ഈ  നൂറ്റാണ്ടിലെ ചൂട് വർധന 4 ഡിഗ്രിക്കു മുകളിൽ




കഴിഞ്ഞ (1901-2018) 118 വര്‍ഷത്തെ ഇന്ത്യയുടെ അന്തരീക്ഷ ഊഷ്മാവില്‍ 0.7 ഡിഗ്രി വർധന ഉണ്ടായതായി Indian region of Ministry of of Earth Science റിപ്പോര്‍ട്ട്‌ വിശദീകരിക്കുന്നു. ഇനിയുള്ള 80 വര്‍ഷത്തിനുള്ളില്‍ 4.4 ഡിഗ്രീ ചൂട് വര്‍ധിക്കും എന്ന് അവര്‍ രേഖപെടുത്തുമ്പോള്‍ അതുണ്ടാക്കാവുന്ന പ്രതിസന്ധികള്‍ രൂക്ഷമായിരിക്കും. പാരീസ് പരിസ്ഥിതി സമ്മേളനത്തിൻ്റെ ഊന്നല്‍ ഊഷ്മാവ് വര്‍ധന 1.5 ഡിഗ്രി സെൻ്റിഗ്രൈഡ് കടക്കരുതെന്നാണ്. 350 വര്‍ഷത്തിനുള്ളില്‍ ഒരു ഡിഗ്രീക്ക് താഴെയുള്ള വ്യതിയാനം പോലും സാമ്പത്തിക തിരിച്ചടി മുതല്‍ മഹാമാരി വരെ കൂടുതൽ ഉണ്ടാക്കും. ഈ നൂറ്റാണ്ടില്‍ രാജ്യത്ത് ഉണ്ടാകുമെന്ന് കരുതുന്ന വൻ ചൂടിലെ വർധന മനുഷ്യ വർഗ്ഗത്തെ പ്രധാനമായി പ്രതിസന്ധിയിലാക്കും.


1951 മുതല്‍ 2015 വരെയുള്ള മണ്‍സൂണ്‍ മഴയില്‍(ജൂണ്‍-സെപ്റ്റംബര്‍)6% കുറവ് ഉണ്ടായിട്ടുണ്ട്.ഈ കുറവ് ഗംഗാ തീരത്തും പശ്ചിമഘട്ടത്തിലും പ്രകടനമായി.1981 മുതല്‍ 2011നിടക്ക് വരള്‍ച്ചാ തോതില്‍ 27% വര്‍ധന കാണാം.അതിനു മുന്‍പുള്ള 30 വര്‍ഷത്തിലും തീവ്രമായിരുന്നു മഴയിലെ കുറവ്.അതേ സമയം മഴയയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കൂടുതലായി അനുഭപെടുന്നത്, വര്‍ഷപാതം ഏറെ അധികമായ ഇടങ്ങളിലായതിനാല്‍ അവ വരുത്തി വെക്കുന്ന പ്രതിസന്ധികള്‍ രൂക്ഷമാണ്. പശ്ചിമ ബംഗാള്‍, കിഴക്കന്‍ യൂപി,ഗുജറാത്ത്, കൊങ്കണ്‍,കേരള തീരങ്ങളില്‍ വെള്ളപൊക്ക ഭീഷണി ശക്തമായി കഴിഞ്ഞു.കൊല്‍ക്കത്ത,ചെന്നൈ, മൂംബൈ നഗരങ്ങളും അധികമായ കടലാക്രമണ ഭീഷണിയില്‍ ആയിട്ടുണ്ട്.വരള്‍ച്ച തോത് ബീഹാര്‍,മധ്യപ്രദേശ്, യൂപി,മഹാരാഷ്ട്ര,തെക്കന്‍ കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന ,തഞ്ചാവൂര്‍ ജില്ലകളിലും ശക്തമായി.


കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം വലിയ തരത്തിലാണ് നാടിനെ ആവര്‍ത്തിച്ചു ബാധിക്കുവാന്‍ തുടങ്ങിയിരിക്കുന്നത്. ഇവക്കൊക്കെ കാരണമായ അന്തരീക്ഷ ഊഷ്മാവിന്‍റെ വര്‍ധന കഴിഞ്ഞ നാളുകളില്‍ ഒരു ഡിഗ്രീക്ക് താഴെയായിരുന്നു.അതേ സ്ഥാനത്ത് നാല് ഡിഗ്രീക്ക് മുകളില്‍ ചൂട് കൂടുന്ന പുതിയ അവസ്ഥയില്‍ ബംഗാള്‍-അറബി കടലുകള്‍ എങ്ങനെയാകും പ്രതികരിക്കുക എന്ന് ഊഹിക്കുന്നതിനും അപ്പുറമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment