കുടിവെള്ളത്തിലെ ദാരിദ്ര്യം മാറ്റാനൊരുങ്ങി ഒമാൻ; മഴവെള്ള സംഭരണത്തിന് പുത്തൻ മാർഗങ്ങൾ




സമ്പന്ന രാജ്യമാണെങ്കിലും കുടിവെള്ളത്തിന്റെ കാര്യത്തിൽ അത്ര സമ്പന്നമല്ല ഒമാൻ. എന്നാൽ ഈ പോരായ്‌മയെ മറികടക്കാൻ നടപടികളുമായി മുന്നോട്ട് പോവുകയാണ് രാജ്യം. മ​ഴ മൂ​ലം കു​ത്തി​യൊ​ലി​ച്ചെ​ത്തു​ന്ന വെ​ള്ളം സം​ഭ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കാ​യി ജ​ര്‍​മ​ന്‍ യൂ​നി​വേ​ഴ്സി​റ്റി ഓഫ് ടെ​ക്നോ​ള​ജി​യി​ലെ അ​ധ്യാ​പ​ക​രും വി​ദ്യ​ര്‍​ഥി​ക​ളും ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു. മ​ഴ മൂ​ലം ല​ഭി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി പോ​വു​ക​യോ ബാ​ഷ്പീ​ക​ര​ണം ന​ട​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു മുൻപ് സം​ര​ക്ഷി​ച്ച്‌ വെ​ക്കാ​നാ​ണ് പ​ദ്ധ​തി. 


വ​ര്‍​ഷം മ​ഴ മൂ​ലം ല​ഭി​ക്കു​ന്ന 120 ദ​ശ​ല​ക്ഷം ഘ​ന മീ​റ്റ​ര്‍ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി പോ​വു​ക​യാ​ണെ​ന്ന് റീ​ജ​ന​ല്‍ മു​നി​സി​പ്പാ​ലി​റ്റീ​സ് ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. മ​ഴ​വെ​ള്ളം സം​ഭ​രി​ച്ച്‌ വെ​ക്കാ​ന്‍ 50 ഓളം ഡാ​മു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​മു​ണ്ട്. എ​ങ്കി​ലും ഒ​രി​ക്ക​ല്‍ പോ​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വാ​ത്ത ക​ട​ലി​ലേ​ക്ക് കു​ത്തി​യൊ​ഴു​കു​ക​യാ​ണ് വ​ന്‍ തോ​തി​ലു​ള്ള മ​ഴ​വെ​ള്ളം.


ഇ​തി​നെ മ​റി​ക​ട​ക്കാ​നും ക​ന​ത്ത​മ​ഴ ല​ഭി​ക്കു​ന്ന രാ​ജ്യ​ത്ത് മ​ഴ​വെ​ള്ള​ത്തെ പു​തി​യൊ​രു സമ്പത്തായി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്. നഷ്ടപ്പെട്ട് പോകുന്ന മഴ വെള്ളത്തിന്റെ ക​ണ​ക്കെ​ടു​ക്കാ​ന്‍ ജ​ര്‍​മ​ന്‍ യൂ​നി​വേ​ഴ്സി​റ്റി ഓഫ് ടെ​ക്നോ​ള​ജി​യു​ടെ കാ​മ്ബ​സി​ല്‍ 100 മീ​റ്റ​ര്‍ നീ​ള​വും ഒ​രു മീ​റ്റ​ര്‍ നീ​ള​വും വീ​തി​യു​മു​ള്ള ക​നാ​ല്‍ നി​ര്‍​മി​ച്ചു ക​ഴി​ഞ്ഞു. ടാ​ങ്ക​റി​ല്‍​നി​ന്ന് കൃ​ത്രി​മ വെ​ള്ളം പ​മ്ബ് ചെ​യ്താ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. 


ഒ​ഴു​കി​പ്പോ​വു​ന്ന വെ​ള്ള​ത്തിന്റെ അ​ള​വ് തി​ട്ട​പ്പെ​ടു​ത്താ​ന്‍ നി​ര​വ​ധി ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള സെ​ന്‍​സ​റു​ക​ള്‍ വെ​ള്ള​ത്തി​ലും മ​ണ്ണി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ വെ​ള്ളം ഭു​ഗ​ര്‍​ഭ സം​ഭ​ര​ണി​യി​ലെ​ത്തു​ന്ന​തി​ന് മു​മ്ബ് ബാ​ഷ്പീ​ക​ര​ണം ന​ട​ക്കു​ന്ന​തിന്റെ അ​ള​വും ക​ണ​ക്കാ​ക്കാ​നാ​ണി​ത്. ജ​ര്‍​മ​ന്‍ ടെ​ക്നോ​ള​ജി യൂ​നി​വേ​ഴ്സി​റ്റി​യാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് പ​ണം ചെ​ല​വി​ടു​ന്ന​ത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment