വെള്ളിരേഖ കേരളത്തിന് വെള്ളിടിയോ ? - രണ്ടാം ഭാഗം




സോവിയറ്റ് യൂണിയൻ്റെ തകർച്ചക്കു കാരണമായ നിരവധി കാരണങ്ങൾ കമ്യൂണിസ്റ്റു സൈദ്ധാന്തികർ പറഞ്ഞു വരുന്നു. അതിൽ ഒന്നായിരുന്നു അമേരിക്കയെ വികസന മാതൃകയായി കാണാൻ ശ്രമിച്ചതിലൂടെ ഉണ്ടായ അപകടം. യുദ്ധത്തെ വ്യവസായമായി കാണാൻ കഴിയാതിരുന്ന സോഷ്യലിസ്റ്റ് രാജ്യം, ജനങ്ങളുടെ അധ്യാനത്തിൻ്റെ കരുത്തിൽ നിന്നും മിച്ചം കണ്ടെത്തി രാജ്യത്തിൻ്റെ ക്ഷേമത്തിനായി ശ്രമിച്ചു. അത്തരം ഒരു സാമൂഹിക സംവിധാനം ചന്ത സംസ്ക്കാരത്തെ ആരാധനയായി കാണാൻ തുടങ്ങിയതോടെ അവർ അവരുടെ ശവക്കുഴി ഒരുക്കി തുടങ്ങി.


വരവു കുറവും ചെലവാക്കലിൽ സന്തോഷിക്കുന്നതുമായ കേരളത്തിലും യാത്രാ വേഗം വർധിക്കണം.പക്ഷെ പ്രാഥമിക മേഖലയുടെ ദുസ്ഥിതിയെ, ദ്വിതീയ രംഗത്തിൻ്റെ ദുരവസ്ഥകളെ, റോഡു പണിത്, ഹൈപ്പർ മാർക്കറ്റുകൾ തുറന്ന്, വിമാനതാവളങ്ങളെ രക്ഷകരായി കണ്ട്, നാടിനെ രക്ഷിക്കാം എന്നു കരുതിയാൽ അത് വെള്ളിടിയായി കേരളത്തിൻ്റെ അടിതെറ്റിക്കും നേതാക്കളെ, നാട്ടുകാരെ .. 


ഭാഗം 2 


തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ (IRCTC  പ്രകാരം) നിലവിൽ 26 ട്രെയിനുകൾ ഓടുന്നു. അതിൽ 8 ട്രെയുനുകൾ മംഗലാപുരം കൊണ്ട്  യാത്ര അവസാനിപ്പിക്കുന്നതാണ്. തിരു /കോഴിക്കോട് സെക്ട്ടറിൽ (Up and Down) തീവണ്ടി യാത്രികരായി പരമാവധി 40000 ആളുകൾ വരും. 100 ബസ്സുകൾ ഇരുവശവുമായി സർവ്വീസ് നടത്തുന്നു (5000 പേർ). സ്വകാര്യ വാഹനങ്ങൾ ദീർഘ ദൂരത്തിൽ ഉപയോഗിക്കുന്ന1000 ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്താം. അങ്ങനെ വരുമ്പോൾ യാത്രികരുടെ ആകെ എണ്ണം 46000. എന്നാൽ Silver Line ൽ 2024 മുതൽക്കേ 67450 യാത്രക്കാർ ഉണ്ടാകും എന്ന പ്രതീക്ഷയുടെ അടിസ്ഥാനം 3 വർഷത്തിനിടയിൽ 50% കൂടുതൽ യാത്രക്കാർ വർദ്ധിക്കും എന്നാകുമോ ?


നിലവിലെ യാത്രികരിൽ എത്ര പേർ തിരുവനന്തപുരം കോഴിക്കോട് (Vis Versa) 400 ദൂരം യാത്ര ചെയ്യുന്നുണ്ട് എന്നത് ഇവിടെ പരിഗണിച്ചിട്ടില്ല. കോഴിക്കോട് കഴിഞ്ഞുള്ള 120 km ൽ യാത്രികരുടെ എണ്ണം താരതമ്യേന കുറവാണ് എന്നതിനാൽ കണക്കു കൂട്ടലുകൾക്കായി 400 Km വരുന്ന തിരു/കോഴിക്കോട് ദുരത്തെ താരതമ്യ പഠനത്തിനായി പരിഗണിക്കുകയാണ്.


നിലവിൽ വേഗത ഏറിയ ജനശതാബ്ദിയുടെ (7.25 മണിക്കൂർ) ഇന്നത്തെ ചാർജ്ജ് (സിറ്റിംഗ്) 180 രൂപയും A/C Sittng 550 രൂപയുമാണ്. 3 AC 620 രൂപ. 2 AC 970  രൂപ. ബസ്സ് (ശരാശരി) ടിക്കറ്റ് 450 രൂപ വരും. വിമാന ചാർജ്ജായി1500 രൂപ. Silver Line യാത്രക്കായി ഉണ്ടാകുക (TVM. CAL) 400 km x 2.75 Rs =1100 രൂപയാണ്. പ്രതി വർഷം 83രൂപ വീതം ചാർജ്ജ് വർദ്ധിക്കും എന്നുറപ്പ് തുടക്കത്തിലെ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 400 Km യാത്രികർ പൊതുവേ രാത്രി യാത്രകളെ പരിഗണിക്കുന്നു യാത്രികരിൽ അധികവും Sleeper ക്ലാസിലും അതു കഴിഞ്ഞാൽ Unreserved ലും മൂന്നാമതായി Super fast Bus ലും മുൻഗണന നൽകുന്നു. അവരിൽ എത്ര പേർക്ക്, 3 മണിക്കൂർ മുതൽ 5 മണിക്കൂർ വരെ യാത്രാ സമയം ലാഭിക്കുവാൻ *1.5 ഇരട്ടി മുതൽ 8 ഇരട്ടി വരെ പണം അധികമായി ചെലവാക്കുവാൻ കഴിയും ?


പദ്ധതിക്കായി വായ്പ നൽകുമെന്നു പറയുന്ന Asian Infra structure Investment  Bank, Japan ബാങ്ക് തുടങ്ങിയവർ 1% പലിശക്ക് വായ്പ നൽകുമെന്നു പറയുമ്പോൾ ഡോളർ v/s രൂപ മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനം തിരിച്ചടവ് ബാധ്യത വർധിപ്പിക്കും. 65000 കോടി രൂപയുടെ പ്രതിവർഷ പലിശ + Devaluation. (മാത്രം1000 കോടി രൂപ വരുന്നു). പദ്ധതിയിലൂടെ 8.1% വരുമാനമുണ്ടാകുമെന്ന് സർക്കാർ ഉറപ്പു നൽകുമ്പോൾ 67450 യാത്രികരും 400 Km യാത്ര ചെയ്താൽ പ്രതിവർഷം ഉണ്ടാകുന്ന ടിക്കറ്റ് വരുമാനം 3650 കോടിയാണ്. (67450 x 1470 x 365) 8.1% പദ്ധതിയിൽ നിന്ന് ഉണ്ടാകുമെന്ന് സർക്കാർ പറയുമ്പോൾ ആ തുക 5379 കോടി രൂപ വരും. 100% വിജയമായാൽ പോലും ഉദ്ദേശിച്ച വരുമാനത്തിൽ നിന്നും 1730 കോടി രൂപ കുറവായിരിക്കും കൈയ്യിൽ കിട്ടുക. പദ്ധതി 70% വിജയമാണെങ്കിൽ വരുമാനം 2550 കോടി മാത്രം. (യാത്രാ പദ്ധതിയിൽ ടിക്കറ്റ് വരുമാനത്തേക്കാൾ ഇരട്ടി തുക അനുബന്ധ മാർഗ്ഗങ്ങളിലൂടെ എന്ന പ്രതീക്ഷ യാഥാർത്ഥ്യവുമായി എങ്ങനെ പൊരുത്തപ്പെടും? (വിഴിഞ്ഞം പദ്ധതിയിലും ഈ പൊരുത്തകേട്  കാണുവാൻ കഴിയും)


പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന 12.25 Sq. Km ഭുമി യുടെ വിഷയം, മൂലംപള്ളിയെക്കാൾ അനാരോഗ്യകരമായ വാർത്തകളാകും സൃഷിടിക്കുക. സർക്കാർ കണക്കുകൂട്ടലിൽ 6000ത്തിലധികം കുടുംബങ്ങളെ കുടി ഇറക്കേണ്ടി വരും എന്നു സമ്മതിക്കുമ്പോൾ ഇ. ശ്രീധരൻ്റെ അഭിപ്രായ പ്രകാരം ഒഴുപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം 20000 ത്തിലെത്തും .


Kerala Rail Development Corporation പ്രതീക്ഷകൾ താഴെ പറയും പ്രകാരം


2024 ൽ 67450 യാത്രക്കാർ 2051 ൽ അത് 1.4 ലക്ഷം  പേർ.


തിരുവനന്തപുരം /കൊല്ലം  യാത്രാ സമയം 24 മിനിറ്റ്. 
കൊല്ലം /ചെങ്ങന്നൂർ 24 മിനിറ്റ്. 
ചെങ്ങന്നൂർ /കോട്ടയം 15 മിനിറ്റ്
കോട്ടയം / എറണാകുളം 23 മിനിറ്റ്. 
എറണാകുളം / തൃശൂർ. 28 മിനിറ്റ്
തൃശൂർ / തിരൂർ. 25 മിനിറ്റ്. 
തിരൂർ കോഴിക്കോട് 18 മിനിറ്റ് .
കോഴിക്കോട് / കണ്ണൂർ 39 മിനിറ്റ്.
കണ്ണൂർ/ കാസർഗോഡ്  36 മിനിറ്റ്. 
ആകെ ദൂരം 532 . യാത്രാ  സമയം  232 മിനിറ്റ്.


ഒരു തീവണ്ടിയിൽ 9 ശീതീകരിച്ച കോച്ചുകൾ .
ഓരോ കൊച്ചിലും 75 യാത്രികർ. 
ടണലുകൾ 2.43 KM നീളം.
12.045 KM പാലങ്ങൾ.
57.03 Viaductകൾ ( ഉയരം കൂടിയ പാലം) .
236.33 KM നീളത്തിൽ Embarkment.


Investment avenues എന്ന രീതിയിൽ നിക്ഷേപകരോടായി വിശദീകരിച്ച സാധ്യതകൾ താഴെ കൊടുക്കുന്നു.


There are investment opportunities in transit-oriented developments; engineering, procurement, and construction contracts worth ₹38,000 crore for civil, electrical and system works; supply and operation of rail coaches, high-speed freight trains, tourist trains; renewal power generation of around 300 MW; power storage systems and the like. Opportunity also exists for any investor to directly invest in the project special purpose vehicle, the communication added.


(തുടരും)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment