്ടിണിക്കാരായി തീരുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ പറ്റിയോ വേവലാതി പെടുന്നില്ല.


അടുത്ത വർഷകാലം ആരംഭിക്കുന്നതിനൊപ്പം തന്നെ കടലാക്രമണങ്ങൾ രൂക്ഷ മാകുവാനുള്ള  കാരണങ്ങളിൽ പ്രധാനം  കടൽതീരങ്ങളിലെ കൈയ്യേറ്റങ്ങളും വൻ നിർമ്മാണങ്ങളുമാണ്. അതിനു സഹായകരമാകും വിധം ദേശീയ സർക്കാരിനൊപ്പം കേരള സർക്കാരും കഴിഞ്ഞ കാൽനൂറ്റാണ്ടായി നടത്തിയ അട്ടിമറികളിൽ ഒന്നു മാത്രമാണ് മരടിൽ സംഭവിച്ചത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment