പരിസ്ഥിതി ആഘാത കരട് നിർദ്ദേശങ്ങൾ ചതിക്കുഴികളാണ്




പ്രകൃതി ദുരന്തത്താല്‍ ഏറ്റവുമധികം ജനങ്ങൾ മരണപെടുന്ന ഇന്ത്യയിൽ തന്നെയാണ്, ലോകത്തിലാദ്യമായി പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി  ഭരണ ഘടന ഭേദഗതി ചെയ്തത്. 1976 ലെ 42 ആം ഭേദഗതിയിലൂടെ (48.A, 51.A) സ്റ്റേറ്റും ജനങ്ങളും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുവാന്‍ ചുമതലപെട്ടിരിക്കുന്നു എന്ന് ഉറപ്പു വരുത്തി. അങ്ങനെയുള്ള നാട്ടില്‍ 15 വര്‍ഷം പഴക്കമുള്ള പരിസ്ഥിതി ആഘാതമളക്കുവാന്‍ സഹായിക്കുന്ന നിയമത്തെ പുനരാവിഷ്ക്കരിക്കുമ്പോൾ, കൂടുതൽ കാര്യക്ഷമാമായിരിക്കണമെന്ന് വിജയ വാഡയിലുണ്ടായ ദുരന്തവും തൂത്തുകുടിയിലെ വേദാന്ത ചെമ്പു കമ്പിനി സംഭവും പ്രത്യേകം  ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ Environment Impact Assessment 2020 കരടു രേഖയുടെ സമീപനം നാളിതുവരെ രാജ്യത്ത് നിലവിലുണ്ടായിരുന്ന പരിസ്ഥിതി നിയമങ്ങളെ പോലും അശക്തമാക്കുമെന്നത് ഭീതി ജനകമാണ്.


പ്രകൃതിയിലെ മനുഷ്യ ഇടപെടലുകള്‍ എത്രമാത്രം ആകാം എന്നു സൂചിപ്പിക്കുന്ന അളവുകോലാണ് Bio capacity. (ജൈവ അതിജീവന ശേഷി) നമ്മുടെ ഇടപെടലുകള്‍ Bio capacity ക്ക് താഴെ ആണെങ്കില്‍ ഭൂമിയില്‍ ഉണ്ടാകുന്ന പാരിസ്ഥിതികമായ ശോഷണത്തെ അവക്ക് തന്നെ പരിഹരിക്കാം. മനുഷ്യരുണ്ടാക്കുന്ന ആഘാതങ്ങള്‍ (Ecological Impact - Ecological foot Print - Global Hector എന്നീ അളവു കോലുകൾ ) Bio capacity യില്‍ കുറവാണ് എങ്കില്‍ അത്തരം ഇടപെടലുകള്‍ (വികസനം) സുസ്ഥിരവും പരിസ്ഥിതിക്ക്  ദോഷം ഉണ്ടാക്കുന്നില്ല എന്നും മനസിലാക്കണം.


മനുഷ്യ വര്‍ഗ്ഗത്തിന് മൊത്തമായി ഉപയോഗിക്കുവാന്‍ പ്രകൃതിയില്‍ ലഭ്യമായ 365 ദിവസത്തേക്കിനുള്ള വിഭവങ്ങള്‍ ഡിസംബര്‍ അവസാനത്തെ ദിവസത്തിന് മുന്‍പ് ഉപയോഗിച്ച് തീര്‍ത്താല്‍ അന്നു മുതലുള്ള ദിനത്തെ Over Shooting day എന്ന് വിളിക്കും. 1970 മുതലാണ് ഈ രീതിയില്‍ പ്രകൃതി ശോഷണത്തെ അളക്കുവാന്‍ തുടങ്ങിയത്. ആദ്യ വർഷം അത് ഡിസംബര്‍ 28 ആയിരുന്നു. മൂന്നു ദിവസം മുമ്പേ വിഭവങ്ങൾ തീർത്തു കളഞ്ഞു എന്നർത്ഥം.1990 എത്തിയപ്പോഴേക്കും Overs shootting Day മുന്നോട്ടു സഞ്ചരിച്ച്, നവംബര്‍ 20 ലെത്തി. 1990 ല്‍ ഭൂ മുഖത്തെ ആകെ മനുഷ്യര്‍ ഒരു വര്‍ഷം കൊണ്ട് ഉപയോഗിക്കേണ്ട പ്രകൃതി ഉത്പന്നങ്ങള്‍, 41 ദിവസത്തിന് മുന്‍പ് തന്നെ കാലിയാക്കി കളഞ്ഞു. 2019 ആയപ്പോള്‍ ദിനം ജൂലായ്‌ 29 ആയി. 2019 ല്‍ ജീവിച്ച നമ്മള്‍, അവസാനത്തെ 154 ദിവസം ഉപയോഗിച്ചതാകട്ടെ, അടുത്ത വര്‍ഷം ഉപയോഗിക്കുവനായി പ്രകൃതി സൂക്ഷിച്ചു വെച്ചതായിരുന്നു എന്നു മനസ്സിലാക്കണം. ഇങ്ങനെയുള്ള നിരവധി വിഷയങ്ങളിലൂടെയാണ് ഹരിത വാതക വര്‍ദ്ധനയും അതുവഴി അന്തരീക്ഷ ഊഷ്മാവ് കൂടിയതും  മഴയുടെ സ്വഭാവത്തിലും വരള്‍ച്ചയുടെ തോതിലും ഒക്കെ മാറ്റങ്ങള്‍ പ്രകടമായതും.ഈ അവസരത്തില്‍ പഴയ കാലത്തെക്കാൾ ശ്രദ്ധയോടെ മാത്രം പ്രകൃതിയെ സുരക്ഷിതമായി നിര്‍ത്തുവാന്‍ മനുഷ്യ വര്‍ഗ്ഗം ഒന്നാകെ ബാധ്യത പെട്ടിരിക്കുന്നു. ഇത്തരം യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുവാൻ വിവിധ സർക്കാരുകൾ തയ്യാറല്ല എന്നാണ് Enviornment Impact Assesement Draft 2020 വായിക്കുമ്പോൾ ഓർത്തു പോകുന്നത്.


1972 ലെ Wild Life Act, 1974 ല്‍‍ നിലവില്‍ വന്ന Water Act, Air Act 1981 എന്നീ നിയമങ്ങളും1986 വർഷത്തെ Forest Protection Act മറ്റും രാജ്യത്ത് നിലവിലുണ്ട്. ഇന്ത്യയുടെ പരിസ്ഥിതി രംഗത്തെ തിരിച്ചടികള്‍ ശക്തമായി കൊണ്ടിരിക്കുന്നതിനുള്ള തെളിവുകളാണ് ഹിമാലയത്തിലും ബംഗാള്‍ തീരത്തും അറബിക്കടലിലും പശ്ചിമഘട്ടത്തിലും ഉണ്ടാകുന്ന വിവിധ തരം പ്രകൃതിക്ഷോഭ അപകടങ്ങൾ.കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മഴക്കാല കൂട്ട മരണങ്ങള്‍ സംഭവിക്കുമ്പോള്‍, അതിനുള്ള കാരണം പ്രകൃതിക്ക് ഉണ്ടായ വലിയ തോതിലുള്ള തളര്‍ച്ചയാണ്. 2006 നേക്കാള്‍ കാല വര്‍ഷ കെടുതി - വരള്‍ച്ച - കൊവിഡു പോലെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രകൃതിയില്‍ ഏറ്റവും കുറച്ചു മാത്രം ആഘാതം ഉണ്ടാക്കുന്ന നിര്‍മ്മാണ - ഖനന ഇടപെടലുകള്‍, മിനിമം കാര്‍ബണ്‍ ബഹിര്‍ ഗമനം മുതലായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട വേളയിലാണ് 15 വര്‍ഷത്തെ നിയമത്തെയും മറന്നു കൊണ്ട്, കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുവാന്‍ സഹായിക്കുന്ന Environment Impact Assessment 2020 കരടു നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.


2006 ല്‍ നിന്നും 2020 എത്തുന്നതിനു മുന്‍പ് തന്നെ, 43 ഭേദഗതികളും 50 ഓളം memorandum of papers ഉം ഇറക്കി സർക്കാർ നിലവിലുണ്ടായിരുന്ന നിയമങ്ങളെ അട്ടിമറിക്കുവാൻ ശ്രമിച്ചു. പ്രസ്തുത ശ്രമങ്ങളെ നിയമമാക്കുന്നതിനൊപ്പം Ease of Doing business നായി പ്രകൃതിയെ മറക്കാനുള്ള ശ്രമം പുതിയ കരടില്‍ പ്രകടമാണ്.


പദ്ധതികളെ പൊതുവേ Category A എന്നും B എന്നുമാണ് 2006 ല്‍ തിരിച്ചിരുന്നത്. Category A പൊതുവെ വന്‍കിട പദ്ധതികളും Category B അതിലും ചെറിയ പദ്ധതികളും. Category A തുടങ്ങുവാന്‍ ആനുവാദം നല്‍കേണ്ടത് നിര്‍ബന്ധമായും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗമായ (ദേശിയ തല അനുവാദം) National Impact assessment Authority (IAA), National Expert appraisal committee (EAC)യും കൂടിയാണ്. Category B യില്‍ പെടുന്ന പദ്ധതികള്‍ State Level Environment Impact Assessment Authority (SEIAA),  State Level Expert Appraisal Committee (SEAC) എന്നിവര്‍ പരിശോധിക്കണം. Environment Impact Assessment 4 പടികളുള്ള പ്രവര്‍ത്തനമാണ്. Screening, Scoping, Public hearing, Appraisal എന്നിവയാണ് അവ. അതു വഴിയാണ് Environment Clearance കിട്ടേണ്ടത്. Category A പദ്ധതികള്‍ക്ക് ഏതവസരത്തിലും പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട്‌ നിര്‍ബന്ധമായതിനാല്‍ Screening നടത്താതെ അടുത്ത പടിയിലേക്ക് കടക്കാം. Category B യെ പ്രത്യേക അവസരത്തില്‍ B1, B2 എന്നു രണ്ടായി തിരിച്ച് അവയില്‍ B2ന് പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട്‌ നിര്‍ബന്ധമല്ല എന്ന് 2006 ലെ നിയമം പറഞ്ഞിരുന്നു. Environment Impact Assessment സമിതി എന്നത് പ്രകൃതി സംരക്ഷണം, ജല-വായൂ ഗുണ നിയന്ത്രണം, സസ്യ-ജന്തു, ഭൂമി ഘടന, സാമൂഹിക ശാസ്ത്ര തുടങ്ങിയ ഒരു ഡസ്സന്‍ വിദഗ്തരുടെ സഹകരണത്തില്‍ 15 അംഗങ്ങള്‍ ഉൾപ്പെടുന്ന  സമിതിയാണ്.


Environment Impact Assessment 2006 ലെ നിയമം 2020 - ലെത്തിയപ്പോള്‍ സംഭവിക്കാൻ ഒരുങ്ങുന്ന മാറ്റങ്ങള്‍


1. സ്ഥാപനങ്ങള്‍ തുടങ്ങുകയും പിന്നീട് അനുവാദം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തെ പുതിയ നിയമം വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നു.( Ex Post-facto clearance rule C/o Ease of Doing Bussiness, കേരളത്തില്‍ പാറ മടകള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ഏക ജാലക മെന്ന ഇതേ സംവിധാനമാണ്.(അദാനി പദ്ധതി).


2. ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുവാനുള്ള സമയം 30ല്‍ നിന്നും 20 ദിവസമായി ചുരുക്കി.


3. സ്ഥാപനങ്ങള്‍ മലീനീകരണത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് നൽകേണ്ടത് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം എന്നത് ഒരു വട്ടമാക്കി ചുരുക്കി.


4. ഏതുപദ്ധതികളെ stategic എന്ന് നാമകരണം ചെയ്തുകൊണ്ട് പരിസ്ഥിതി ആഘാത പഠനം ഒഴിവാക്കുവാന്‍ സാഹച്യരം.


5.പദ്ധതികളെ പൊതുവെ Category A എന്നും Category B എന്നും പൊതുവെ തിരിച്ചിരുന്നു. പുതിയ കരടില്‍ Category B യെ എപ്പോഴും B1,B2 എന്ന് രണ്ടായി വിഭജിച്ചു.( തീരദേശ നിയമത്തിലും ഇത്തരമൊരു രീതി കണ്ടതാണ്).അതിലൂടെ Category B2 പദ്ധതിയില്‍ പെടുത്തുന്നവയെ നിയന്ത്രണ ങ്ങളുടെ പുറത്തു നിര്‍ത്തുവാന്‍ അവസരം ഒരുക്കും .(ചിലപ്പോൾ ജില്ല തല പരിശോധന  വേണ്ടിവരാം.)


6. വനം, മലിനീകരിക്കപെട്ട പ്രദേശം, പരിസ്ഥിതി ദുര്‍ബല പ്രദേശം,സംസ്ഥാന /അന്തര്‍ ദേശിയ അത്രുത്തി എന്നിവടങ്ങളില്‍ category B യില്‍ പെടുവാൻ യോഗ്യതയുള്ളവയെ  Category A യില്‍ പെടുത്തും എന്ന പഴയ നിബന്ധന ഇല്ലാതെയായി.


7. Line of Actual Control ൽ നിന്നും 100 km നുള്ളിൽ നടത്തുന്ന പദ്ധതികളെ പറ്റി പൊതു ജന അഭിപ്രായം സ്വരൂപിക്കൽ അവസാനിപ്പിക്കുന്നു.


8. മലിനീകരണമുണ്ടാക്കുന്ന പദ്ധതികൾ(പെയ്ൻ്റ് മുതലായവ)വ്യവസായ എസ്റ്ററ്റേറ്റ്, SEZ എന്നിവിടങ്ങളിലാണെങ്കിൽ പരിസ്ഥിതി സുരക്ഷാ ഇളവ്.


9. ഖനനത്തിനുള്ള ലൈസൻസ്സിംഗ് കാലാവധി 30 വർഷത്തിൽ നിന്നും 50 വർഷം.നദീ തടത്തിൽ 10 വർഷത്തിൽ നിന്നും 15 വർഷത്തേക്കിന്.

2006 ലെ Environment Impact Assessment Rule  ഉം 
Environment Impact Assessment Draft 2020 നിർദ്ദേശങ്ങളും താരതമ്യങ്ങൾ.

 
മുന്‍‌കൂര്‍ പരിസ്ഥിതി അനുവാദം വേണ്ട പദ്ധതികള്‍
 
(Category with threshold Limit.)

 Environment Impact Assessment Rule 2006 -  -Environment Impact Assessment 2020 draft.


2006 ലെ നിയമത്താൽ Category A, Category B എന്ന രണ്ടു പിരിവുകൾ.
                               
 2020  കരടിൽ  Category A,Category B1, Category B2 (മൂന്നു പിരിവുകൾ)


 ധാതു ഖനനങ്ങള്‍ 

                              
പഴയ നിയമം ( കൽക്കരി / അല്ലാത്തവ)                                                         

Category A                                                                                     Category  B     

50 ഹെക്ടറിനു (Hc) (കല്‍ക്കരി ഒഴിച്ച്) മുകളിൽ          5 മുതല്‍ 50 Hc വരെ .

കല്‍ക്കരി 150 ഹെക്ടര്‍ മുകളില്‍                                     5 മുതല്‍ 150 Hc വരെ 

                        

 പുതിയ നിർദ്ദേശം ( Major and Minor Minerals) 

Category A.                   Category  B1.           Category B2  

100 Hc മുകളിൽ          5 to 100 hc              2 to 5 hc &  തുരന്ന മണ്ണ് നിക്ഷേപം.
 2 hcr നു (5ഏക്കർ വരെ) താഴെ പരിസ്ഥിതി നിയന്ത്രണങ്ങൾ ഒന്നും ബാധകമല്ല.


കെട്ടിട നിര്‍മ്മാണം      


പഴയ നിയമം                                                                           


Category. B 

20000 മുതല്‍ 1.5 ലക്ഷം ച.മീ. വരെ.                       
ടൗൺ ഷിപ്പ് 50 hc മുകളിൽ  or 1.50 ലക്ഷം ച.മീ. ലധികം.           


പുതിയ നിർദ്ദേശം 


Category B1

1.5 ലക്ഷം ച.മീറ്ററിനു മുകളില്‍  or 50 hec ലധികം.


Category B2  
20000 to 50000 ച.മീ  , 50000 to 1.5 ലക്ഷം ച.മീ.ഗ്രീൻ നിർമ്മിതികൾ, സ്കൂൾ, വ്യവസായ ,ആശുപത്രികൾ . 


Category B2  ഫ്ലൈ ഓവര്‍ (Elivated Road ) 1.5 ലക്ഷം ച.മീ., 50 ha. 

 
റോഡുകള്‍ 


പഴയ നിയമം 
 

Category A      
പുതിയ ഹൈവേകള്‍, 30 km ലധികം നീളത്തിലും 20 മീറ്ററിലധികം വീതിയിലും പുതുക്കി പണിയുന്നവ    

 
Category B.
പുതിയ  സംസ്ഥാന റോഡുകള്‍,1000 മീറ്റർ ഉയരത്തിലെ റോഡുകള്‍( മലകളിലൂടെ) 


പുതിയ നിർദ്ദേശം 


Category A                 
പുതിയ ഹൈവേ,100 km ലധികം പുതുക്കി പണിയല്‍ 70 മീറ്ററിലധികം വീതി 
 

Category B1                                      
പുതിയ  സംസ്ഥാന റോഡുകള്‍ ,1000 മീറ്റർ ഉയരത്തിലെ റോഡുകള്‍( മലകളിലൂടെ) 
 

Category B2                                                
ദേശിയ പാത വികസനം 25 to 100 km നീളത്തിൽ 70 M വീതിക്കു മുകളിൽ. സംസ്ഥാന പാത (5 to 1 km ഉയരത്തിൽ) 


പഴയ നിയമത്തിൽ


Category  A      
ഏരിയല്‍ റോപ് വെയ്             


പുതിയ നിർദ്ദേശം  


Category B2 
പരിസ്ഥിതി ദുർബ്ബല പ്രദേശത്ത് ( മാത്രം നിയന്ത്രണം ).

 

(തുടരും)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment