സൗദിയിലും ഇറാനിലും ഭൂചലനം; നാശനഷ്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു




റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലയില്‍ ബുധനാഴ്ച രാത്രി ഭൂചലനം. രാത്രി 11.30നാണ് ചലനം അനുഭവപ്പെട്ടതെന്ന് ഭൗമനിരീക്ഷകര്‍ പറയുന്നു. റിക്ടര്‍ സ്‌കൈലില്‍ 3.9 രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഇറാനിലും നേരിയ ചലനമുണ്ടായി. എന്നാല്‍ യുഎഇയില്‍ അനുഭവപ്പെട്ടില്ല.


ഇറാനിലെ തെക്കന്‍ പ്രവിശ്യയില്‍ രാത്രി 11.23നാണ് ചലനമുണ്ടായത്. റിക്ടര്‍ സ്‌കൈലില്‍ 5.2 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ 21 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.


എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചോ എന്നറിയാന്‍ ഇറാനില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ടെന്ന് ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment